‘ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്...കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല’: ഒമറിന്റെ കുറിപ്പ് Omar Lulu Struggles to Contact Sharafudheen for New Movie Script
പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് നടൻ ഷറഫുദ്ദീനെ കഴിഞ്ഞ രണ്ട് മാസമായി ബന്ധപ്പെടാൻ ശ്രമിച്ചിട്ടും ഫോൺ എടുക്കുന്നില്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ ഒമർ ലുലു രംഗത്ത്. ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വീണ്ടും ഒന്നിക്കാൻ ശ്രമിക്കുന്നത്. പുതിയൊരു കഥയുമായി സമീപിച്ച ഒമർ ലുലു, സ്ക്രിപ്റ്റ് 80 ശതമാനം പൂർത്തിയായെന്നും ആർട്ടിസ്റ്റിനെ കൺഫേം ചെയ്യേണ്ടതുണ്ടെന്നും വ്യക്തമാക്കി. എന്നാൽ നിരന്തരം ശ്രമിച്ചിട്ടും ഷറഫ് ഫോൺ എടുക്കാത്തതിനെത്തുടർന്നാണ് ഒമർ ലുലു സോഷ്യൽ മീഡിയയിലൂടെ തന്റെ ബുദ്ധിമുട്ട് പങ്കുവെച്ചത്.

പുതിയ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് കഴിഞ്ഞ രണ്ട് മാസമായി നടൻ ഷറഫുദ്ദീനെ ബന്ധപ്പെടാൻ ശ്രമിക്കുകയാണെന്നും ഫോൺ വിളിച്ചിട്ട് എടുക്കുന്നില്ലെന്നും ഒമർ ലുലു.
‘ഷറഫേ...ഞങ്ങൾ ഒന്നിച്ച 100 ദിവസം ഓടിയ ‘ഹാപ്പി വെഡ്ഡിങ്’ എന്ന സിനിമയ്ക്ക് ശേഷം പത്ത് വർഷം കഴിഞ്ഞു ഞാന്‍ ഷറഫുദ്ദീനുമായി വർക്ക് ചെയ്തിട്ട്. രണ്ട് പുതിയ പയ്യൻമാർ വന്ന് പറഞ്ഞ കഥ കേട്ടപ്പോൾ, ഈ കഥാപാത്രം ഷറഫ് ചെയ്താൽ നന്നായിരിക്കുമെന്ന് എനിക്ക് തോന്നി,അങ്ങനെ 6 വർഷത്തിന് ശേഷം ഞാന്‍ ഷറഫിനെ വിളിച്ചു...
കഥയുടെ ഏകദേശം പകുതിയിലധികം എഴുത്ത് പൂർത്തിയായ സമയമായിരുന്നു. സ്ക്രിപ്റ്റ് വായിച്ചിട്ട് പറയാമെന്ന് ഷറഫ് പറഞ്ഞു. ഞാൻ ബാക്കി എഴുത്തുമായി മുന്നോട്ടുപോയി. ഇതിനിടയ്ക്ക് ഒരു തവണ ഷറഫിനെ വിളിച്ചു കാണാൻ പ്ലാൻ ചെയ്തു. പക്ഷേ ഒന്നും കൂടി സ്ക്രിപ്പ്റ്റ് നന്നാക്കിയിട്ട് കാണാമെന്ന് ഞാന്‍ വിചാരിച്ചു..
പക്ഷേ ഇപ്പോൾ സ്ക്രിപ്പ്റ്റ് 80 ശതമാനം കഴിഞ്ഞു ഇനി അർട്ടിസ്റ്റിനെ കൺഫോം ചെയ്തു വേണം സ്ക്രിപ്പ്റ്റ് പൂർത്തീകരിക്കാൻ,എന്നാൽ ഷറഫ് വിളിച്ചാൽ ഫോൺ എടുക്കുന്നില്ല രണ്ട് മാസമായി!
ഒരു മാസം ശ്രമിച്ചാൽ പ്രധാനമന്ത്രിയുടെ അപ്പോയിൻമെന്റ് വരെ കിട്ടുന്ന നമ്മുടെ രാജ്യത്ത്...എന്തായാലും ഷറഫേ, നീ ഫ്രീയാകുമ്പോൾ ഒന്ന് വിളിക്ക്. കഥ പറയാനാണ്, അല്ലാതെ കല്യാണം വിളിക്കാനല്ല’ എന്നാണ് ഒമർ കുറിച്ചത്.
2024ൽ റിലീസ് ആയ ‘ബാഡ് ബോയ്സ്’ എന്ന ചിത്രമാണ് ഒമർ അവസാനമായി സംവിധാനം ചെയ്തത്.