ഭർത്താവും നടനുമായ ജോൺ ജേക്കബിന് ഹൃദയസ്പർശിയായ പിറന്നാൾ ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ധന്യ മേരി വർഗീസ്. ജീവിതത്തിലെ കടുത്ത പ്രതിസന്ധികളെയും വഞ്ചനകളെയും അതിജീവിച്ച് തനിക്കും മകനും വേണ്ടി മുന്നോട്ടുപോകാൻ കാണിച്ച കരുത്തിനും ആത്മവിശ്വാസത്തിനും ജോണിനോട് വലിയ ബഹുമാനമുണ്ടെന്ന് ധന്യ കുറിച്ചു. ജോണിനും മകനുമൊപ്പമുള്ള സന്തോഷം നിറഞ്ഞ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് താരം ഈ പിറന്നാൾ സന്ദേശം നേർന്നത്.

ഭർത്താവും നടനുമായ ജോൺ ജേക്കബിന് പിറന്നാൾ ആശംസകൾ നേർന്ന് നടി ധന്യ മേരി വർഗീസ്.

‘പ്രിയപ്പെട്ട ഭര്‍ത്താവിന് ജന്മദിനാശംസകള്‍! ജീവിതത്തില്‍ ഇത്രയധികം പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ടുവന്ന നിങ്ങള്‍, ശരിക്കും അപൂര്‍വ്വമായൊരു വ്യക്തിത്വത്തിന് ഉടമയാണ്. ജീവിതത്തില്‍ ഏറ്റവും വലിയ കഷ്ടകാലത്തെ നേരിടുമ്പോഴും, സ്വന്തം ആളുകളാല്‍ വഞ്ചിക്കപ്പെട്ടപ്പോഴും, ആ വേദനകളെയെല്ലാം അതിജീവിച്ച് എനിക്കും നമ്മുടെ മകനും വേണ്ടി മുന്നോട്ട് പോകാന്‍ നിങ്ങള്‍ കാണിച്ച കരുത്ത് ചെറുതല്ല.

ADVERTISEMENT

എല്ലാ പ്രയാസങ്ങള്‍ക്കിടയിലും നിങ്ങള്‍ ജീവിതത്തെ നേരിടുന്ന രീതിയെയും, നിങ്ങളുടെ ആത്മവിശ്വാസത്തെയും ധൈര്യത്തെയും ഞാന്‍ വല്ലാതെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്നു. നിങ്ങളോടുളള എന്റെ ഈ ബഹുമാനം എന്നും ഒരുപോലെ നിലനില്‍ക്കും.

ഈ ജന്മദിനം കൂടുതല്‍ കരുത്തും സമാധാനവും സന്തോഷവും അനുഗ്രഹങ്ങളും നിറഞ്ഞ ഒരു പുതിയ അധ്യായത്തിന്റെ തുടക്കമാകട്ടെ. ജീവിതത്തിലെ ഏറ്റവും നല്ല കാര്യങ്ങളെല്ലാം നിങ്ങളെ തേടിയെത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഞാനും നമ്മുടെ മകനും വാക്കുകള്‍ക്കപ്പുറം നിങ്ങളെ സ്‌നേഹിക്കുന്നു’ എന്നാണ് ജോണിനും മകനുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ധന്യ മേരി വര്‍ഗീസ് കുറിച്ചത്.

ADVERTISEMENT
ADVERTISEMENT