‘ഞാൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി മറുപടി പറയാനാവാതെ നിന്നു’: സൂര്യ കൃഷ്ണമൂര്ത്തിയെ ഓർത്ത് സിബി മലയിൽ Sibi Malayil Mourns Passing of Theatre Icon Surya Krishnamoorthy
നാടക രംഗത്തും കലാസംഘടനാ രംഗത്തും നിറഞ്ഞുനിന്ന സൂര്യ കൃഷ്ണമൂർത്തിയുടെ വിയോഗത്തിൽ സംവിധായകൻ സിബി മലയിൽ ആദരാഞ്ജലികൾ അർപ്പിച്ചു. 1985-ൽ തിരുവനന്തപുരത്ത് വെച്ച് സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ വെച്ച് സംവിധായകൻ എന്ന നിലയിൽ ലഭിച്ച ആദ്യ അംഗീകാരം സൂര്യ കൃഷ്ണമൂർത്തിയിൽ നിന്നായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. അന്നത്തെ നിമിഷങ്ങൾ ഇപ്പോഴും മനസ്സിൽ തെളിമയോടെ നിൽക്കുന്നെന്നും, പുതിയ കലാകാരന്മാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പലതവണ നേരിട്ട് കണ്ടിട്ടുണ്ടെന്നും സിബി മലയിൽ പറഞ്ഞു. IFFK-യുടെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ സംഘാടനത്തിൽ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചതിനെയും സിബി മലയിൽ ഓർത്തു. കലയെയും കലാകാരന്മാരെയും ഹൃദയത്തോട് ചേർത്തുപിടിച്ച സൂര്യ തേജസ്സിന് പ്രണാമം അർപ്പിച്ചാണ് അദ്ദേഹം തന്റെ അനുസ്മരണം അവസാനിപ്പിച്ചത്.

നാടക കലാകാരനും കലാസംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തിയുടെ വിയോഗത്തിൽ വേദന പങ്കുവച്ച് സംവിധായകൻ സിബി മലയിൽ.
‘1985 അവസാന മാസങ്ങളിൽ ഞാൻ എന്റെ രണ്ടാമത്തെ സിനിമയുടെ ജോലികളുമായി തിരുവന്നന്തപുരത്ത് മാഞ്ഞാലിക്കുളം റോഡിലുള്ള ഒരു ഇടത്തരം ഹോട്ടലിൽ താമസിക്കുമ്പോൾ എന്നെത്തേടി ഒരാൾ എത്തി സ്വയം പരിചയപ്പെടുത്തി – ‘‘ഞാൻ കൃഷ്ണമൂർത്തി , സൂര്യ ഫെസ്റ്റിവലിന്റെ വേദിയിൽ നവാഗത സംവിധായകൻ എന്ന പേരിൽ താങ്കളെ ആദരിക്കുവാൻ ആഗ്രഹിക്കുന്നു’’. ഞാൻ അമ്പരപ്പോടെ അദ്ദേഹത്തെ നോക്കി മറുപടി പറയാനാവാതെ നിന്നു - സംവിധായകൻ എന്ന നിലയിൽ എന്നെത്തേടിയെത്തിയ ആദ്യ അംഗീകാരം .
ടാഗോർ തിയേറ്ററിൽ നിറഞ്ഞു കവിഞ്ഞ സദസ്സിനെ സാക്ഷിയാക്കി ജി.അരവിനനെ പോലെയുള്ള ലോകോത്തര സംവിധായകന്റെ സാന്നിദ്ധ്യത്തിൽ പ്രശസ്ത അഭിനേത്രി സ്മിത പാട്ടീലിൽ നിന്നും പുരസ്കാരം ഏറ്റു വാങ്ങിയ ആ നിമിഷം ഇപ്പോഴും തെളിമയോടെ എന്റെ മനസ്സിലുണ്ട്.
അദ്ദേഹം പുതിയ കലാകാരന്മാരെ കണ്ടെത്തി അംഗകരിച്ചു, പ്രോത്സാഹിപ്പിക്കുന്ന സന്ദർഭങ്ങൾക്കു പിന്നീടു ഞാൻ നിരവധി തവണ സാക്ഷ്യംവഹിച്ചിട്ടുണ്ട് .
ചലച്ചിത്ര അക്കാദമിയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് IFFK യുടെ ഉദ്ഘാടന , സമാപന ചടങ്ങുകളുടെ സംഘാടന പ്രവർത്തനങ്ങളിൽ അദ്ദേഹത്തോടൊപ്പം ഭാഗഭാക്കാകുവാൻ നിരവധി തവണ അവസരമുണ്ടായിട്ടുണ്ട് .
കലയെയും കലാകാരന്മാരെയും ഇത്രമാത്രം ഹൃദയത്തോടു ചേർത്തു പിടിച്ച സൂര്യതേജസ്സിനു പ്രണാമം’ എന്നാണ് സിബി മലയിൽ സോഷ്യൽ മീഡിയയിൽ കുറിച്ചത്.