'ഓണം വന്നല്ലോ...' കണ്ട് ഒരു കോടി കാഴ്ചക്കാര്‍; പുതിയ പതിപ്പുമായി ദേവ്ദത്തും ദയക്കുട്ടിയും
ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ... കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ... വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓണക്കാലത്ത് ഒന്നാം ക്ലാസുകാരി ദയക്കുട്ടി പാടിയ ഈ ക്യൂട്ട് പാട്ട് അറിയാത്ത കുട്ടികളില്ല. ഇന്നും കുട്ടികള്‍ ഈ ഫേവറിറ്റ് പാട്ട് പാടി നടക്കുന്നു. അങ്ങനെ പാടിപ്പാടി വിഡിയോയ്ക്ക് ഒരു കോടി കാഴ്ചക്കാരായി.

ഓണം വന്നല്ലോ ഊഞ്ഞാലിട്ടല്ലോ...
കോടിയുടുത്തല്ലോ ഉണ്ണി ചാടിമറിഞ്ഞല്ലോ...
വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ഓണക്കാലത്ത് ഒന്നാം ക്ലാസുകാരി ദയക്കുട്ടി പാടിയ ഈ ക്യൂട്ട് പാട്ട് അറിയാത്ത കുട്ടികളില്ല. ഇന്നും കുട്ടികള്‍ ഈ ഫേവറിറ്റ് പാട്ട് പാടി നടക്കുന്നു. അങ്ങനെ പാടിപ്പാടി വിഡിയോയ്ക്ക് ഒരു കോടി കാഴ്ചക്കാരായി. ആറാംക്ലാസിലെത്തിയപ്പോള്‍ ഇതാ ദയക്കുട്ടി വീണ്ടും അതേ പാട്ട് പാടിയിരിക്കുന്നു. പാട്ടിന് പുതിയൊരു ഭാവം നല്‍കി, ദയയെക്കൊണ്ട് വീണ്ടും പാടിച്ചതോ അവളുടെ ഏട്ടന്‍ പ്ലസ് വണ്‍കാരന്‍ ദേവദത്തും. സംഗീതസംവിധായകന്‍ ബിജിബാലിന്റെ മക്കള്‍ ഒരുക്കിയ ഓണം വന്നല്ലോ...പാട്ടിന്റെ പുതിയ വെര്‍ഷനും എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.
'ദയക്കുട്ടി നഴ്‌സറിയില്‍ പഠിച്ചിരുന്ന സമയത്ത് അവളുടെ ടീച്ചര്‍ എഴുതി ട്യൂണ്‍ ചെയ്തതാണ് ഈ പാട്ട്. കേട്ടപ്പോള്‍ അച്ഛനത് നന്നായി ഇഷ്ടപ്പെട്ടു. അഞ്ചു കൊല്ലം മുമ്പ്, അച്ഛന്റെ യൂ ട്യൂബ് ചാനലായ ബോധി സൈലന്റ് സ്‌കേപിന്റെ ആദ്യ വിഡിയോ ആയി ഓണം വന്നല്ലോ... ഇറക്കി. അത്ര ഹിറ്റ് ആകും എന്നൊന്നും വിചാരിച്ചില്ല. പക്ഷെ എല്ലാവര്‍ക്കും ഒരുപാട് ഇഷ്ടപ്പെട്ടു. വലിയ ഹിറ്റ് ആയി. ഇപ്പോള്‍ ഒരു കോടി ആളുകള്‍ വിഡിയോ കണ്ടുകഴിഞ്ഞിരിക്കുന്നു.
എനിക്ക് കുറേ നാളായി യൂ ട്യൂബ് ചാനല്‍ തുടങ്ങണം എന്ന ആഗ്രഹമുണ്ടായിരുന്നു. 'ഒരു കോടി പേര്‍ കണ്ടില്ലേ, സ്വന്തമായി യൂട്യൂബ് ചാനല്‍ തുടങ്ങട്ടേ' എന്ന് ചോദിച്ചപ്പോള്‍ അച്ഛന്‍ സമ്മതിച്ചു. ഓണം വന്നല്ലോ...പാട്ടിനു കിട്ടിയ ഈ സ്വീകരണം തന്നെ ഒരു കാരണമാക്കി ചാനല്‍ തുടങ്ങാമെന്നു വച്ചു. സത്യത്തില്‍ ഇങ്ങനെയൊരു ഐഡിയ തന്നത് അച്ഛനാണ്. ഓര്‍ക്കസ്‌ട്രേഷന്‍ മാറ്റി ചെയ്ത ശേഷം അച്ഛനെ കേള്‍പ്പിച്ചപ്പോള്‍ തെറ്റുകളൊക്കെ തിരുത്തിത്തന്നു. വീട്ടില്‍ വച്ചു തന്നെയാണ് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തതൊക്കെ. ദയക്കുട്ടിയെക്കൊണ്ട് രണ്ടാമത് പാടിച്ചു. രണ്ട് ദിവസം മുമ്പ് എന്റെ ചാനലില്‍ ആദ്യ വിഡിയോ ആയി അപ്‌ലോഡ് ചെയ്തു. അങ്ങനെ ഒരേ പാട്ടിന്റെ രണ്ട് വേര്‍ഷന്‍സ് അച്ഛന്റെയും എന്റെയും യൂട്യൂബ് ചാനലില്‍ ആദ്യത്തെ വിഡിയോ ആയി.' ദേവദത്ത് പറഞ്ഞു.
'പഴയ പാട്ടില്‍ മൃദംഗവും അതുപോലുള്ള എത്‌നിക് ഇന്‍സ്ട്രുമെന്റ്‌സും കൊണ്ടാണ് ഓര്‍ക്കസ്‌ട്രേഷന്‍ ചെയ്തിരിക്കുന്നത്. കീബോര്‍ഡും അക്കോസ്റ്റിക് ഉപകരണമായ ഗിറ്റാറുമൊക്കെ ഉപയോഗിച്ച് റീ വര്‍ക് ചെയ്ത പാട്ടാണ് ഇപ്പോഴത്തേത്. രണ്ടും രണ്ടു തരത്തിലാണ് ചെയ്തിരിക്കുന്നത്. പുതിയ മാറ്റങ്ങളൊക്കെ വരുത്തിയ ശേഷം ദയക്കുട്ടിയുടെ പഴയ പാട്ട് ഞാന്‍ ഒന്നുകൂടി കേട്ടു നോക്കി, വെറുതെ. അവളുടെ പണ്ടത്തെ ആ സ്വരം നല്ല രസമാണ്. വാക്കുകള്‍ ഉച്ചരിക്കുന്നതൊക്കെ കേള്‍ക്കുമ്പോള്‍ കുട്ടിത്തം നല്ലപോലെ ഫീല്‍ ചെയ്യും. ഇപ്പോള്‍ കുറച്ചുകൂടി വ്യക്തമായി, കൃത്യമായി പാടി.
ഏതാണ് കൂടുതല്‍ ഇഷ്ടമായത് എന്ന് ദയക്കുട്ടിയോട് ചോദിച്ചപ്പോള്‍ അവള്‍ക്ക് രണ്ടും ഇഷ്ടായി എന്നാ പറഞ്ഞേ. എന്റെ ചാനലില്‍ ഇനി സ്വന്തം കോംപസിഷനുകളും കവര്‍ സോങ്ങുകളുമൊക്കെ വിഡിയോസ് ആക്കി അപ് ലോഡ് ചെയ്യാനാണ് പ്ലാന്‍. ആര്‍ട്ടുമായി ബന്ധമുള്ള വിഡിയോസ് എന്തും ആകാം കേട്ടോ.എനിക്ക് ഇഷ്ടമുള്ള പാട്ടുകളുടെ കവര്‍ വെര്‍ഷനാകും കൂടുതലും.വീട്ടുകാരും കൂട്ടുകാരുമൊക്കെ കട്ട സപ്പോര്‍ട്ടുമായി കൂടെയുണ്ട്. എല്ലാവരും ഹാപ്പി.'