‘ഒരു സാധാരണ ദിവസത്തെ ജീവിതകാലം മുഴുവൻ താലോലിക്കാനുള്ള മനോഹര ഓർമ്മയാക്കി മാറ്റി’: വിഡിയോ പങ്കുവച്ച് അഞ്ജു കുര്യൻ Anju Kurian shares magical engagement ring surprise video
യാത്രയ്ക്കിടയിൽ കാമുകനും പ്രതിശ്രുത വരനുമായ റോഷൻ സർപ്രൈസ് ആയി ഡയമണ്ട് മോതിരം നൽകിയതിന്റെ വിഡിയോ നടി അഞ്ജു കുര്യൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. പ്രകൃതിയുടെ മടിത്തട്ടിൽ ചെലവഴിച്ച ആ നിമിഷങ്ങൾ ഒരു സ്വപ്നത്തിൽ ജീവിക്കുന്നതു പോലെ അത്രമേൽ മാന്ത്രികമായിരുന്നുവെന്ന് താരം കുറിച്ചു. രണ്ടു വർഷം മുൻപായിരുന്നു അഞ്ജുവിന്റെയും കോട്ടയം സ്വദേശിയായ റോഷന്റെയും വിവാഹനിശ്ചയം നടന്നിരുന്നത്.

യാത്രയ്ക്കിടയിൽ കാമുകനും പ്രതിശ്രുത വരനുമായ റോഷൻ സർപ്രൈസ് ആയി ഡയമണ്ട് മോതിരം നൽകിയതിന്റെ വിഡിയോ പങ്കുവച്ച് നടി അഞ്ജു കുര്യൻ.
‘ജോലിയുടെ ഭാഗമായുള്ള ഒരു യാത്രയ്ക്കിടയിൽ, തികച്ചും സാധാരണമായ ഒരു ദിവസത്തെ എന്റെ ജീവിതകാലം മുഴുവൻ താലോലിക്കാൻ പോന്നൊരു മനോഹര ഓർമ്മയാക്കി മാറ്റി റോഷൻ. ബാഹ്യലോകത്തിന്റെ ബഹളങ്ങളിൽ നിന്നകന്ന്, പ്രകൃതിയുടെ മടിത്തട്ടിൽ ഞങ്ങൾ മാത്രമായി ചെലവഴിച്ച ആ നിമിഷങ്ങൾ... സത്യത്തിൽ ഒരു സ്വപ്നത്തിൽ ജീവിക്കുന്നതു പോലെ അത്രമേൽ മാന്ത്രികമായിരുന്നു! നമ്മൾ ഒട്ടും പ്രതീക്ഷിക്കാത്ത ഇത്തരം കൊച്ചു കൊച്ചു സർപ്രൈസുകളും, അതിനു പിന്നിലുള്ള ആത്മാർത്ഥമായ കരുതലുമാണ് പ്രണയത്തെ ഇത്രമേൽ അവിസ്മരണീയമാക്കുന്നത്’ എന്നാണ് വിഡിയോ പങ്കുവച്ച് അഞ്ജു സോഷ്യൽ മീഡിയയിൽ കുറിച്ചത്.
രണ്ടു വർഷം മുൻപായിരുന്നു അഞ്ജുവിന്റെയും റോഷന്റെയും വിവാഹനിശ്ചയം. കോട്ടയം സ്വദേശിയാണ് അഞ്ജു. മോഡലിങ്ങിലൂടെയാണ് സിനിമയിലെത്തിയത്.