തന്റെ ഒരു പഴയകാല ചിത്രം പങ്കുവച്ച് മലയാളത്തിന്റെ പ്രിയകവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി. 1969-70 കാലത്തെ തന്റെ ഒരു ചിത്രമാണ് കൈതപ്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

‘1969- 70 കാലത്തെ ഞാനാണ് ഈ ചിത്രത്തിൽ. കൃത്യമായ സംഗീത പഠനവും സാധകവും പൂഞ്ഞാർ കാഞ്ഞിരമറ്റം കോവിലത്തെ തേവാരവും നടത്തവും ചിട്ടയുമൊക്കെയുള്ള ജീവിതകാലം. മുറ്റത്തെ പുൽപായിലിരുന്ന് മതിലിനോട് ചേർന്നെടുത്ത ചിത്രത്തിന്റെ പശ്ചാത്തലം ഇപ്പോഴുമോർമയുണ്ട്. എന്നാലും ഇംഗ്ലീഷ് പഠനവും മറ്റും മോഹിച്ച കാലം- നഷ്ടസ്വപ്നങ്ങളായി.
വിവേകാനന്ദ സാഹിത്യ സർവ്വസ്വം എല്ലാ വോള്യവും വായിച്ചു തീർക്കുമ്പോൾ എന്റെ സമപ്രായക്കാരനായ ഒരാളും കൂടെയുണ്ടായിരുന്നു. വായന കഴിഞ്ഞു സ്വാമിജിയുടെ ഉദ്‌ബോധനമറിഞ്ഞു ആ യുവാവ് രാമകൃഷ്ണമഠത്തിൽ പോയി സന്യാസം സ്വീകരിച്ചു. ഞാൻ അടുത്തുവരെയെത്തിയെങ്കിലും സന്യാസത്തിന്റെയത്രയും തീവ്രമായ പഠനത്തിലേർപ്പെട്ടു. ജീവിതത്തിന്റെ ഗതി മാറി ഗായകനും എഴുത്തുകാരനും സിനിമാക്കാരനുമായി.
ഈയിടെ ഏതോ സദസ്സിൽ ആ സന്യാസിവര്യനെ വീണ്ടും കണ്ടു. അദ്ദേഹമാണ് ഈ ഓർമ പുതുക്കിയത്’.– ചിത്രത്തിനൊപ്പം അദ്ദേഹം കുറിച്ചതിങ്ങനെ.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT