നൈനയുടെ ജന്മദിനം ആഘോഷമാക്കി നിത്യ ദാസ്: പങ്കെടുത്ത് ദിലീപും കാവ്യയും മഹാലക്ഷ്മിയും Nithya Das Celebrates Daughter Naina's 18th Birthday
നടി നിത്യ ദാസിന്റെ മകള്‍ നൈനയുടെ പതിനെട്ടാം ജന്മദിനാഘോഷ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു. ചടങ്ങില്‍ പ്രമുഖ താരങ്ങളായ ദിലീപും കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും അതിഥികളായി പങ്കെടുത്തു. തന്റെ അച്ഛന്റെ ആഗ്രഹപ്രകാരമാണ് ഈ പിറന്നാള്‍ നേരത്തെ ആഘോഷിച്ചതെന്ന് വ്യക്തമാക്കി നിത്യ പങ്കുവെച്ച വൈകാരികമായ കുറിപ്പും ഏറെ ശ്രദ്ധ നേടിയിരുന്നു.

മകള്‍ നൈനയുടെ പതിനെട്ടാം ജന്മദിനം ആഘോഷമാക്കി നടി നിത്യ ദാസ്. ചടങ്ങളില്‍ നടന്‍ ദിലീപും കാവ്യ മാധവനും മകള്‍ മഹാലക്ഷ്മിയും ഉണ്ടായിരുന്നു. കേക്ക് മുറിക്കുന്ന മകളുടെ വിഡിയോയും ചിത്രങ്ങളും നിത്യദാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.
മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട കൂട്ടുകെട്ടുകളിലൊന്നാണ് ദിലീപും നിത്യ ദാസും. 2001-ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘ഈ പറക്കും തളിക’യിലൂടെയാണ് നിത്യ ദാസ് സിനിമാരംഗത്തേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
‘നൈനാ, ഇന്ന് നിനക്ക് 18 വയസ്സ് തികയുകയാണ്. നിന്റെ ജന്മദിനത്തില്‍ പരീക്ഷയുണ്ടായിരുന്നതുകൊണ്ട്, ആ പ്രത്യേക ദിവസം നീ ആഗ്രഹിച്ചതുപോലെ ആഘോഷിക്കാന്‍ കഴിയാതെ പോകരുത് എന്ന് കരുതി, നിന്റെ 18-ാം ജന്മദിനം നേരത്തെ തന്നെ ആഘോഷിക്കണമെന്ന് നിര്‍ബന്ധം പിടിച്ചത് നാന (എന്റെ അച്ഛന്‍) ആയിരുന്നു.
ഇന്ന് അദ്ദേഹം നമ്മുടെ കൂടെയില്ലെങ്കിലും, തന്റെ വാക്ക് പാലിക്കാനും താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന കാര്യം - അതായത് നിന്റെ 18-ാം ജന്മദിനം ആഘോഷിക്കപ്പെടുന്നതും നിനക്ക് അതൊരു പ്രത്യേക ദിവസമായി അനുഭവപ്പെടുന്നതും ഉറപ്പാക്കുക എന്നത് - നിറവേറ്റാനും അദ്ദേഹത്തിന് സാധിച്ചു.
തന്റേതായ രീതിയില്‍, ഒരു മുത്തശ്ശന്‍ എന്ന നിലയിലുള്ള തന്റെ കടമ അദ്ദേഹം നിറവേറ്റി. 18-ാം ജന്മദിനാശംസകള്‍, എന്റെ മോളേ’ എന്നാണ് മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് നിത്യ ദാസ് കുറിച്ചത്.