‘പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍, ഒരുമിച്ചുളള മനോഹരമായ യാത്ര’: സന്തോഷം പങ്കുവച്ച് ഷംന കാസിം Shamna Kasim Celebrates Fourth Wedding Anniversary
നടി ഷംന കാസിം തന്റെ നാലാം വിവാഹവാർഷികാഘോഷത്തോടനുബന്ധിച്ച് ഭർത്താവ് ഷാനിദ് ആസിഫ് അലിക്കൊപ്പമുള്ള ചിത്രങ്ങളും മനോഹരമായ കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. 2022 ഒക്ടോബറിൽ ദുബായിൽ വെച്ച് വിവാഹിതരായ ഇവർക്ക് ഇപ്പോൾ ഹംദാൻ, ദുആ ജമീല എന്നീ രണ്ട് മക്കളാണുള്ളത്. വെറും രണ്ടുപേരായിരുന്ന ജീവിതം ഇന്ന് നാലുപേരടങ്ങുന്ന സന്തോഷം നിറഞ്ഞ കുടുംബമായി മാറിയെന്ന് താരം വ്യക്തമാക്കി.

നാലാം വിവാഹവാർഷിക ദിനത്തിൽ നടി ഷംന കാസിം പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു.
‘സ്നേഹത്തിന്റെ നാല് വര്‍ഷങ്ങള്‍, പറഞ്ഞറിയിക്കാനാവാത്ത വികാരങ്ങള്‍, ഒരുമിച്ചുളള മനോഹരമായ യാത്ര. വെറും രണ്ടുപേരായിരുന്ന നമ്മള് ഇപ്പോള്‍ നാലുപേരടങ്ങുന്ന ഒരു കുടുംബമായി മാറി. നമ്മുടെ രണ്ട് കുഞ്ഞുങ്ങള്‍ നമ്മുടെ ലോകത്തെ കൂടുതല്‍ അര്‍ത്ഥവത്താക്കുകയും നമ്മുടെ ഹൃദയങ്ങളെ മുന്പത്തേക്കാളും സന്തോഷം കൊണ്ട് നിറയ്ക്കുകയും ചെയ്തിരിക്കുന്നു.
നാല് വര്‍ഷങ്ങള്‍, രണ്ട് കുഞ്ഞുങ്ങള്‍, ഒരു മനോഹരമായ കുടുംബം, എന്നെന്നേക്കും നിലനില്ക്കണമെന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്ന സ്നേഹം. ഞങ്ങള്‍ക്ക് നാലാം വിവാഹ വാര്‍ഷിക ആശംസകള്‍!’ എന്നാണ് ഭർത്താവ് ഷാനിദ് ആസിഫ് അലിക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ഷംന കാസിം കുറിച്ചത്.
2022 ഒക്ടോബറില്‍ ദുബായില്‍ വച്ചായിരുന്നു ഷംനയുടെയും ഷാനിദ് ആസിഫ് അലിയുടെയും വിവാഹം. ഹംദാന്‍ , ദുആ ജമീല എന്നിങ്ങനെ രണ്ട് മക്കളാണ് ഈ ദമ്പതികള്‍ക്ക്.