‘കെജിഎഫ്’, ‘സലാർ’ എന്നീ പാൻ ഇന്ത്യൻ കന്നഡ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സംഗീത സംവിധായകൻ രവി ബസ്രൂറിന്റെ അരങ്ങേറ്റ ആൽബം ‘ടൈറ്റൻ’ ലെ രണ്ടാമത്തെ സിംഗിൾ ‘റോർ ഓഫ് ടൊർണാഡോ’ എത്തി. ബസ്രൂരിന്റെ ഒഫീഷ്യൽ യൂട്യൂബ് പേജ് ആയ രവി ബസ്രൂർ എന്റർടൈന്മെന്റ്സിലൂടെയാണ് ഗാനം റിലീസ് ചെയ്തത്.

വരികൾ എഴുതി ‘റോർ ഓഫ് ടൊർണാഡോ’ ആലാപിച്ചിരിക്കുന്നത് ഐറാ ഉഡുപ്പിയാണ്. ബസ്രൂരിന്റെ സിഗ്നേച്ചർ ശൈലിയിലുള്ള ഇലക്ട്രോണിക് ബീറ്റുകളും സിംഫണിക് ക്രമീകരണങ്ങളും സംയോജിപ്പിച്ച റോർ ഓഫ് ടൊർണാഡോ ഇംഗ്ലീഷ് ഭാഷയിലാണ് രചിച്ചിട്ടുള്ളത്.

ADVERTISEMENT

‘ടൈറ്റൻ’ ലെ ‘എവരി എൻഡ് ഈസ് എ ബിഗിനിംഗ്’ എന്ന ആദ്യ സിംഗിൾ ശ്രദ്ധേയമായിരുന്നു.

ADVERTISEMENT
ADVERTISEMENT