വിനീതിന് ഗുരുദക്ഷിണ നൽകി കൺമണി: സന്തോഷം പങ്കുവച്ച് കുറിപ്പ് Kanmani Offers Gurudakshina to Actor Vineeth on Vijayadashami
വിജയദശമി ദിനത്തിൽ പ്രശസ്ത നടനും നർത്തകനുമായ വിനീതിന് ഗുരുദക്ഷിണ സമർപ്പിച്ച് നടി മുക്തയുടെ മകളും ബാലതാരവുമായ കൺമണി. വിനീത് രാധാകൃഷ്ണന്റെ കീഴിൽ നൃത്തം അഭ്യസിക്കാൻ കഴിഞ്ഞത് വലിയൊരു അനുഗ്രഹമായാണ് കാണുന്നതെന്ന് കൺമണി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. ഗുരുവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന വേഷത്തിലെത്തിയ 'പത്താം വളവ്' എന്ന ചിത്രത്തിലൂടെയാണ് കൺമണി സിനിമയിലെത്തിയത്.

വിജയദശമി ദിനത്തിൽ പ്രശസ്ത നർത്തകനും നടനുമായ വിനീതിന് ഗുരുദക്ഷിണ സമർപ്പിച്ച് നടി മുക്തയുടെ മകളും ബാലതാരവുമായ കൺമണി.
‘എന്റെ ഗുരു വിനീത് രാധാകൃഷ്ണൻ സാറിന്റെ കീഴിൽ അഭ്യസിക്കാൻ കഴിഞ്ഞതിൽ അനുഗ്രഹീതയായി കരുതുന്നു. ഈ വിജയദശമി ദിനത്തിൽ, അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന എന്റെ എല്ലാ പ്രിയ സുഹൃത്തുക്കൾക്കും സന്തുഷ്ടവും അനുഗ്രഹപ്രദവുമായ ഒരു തുടക്കം ആശംസിക്കുന്നു. വിജയദശമി ആശംസകൾ!’ എന്നാണ് ഗുരുവിനൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ പങ്കുവെച്ച് കൺമണി കുറിച്ചത്.
സുരാജ് വെഞ്ഞാറമൂടും ഇന്ദ്രജിത്തും പ്രധാന കഥാപാത്രങ്ങളായി എത്തിയ എം. പത്മകുമാർ ചിത്രം ‘പത്താം വളവി’ലൂടെയാണ് കൺമണി വെള്ളിത്തിരയിലെത്തിയത്.