‘പല സുഹൃത്തുക്കളുടെ കോസ്റ്റ്യൂം...ഒരു വഴിപോക്കന്റെ ബൈക്ക്...’: 38 വർഷം മുൻപത്തെ ഫോട്ടോഷൂട്ടിന്റെ ഓർമകളുമായി സുരേഷ് കൃഷ്ണ Suresh Krishna Shares 38-Year-Old Stylish Throwback Photoshoot
38 വർഷം മുൻപത്തെ തന്റെ ഒരു സ്റ്റൈലിഷ് ഫോട്ടോ ഷൂട്ടിന്റെ ഓർമ്മപ്പെടുത്തുന്ന ചിത്രങ്ങൾ നടൻ സുരേഷ് കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. സിനിമാ മോഹവുമായി നടന്ന കാലത്ത് കൂട്ടുകാരുടെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളാണെന്നും, അന്നത്തെ ഫോട്ടോ ഷൂട്ടിന് ആവശ്യമായ കോസ്റ്റ്യൂം, ബൈക്ക്, മേക്കപ്പ് എന്നിവയെല്ലാം കൂട്ടുകാരുടെയും ചിലപ്പോൾ വഴിയാത്രക്കാരുടെയും സഹായത്തോടെ നേടിയെടുത്തതാണെന്നും അദ്ദേഹം ഓർത്തെടുത്തു. കടം വാങ്ങിയ ഫിലിം റോളിലാണ് ചിത്രങ്ങൾ എടുത്തതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഈ ചിത്രങ്ങൾ കണ്ടപ്പോൾ സന്തോഷവും സങ്കടവും കലർന്ന ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ആരാധകരാണ് താരത്തിന്റെ ഈ പഴയകാല ചിത്രങ്ങൾക്ക് ലൈക്കുകളും പ്രശംസകളുമായി എത്തുന്നത്.

38 വർഷം മുൻപത്തെ തന്റെ ഒരു സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ച് നടൻ സുരേഷ് കൃഷ്ണ. സിനിമാ മോഹവുമായി നടന്ന ചെറുപ്പക്കാരൻ സുഹൃത്തുക്കളുടെ സഹായത്തോടെ പകർത്തിയ ചിത്രങ്ങളാണിതെന്ന് താരം ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
‘ഈ ഫോട്ടോകൾക്ക് 38 വർഷം പഴക്കം ഉണ്ട്... സിനിമ മോഹമായി നടന്ന ഒരു ചെറുപ്പക്കാരൻ ഒരു ഫോട്ടോ ഷൂട്ട് സുഹൃത്തുക്കളുടെ സഹായത്തോടെ നടത്തുന്നു... ഇത് ഇപ്പോൾ കാണുമ്പോൾ മുഖത്ത് ഒരു ചെറു പുഞ്ചിരി ഉണ്ടെങ്കിലും ചില ഓർമപ്പെടുത്തൽ മനസ്സിൽ കൂടി കടന്നു പോകുന്നു, അതിൽ സന്തോഷവും സങ്കടവും ഓക്കെ കൂടി കലർന്നത്...
ക്രെഡിറ്റ്സ്:
ഫോട്ടോ എടുത്തത്: പ്രിയപ്പെട്ട സുഹൃത്തുക്കൾ
കോസ്റ്റ്യൂം: പല സുഹൃത്തുക്കളുടെ
ബൈക്ക്: ഒരു വഴിപോക്കന്റെ
മേക്കപ്പ് ആൻഡ് സ്റ്റൈല്‍സ്: അതൊക്കെ അന്ന് വലിയ ചിലവാ
ഫിലിം റോൾ ആൻഡ് ഫോട്ടോ: കടം’ എന്നാണ് ചിത്രങ്ങൾക്കൊപ്പം സുരേഷ് കൃഷ്ണ കുറിച്ചത്.
നിരവധി ആരാധകരാണ് ചിത്രങ്ങൾക്കു താഴെ ലൈക്കുകളും കമന്റുകളുമായി എത്തുന്നത്.