‘എന്റെ അമ്മയ്ക്ക് അൾഷിമേഴ്സ്, ഞങ്ങളെ അറിയില്ല’: വേദനയോടെ ദിലീപ് Dileep Reveals Mother's Alzheimer's Battle at 'De Puttu' Launch
നടൻ ദിലീപിന്റെ അമ്മയ്ക്ക് അൾഷിമേഴ്സ് രോഗം പിടിപെട്ടതായി അദ്ദേഹം ചെന്നൈയിൽ 'ദേ പുട്ട്' എന്ന റസ്റ്റോറന്റ് ശൃംഖലയുടെ പുതിയ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് വെളിപ്പെടുത്തി. അമ്മയുടെ ഓർമ്മ സംബന്ധമായ പ്രശ്നങ്ങൾ കാരണം അവരെ ചടങ്ങിൽ കൊണ്ടുവരാൻ സാധിച്ചില്ലെന്നും, അതിനാൽ തന്റെ സിനിമകളിൽ അമ്മവേഷങ്ങൾ ചെയ്ത ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ തുടങ്ങിയ പ്രമുഖ നടിമാരെ ചടങ്ങിലേക്ക് ക്ഷണിച്ചെന്നും ദിലീപ് കൂട്ടിച്ചേർത്തു.

അമ്മ അൾഷിമേഴ്സ് രോഗത്തിന്റെ പിടിയിലാണെന്ന് നടൻ ദിലീപ്. ചെന്നൈയിൽ ആരംഭിച്ച ‘ദേ പുട്ടി’ന്റെ പുതിയ ഔട്ട്ലറ്റ് ഉദ്ഘാടനം ചെയ്യാൻ തെന്നിന്ത്യൻ സിനിമയിലെ നിത്യഹരിതതാരങ്ങളായ ശാരദയും ഷീലയും എത്തിയതിനു പിന്നിലെ കാരണം വെളിപ്പെടുത്തവേയാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്.
‘ഞങ്ങൾ ‘ദേ പുട്ട്’ തുടങ്ങുന്നത് ഞങ്ങളുടെ അമ്മമാരെ വച്ചായിരുന്നു. എന്റെ അമ്മയ്ക്ക് ഇപ്പോൾ അൾഷിമേഴ്സ് ആയതുകൊണ്ട് അങ്ങനെ ഒന്നും ചെയ്യാൻ പറ്റില്ല. നമ്മുടെയൊക്കെ പേരുകൾ ഓർമയുണ്ട്, പക്ഷേ നമ്മളെ അറിയില്ല. അങ്ങനെയൊരു അവസ്ഥയാണ്. അതുകൊണ്ട് അമ്മയെ കൂട്ടി വരാൻ കഴിയില്ല. അങ്ങനെ വന്നപ്പോൾ നമ്മുടെ പല സിനിമകളിലും അമ്മയുടെ സ്ഥാനത്ത് അഭിനയിച്ച ആളുകളുണ്ടല്ലോ. അവരെ കൊണ്ടുവരാമെന്നു തോന്നി. മലയാളികളും തമിഴരും എല്ലാവരും ഇഷ്ടപ്പെടുന്ന താരങ്ങളാണ് വന്നവരെല്ലാം’.– താരം പറഞ്ഞതിങ്ങനെ.
ഉദ്ഘാടന ചടങ്ങിൽ പ്രശസ്ത നടിമാരായ ശാരദ, ഷീല, സീമ, രാധിക ശരത്കുമാർ തുടങ്ങിയവർ എത്തിയിരുന്നു.