‘അവനാണ് എന്റെ ഏറ്റവും നല്ല ക്രിട്ടിക്’: ഭർത്താവിന്റെ മരണം, ഏറ്റവും ഭയപ്പെടുന്നകാര്യം... തുറന്നുപറഞ്ഞ് രഹ്ന
Rahna... Queen of Mappilappattu
‘‘മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..’’ രഹ്നയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശ ബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ കേൾക്കാം... പാട്ടിനൊപ്പം വളർന്ന് ‘‘ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ
‘‘മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..’’ രഹ്നയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശ ബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ കേൾക്കാം... പാട്ടിനൊപ്പം വളർന്ന് ‘‘ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ
‘‘മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..’’ രഹ്നയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശ ബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ കേൾക്കാം... പാട്ടിനൊപ്പം വളർന്ന് ‘‘ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ
‘‘മനുഷ്യൻ മനുഷ്യനെ സ്നേഹിച്ചു നോക്ക്, മനസ്സിനകത്തൊരു പള്ളിയുണ്ടാക്ക്..’’ രഹ്നയുടെ മധുരമനോഹര ശബ്ദത്തിലെത്തുന്ന മാപ്പിളപ്പാട്ടിലെ വരികളാണിത്. കേട്ടവർ കേട്ടവർ വീണ്ടും കേൾക്കാൻ കൊതിക്കുന്ന ആ ശ ബ്ദത്തിനുടമ രഹ്നയുടെ പാട്ടുകിസകൾ കേൾക്കാം...
പാട്ടിനൊപ്പം വളർന്ന്
‘‘ചെറുപ്പം മുതലേ പാടുമായിരുന്നു. സ്കൂളിലെ പാട്ടുമത്സരങ്ങളൊന്നും മിസ് ചെയ്തിട്ടില്ല. മിക്കവാറും ലളിതഗാനത്തിനായിരുന്നു ചേർന്നത്. അത് പാടാനും വലിയ ഇഷ്ടമാണ്. മലപ്പുറം ജില്ലയിൽ തന്നെ എ ട്ട്, ഒൻപത്, പത്ത് ക്ലാസുകളിൽ തുടർച്ചയായി മൂന്നു തവണ എനിക്കായിരുന്നു ഒന്നാം സമ്മാനവും.
അന്നൊക്കെ നാട്ടിെല പരിപാടികൾക്കും മാപ്പിളപ്പാട്ടിനെക്കാളേറെ സിനിമാപ്പാ ട്ടുകളാണു പാടിയിരുന്നത്. മാത്രമല്ല മാപ്പിളപ്പാട്ട് മത്സരത്തിനൊന്നും അന്നു സമ്മാനമേ കിട്ടിയിട്ടുമില്ല.’’ രഹ്നയുടെ പൊട്ടിച്ചിരി.
‘‘ചെറുപ്രായം മുതൽ ഉപ്പയും ഉമ്മയും പാട്ടു പാടാൻ നല്ല പിന്തുണ തന്നിട്ടുണ്ട്. അന്നേ തന്നെ പാലക്കാട്, ചിറ്റൂരുള്ള സംഗീ ത കോളജില്‍ പോയി സംഗീതം പഠിക്കാനൊക്കെ അവരാണു മുൻകയ്യെടുത്തതും. മ്യൂസിക് ടീച്ചറാക്കണം എന്നൊക്കെയായിരുന്നു അവരുടെ ആഗ്രഹം. അങ്ങനെ പ്രീഡിഗ്രി മുതൽ പിജി വരെ അവിടെ ഏഴ് വർഷം പഠിച്ചു. കർണാടക സംഗീതത്തിൽ എംഎ എടുത്തതിന്റെ പ്രയോജനം പ്രഫഷനൽ ഗായികയായപ്പോൾ ഉണ്ടായി.
മാപ്പിളപ്പാട്ടിലേക്കു വരുന്നതു തൊണ്ണൂറുകളിലാണ്. 1991 ൽ കളിത്തോഴൻ എന്ന കസെറ്റിലാണ് ആദ്യമായി പ്രഫഷനലായി പാടുന്നത്, ഉണ്ണിമേനോനൊപ്പം. ബേണി ഇഗ്നേഷ്യസായിരുന്നു സംഗീതം.
അതിനു മുൻപ് ഏഴിലോ എട്ടിലോ മ റ്റോ പഠിക്കുന്ന സമയത്തു നടന്ന മുജാഹിദ് സമ്മേളനത്തിന്റെ ഭാഗമായുള്ള കസെറ്റിലും മാപ്പിളപ്പാട്ട് പാടിയിരുന്നു. പിന്നെ 90കളിൽ തന്നെ മഞ്ചേരിയിൽ മാർക്കോസേട്ടന്റെ ഒപ്പമൊക്കെ പാടി. ഇതിനൊപ്പം തന്നെ ലൈവായും പാട്ടുണ്ടായിരുന്നു. 94ൽ ഇറങ്ങിയ കിനാക്കിളി കളക്‌ഷനിലെ ‘പൊന്നു സഖീ’ എന്ന പാട്ട് അന്നു ജനങ്ങൾ ഹിറ്റാക്കി. അതിനു ശേഷമാണു കൂടുതൽ മാപ്പിളപ്പാട്ടുകൾ പാടുന്നത്.
ന്നീട് ആൾ ഇന്ത്യാ റേഡിയോയിൽ ബി– ഹൈ ആർട്ടിസ്റ്റായി. അതോടെ ഒരുപാടു ലളിതഗാനങ്ങള്‍ പാടാൻ അവസരം കിട്ടി. അപ്പോഴാണു രാഘവൻ മാഷ്, അർജുനൻ മാസ്റ്റർ തുടങ്ങി സംഗീതത്തിലെ പല പ്രമുഖരേയും പരിചയപ്പെടാനും ഒപ്പം പ്രവർത്തിക്കാനും സാധിച്ചത്. സതീഷ് ബാബു, ചെങ്ങന്നൂര്‍ ശ്രീകുമാർ എന്നിവരുമൊക്കയായി ധാരാളം ലളിതഗാനങ്ങൾ ദുരദർശനിൽ പാടിയിട്ടുണ്ട്. മിൻമിനി, ബിജു നാരായണൻ ഒക്കെയും സഹഗായകരായി. അന്നൊക്കെ ധാരാളം ഭക്തിഗാനങ്ങളും പാടിയിരുന്നു.’’
ഇശലുകളുെട രാജ്ഞി
‘‘ആ പദവി എങ്ങനെ കിട്ടിയെന്ന് അറിയില്ല. ആളുകൾ അ ങ്ങനെയാണു വിളിക്കുന്നത്. സിനിമയിൽ പാടിയ ആളുകളെ സാധാരണ പിന്നണി ഗായകരെന്നു വിളിക്കുമ്പോഴും എനിക്ക് ഈ പട്ടമാണ്. ഇതു വിഷമത്തോടെ പറയുന്നതല്ല കേട്ടോ... പക്ഷേ, ആലോചിക്കുമ്പോൾ രസമാണ്. സിനിമയിലേക്കു കടന്നപ്പോൾ അപ്പോൾ ആദ്യം പാടിയതു പ്രണയനിലാവെന്ന സിനിമയിലെ ‘പൊന്നിട്ട പെട്ടകം പൂട്ടല്ലേ...’ എന്ന പാട്ടാണ്. അതിൽ ഞാൻ പാടിയ പാട്ട് കൂടാതെ എല്ലാ പാട്ടുകളുടെയും ട്രാക്കും പാടി.
അതിനു ശേഷം ദൈവനാമത്തിൽ, കോളിങ് ബെല്ല്, കുട്ടികൾക്കുള്ള കണ്ണ്... തുടങ്ങി കുറച്ചു സിനിമകളിൽ പാടി. അന്നൊക്കെ മദ്രാസിൽ തന്നെ പോയി പാടണമായിരുന്നു. അതുകൊണ്ട് അധികം പോകാൻ സാധിച്ചില്ല.
എന്റെ ഉപ്പ ഷൗക്കത്ത് അലി നിലമ്പൂരുള്ള കലാസമിതിയിലൊക്കെയുണ്ട്, നാടകങ്ങളും മറ്റും അവർ സജീവമായി ചെയ്തിരുന്നു. അങ്ങനെ കലയുമായി നല്ല ബന്ധമുണ്ട്. ‘ഓളവും തീരവും’ എന്ന സിനിമയുടെ നിർമാതാക്കളിൽ ഒരാളായിരുന്നു ഉപ്പ. സംഗീതം എം.എസ്. ബാബുരാജായിരുന്നു. ഉപ്പ എപ്പോ എന്തിനു വിളിച്ചാലും ഒപ്പം നിൽക്കുന്ന ആളായിരുന്നു ബാബുക്ക.
ബാബുക്കയെ കുറിച്ചുള്ള കാര്യങ്ങൾ ഉപ്പ പറഞ്ഞു കേട്ട അറിവേ ഉള്ളൂ, പക്ഷേ, അദ്ദേഹത്തിന്റെ പാട്ടുകളാണ് വീട് നിറയെ. ബാബുക്കയുടെ പാട്ടുകളാണ് ഞാൻ കൂടുതലും പാടിയിരുന്നതും. ആ സംഗീതം വളരെയധികം സ്വാധീനിച്ചിട്ടുണ്ട്.
സംഗീതം പഠിച്ചത് എന്നെ സംബന്ധിച്ച് വളരെ വലിയൊ രു മുതൽക്കൂട്ടാണ്. ചില പാട്ടുകളെടുത്തു പഠിക്കുമ്പോഴാണല്ലോ അതിന്റെ സംഗതികളൊക്കെ കൂടുതൽ ശ്രദ്ധിക്കുന്നത്. അതൊക്കെ നന്നായി ഗ്രഹിക്കാൻ സംഗീത പഠനം ഉപകാരപ്പെട്ടിട്ടുണ്ട്. ഉപ്പായുടെ ഉപ്പ നല്ല പാട്ടുകാരനും വയലിനിസ്റ്റുമായിരുന്നു. ഞാൻ പാടാൻ തുടങ്ങിയപ്പോൾ ഉ പ്പയും ഉമ്മ ജമീലയും നല്ല പിന്തുണയാണ് തന്നത്.
ടീച്ചർ തന്ന ആ പേന
കോളജിൽ ഒരിക്കൽ സുഗത കുമാരി ടീച്ചർ വന്നപ്പോൾ കൃഷ്ണാ നീയെന്നെ അറിയില്ല... എന്നു തുടങ്ങുന്ന കവിത ഞാൻ തന്നെ സംഗീതം ചിട്ടപ്പെടുത്തി ടീച്ചറുടെ മുന്നിൽ വച്ച് പാടി. ടീച്ചറന്ന് അതു കേട്ടു വികാരാധീനയായി... എ നിക്കൊരു പേന തന്ന് അനുഗ്രഹിച്ചു. അതു മറക്കാനാവാത്ത ഒരു അനുഭവമാണ്.
ഇപ്പോൾ നിലമ്പൂരിൽ തന്നെയാണു താമസം. ഭർത്താവ് നവാസ് മരിച്ചിട്ട് അഞ്ചു വർഷം കഴിഞ്ഞു. മകൻ സോനു നവാസ് എംബിഎ വിദ്യാർഥിയാണ്. അവനാണ് എന്റെ ഏറ്റവും നല്ല ക്രിട്ടീക്.
പല ചാനലുകളിലായി പാട്ടുമത്സരങ്ങളുടെ ജഡ്ജ് ആ യിട്ടിരുന്നിട്ടുണ്ട്. അതിൽ സംഗീതത്തിൽ വരുന്ന പല മാറ്റങ്ങളും അടുത്തറിയാം. മത്സരത്തിനൊക്കെ കുട്ടികൾ പഴയ നല്ല പാട്ടുകളൊക്കെ പഠിച്ച് പാടാറുണ്ട്. പക്ഷേ, പൊതുവേ തട്ടുപൊളിപ്പൻ പാട്ടിനോട് കുട്ടികൾക്കൊരു ചായ്‌വുണ്ടെന്ന് തോന്നാറുണ്ട്.
ഈയിടെ ഇല്ലുമിനാറ്റിക്കും. ഏയ്... ബനാനേ ഒരു പൂതരാ മോ–യ്ക്കും ഒക്കെ ഇടയ്ക്കും ചില കുട്ടികൾ വന്ന് പഴയ മാപ്പിളപ്പാട്ട് കണ്ടുപിടിച്ച് അതു പാടാമോ എന്നു ചോദിച്ചു– യത്തീമിന്നത്താണി... എന്നൊരു പാട്ടാണ് ആ കുട്ടികള്‍ ചോദിച്ചത്. അന്ന് ഞാനാ കുട്ടികളെ നോക്കി കുറച്ച് നേരമിങ്ങനെ അദ്ഭുതപ്പെട്ടു നിന്നു... ഞാനാ പാട്ടു പാടിക്കൊടുത്തതും അവർ അതിന്റെ കൂടെ തന്നെ പാടുന്നുണ്ടായിരുന്നു...അതൊക്കെ സന്തോഷം തരുന്ന കാര്യങ്ങളാണ്.
ഒന്നു മോശമെന്നോ മറ്റേതു നല്ലതെന്നോ അല്ല പറയുന്നത്. എല്ലാ തരം സംഗീതവും കേൾക്കുന്നത് പാട്ടിലേക്ക് കടന്നു വരാനാഗ്രഹിക്കുന്നവരെ സഹായിക്കും. ആളുകളുടെ മൊത്തം ജീവിത രീതി മാറിയപോലുള്ള മാറ്റങ്ങൾ പാട്ടിലുമുണ്ട്. നന്നായി പാടുന്ന കുറേ കുട്ടികളുണ്ട്. അതേ പോലെ അവരുടെ ഇഷ്ടങ്ങൾ കണ്ടറിഞ്ഞ് അത് പ്രോത്സാഹിപ്പിക്കുന്ന ധാരാളം മാതാപിതാക്കളും. ധാരാളം അവസരങ്ങൾ ഇന്നുണ്ട്. മത്സരബുദ്ധി മാറ്റി വച്ച് അവരുടെ ടാലന്റ് വളർത്താൻ എല്ലാവരും ശ്രമിക്കണം.
സംഗീതത്തിലെ മാറ്റങ്ങൾ മനസിലാക്കാനും അപ്ഡേറ്റ് ചെയ്യാനും കുട്ടികളിൽ നിന്നു പോലും നല്ല കാര്യങ്ങൾ പഠിക്കാനും എനിക്കിഷ്ടമാണ്.
പേടിപ്പിക്കുന്നൊരു കാര്യം സോഷ്യൽ മീഡിയ കമന്റുകളാണ്.... കുറച്ചു നാൾ മുൻപു ബാലൂന്റെ (വയലിനിസ്റ്റ് ബാലഭാസ്കർ) വിഷയം കണ്ടപ്പോ സങ്കടം വല്ലാതെ തോന്നി.... ഖത്തറിലാണു ഞങ്ങൾ ഒരുമിച്ച് അവസാനം പ്രോഗ്രാം ചെയ്ത്. ലക്ഷ്മി സംസാരിക്കുമ്പോൾ അവരെ കുറിച്ച് ഒന്നും അറിയാത്ത ആളുകൾ പോലും വന്ന് പല മോശം കമന്റുകളും ഇടുന്നു... അതിനൊക്കെ ഒരു മാറ്റം വരണമെന്ന് ആഗ്രഹിക്കാറുണ്ട്.
എല്ലാവരും നന്നായിരിക്കട്ടേ... എല്ലാവർക്കും അവസരങ്ങളും കിട്ടട്ടേ... അതാണെന്റെ പ്രാർഥന.