‘ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു ...’: ഹൃദയം തൊടും കുറിപ്പുമായി മീനാക്ഷി Actress Meenakshi Anoop's Emotional Tribute to Pallattu Brahmdathan, Elephant Struck by Lightning
നടി മീനാക്ഷി അനൂപ്, ഇടിമിന്നലേറ്റു മരണപ്പെട്ട പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആനയെ ഓർത്ത് ഹൃദയം തൊടും കുറിപ്പ് പങ്കുവെച്ചു. ഈ വാർത്ത തന്നെ വല്ലാതെ തളർത്തിയെന്നും, ആന എന്നാൽ തന്റെ മനസ്സിൽ എപ്പോഴും ബ്രഹ്മദത്തനാണെന്നും അവർ പറഞ്ഞു. പല്ലാട്ട് കുടുംബവുമായി മുൻപേ ഉണ്ടായിരുന്ന അടുപ്പത്തെത്തുടർന്ന് അവരുടെ വീട്ടിലെത്തിയ അനുഭവവും, അവിടെ വെച്ച് ബ്രഹ്മദത്തനെ ആദ്യമായി കണ്ടതും, അദ്ദേഹവുമായുള്ള സൗഹൃദത്തെക്കുറിച്ചും മീനാക്ഷി ഓർത്തെടുത്തു. ഭയത്തോടെയെങ്കിലും അദ്ദേഹത്തിനടുത്തേക്ക് പോയെന്നും, അദ്ദേഹം തന്റെ സംസാരങ്ങൾ ശ്രദ്ധിക്കുന്നതായി തോന്നി എന്നും അവർ വിവരിച്ചു. ആനയല്ല, മെരുങ്ങുകയാണ് ചെയ്യുന്നത് എന്ന തന്റെ ഇന്നത്തെ അറിവിലേക്ക് വെളിച്ചം വീശിയ അനുഭവമായി ബ്രഹ്മദത്തനുമായുള്ള കൂടിക്കാഴ്ചയെ മീനാക്ഷി വിശേഷിപ്പിച്ചു. ഇനിയൊരിക്കലും ബ്രഹ്മദത്തൻ കൂടെയുണ്ടാവില്ല എന്ന സത്യം വേദന നിറഞ്ഞ ഓർമ്മയായി നിലനിൽക്കുമെന്നും, സ്നേഹത്തോടെ പെരുമാറിയിരുന്ന ആ കുടുംബം ഇതിനെ എങ്ങനെ സഹിക്കുമെന്നും ഓർത്ത് തനിക്ക് ദുഃഖമുണ്ടെന്നും മീനാക്ഷി കുറിച്ചു.

ഇടിമിന്നലേറ്റു ചരിഞ്ഞ ഗജവീരൻ പല്ലാട്ട് ബ്രഹ്മദത്തനെക്കുറിച്ച് ഹൃദയം തൊടും കുറിപ്പുമായി നടി മീനാക്ഷി അനൂപ്.
‘പല്ലാട്ട് ബ്രഹ്മദത്തനും ... ഞാനും ...പല്ലാട്ട് ബ്രഹ്മദത്തൻ എന്ന ആന ഇടിമിന്നലേറ്റ് ചെരിഞ്ഞു ... സത്യത്തിൽ ഈ വാർത്ത ഒരു വെള്ളിടിയേറ്റ പോലെ എന്നെയും തളർത്തുന്നു .. ആന എന്നാൽ എനിക്കെപ്പോഴും മനസ്സിലെത്തുക ഈ ആനയാണ്, അതും ഒരദ്ഭുതമായി ശാന്തനായ ഒരു അട്ടിൻകുട്ടിയെപ്പോലെ. ഒന്ന് ...പല്ലാട്ട് കുടുംബവുമായി ഒരടുപ്പം മുന്നേയുണ്ടായിരുന്നു. അങ്ങനെയാണ് ഒരു ദിവസം പല്ലാട്ട് വീട്ടിലെത്തുന്നത് ..
നല്ല ഭംഗിയുള്ള തറവാട് സിനിമയിലും മറ്റും കാണുന്ന പോലെ ഒന്ന് .. അവിടെയുള്ളവരും ഏറെ നല്ലവരും.. സ്നേഹത്തോടെ പെരുമാറുന്നവരും ഒരാളുമില്ല അങ്ങനെയല്ലാതെ .. ചെല്ലുമ്പോൾ മുറ്റത്തിന്റെ ഒരറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ... കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല .. ‘ഇതെന്താ കെട്ടാത്തത്’ എന്റെ ചോദ്യം ‘ആള് ഇവിടുത്തെ ഒരംഗം തന്നെയാ’ എനിക്ക് ലേശം പേടിയുണ്ടായിരുന്നു അടുത്ത് ചെല്ലാൻ...
അവിടുത്തെ മനോജ് അങ്കിൾ സ്നേഹത്തോടെ എന്റെ കൈ പിടിച്ച് അവന്റെ അടുത്ത് എത്തിച്ചു. ‘നമ്മുടെ ആളാ കേട്ടോന്ന്’ സ്നേഹത്തോടെ പറഞ്ഞു ..അവര്‍ തമ്മിൽ വർത്തമാനം പറയുന്നത് കാണാൻ തന്നെ എന്തൊരു ശേല് .. ഈ പറയുന്നതൊക്കെ ആൾക്ക് മനസ്സിലാവുന്നുണ്ടോ ... ‘ഉറപ്പായും മീനാക്ഷി ക്കുട്ടീന്ന്’..മനോജ് അങ്കിളും .. കുറച്ച് നേരം കൊണ്ട് എന്റെ പേടിയൊക്കെ മാറി.. (ഞാനിപ്പോഴും വിചാരിക്കുന്നത് ബ്രഹ്മദത്തൻ ആ വീട്ടിലായത് എത്രയോ നന്നായി അല്ലെങ്കിൽ അവനെ ആരെങ്കിലും അടിക്കുകയാ മറ്റോ ചെയ്താലോ ) ഞാനവനെ തൊട്ടു ...കൊമ്പിൽ പിടിച്ചു...
ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവനെന്റെ പിന്നാലെ ആ വലിയ തൊടിയിലൊക്കെ നടന്നു .. ഇന്നത്തെ എന്റെ അറിവിൽ ആന ഇണങ്ങില്ല മറിച്ച് മെരുങ്ങുകയാണ് എന്നതിനെ ഇപ്പോഴും അതങ്ങനെയാണോ എന്നെന്നെ സംശയിപ്പിക്കുന്നു .. ഇപ്പോൾ ഇതെഴുതുമ്പോൾ ആ ആന ഇനിയില്ല എന്ന സത്യം ഒരിക്കലും മറക്കാത്ത ഒരു സങ്കടമായി എന്നും ഉണ്ടാവും എന്നതും ഉറപ്പ് .. സ്നേഹമുള്ള ഏറെ നല്ലവരായ .. ആ വീട്ടുകാർ ഇതെങ്ങനെ സഹിക്കും എന്നെനിക്ക് ചിന്തിക്കാനേ കഴിയുന്നില്ല ... എന്തോ സങ്കടമേറുകയാണ് നിർത്തട്ടെ ഹൃദയപൂർവം ബ്രഹ്മദത്തന് എന്നേയ്ക്കും വിട...’ എന്നാണ് താരം കുറിച്ചത്.
ബ്രഹ്മദത്തനൊപ്പമുള്ള തന്റെ ഒരു ചിത്രവും മീനാക്ഷി പോസ്റ്റ് ചെയ്തു.