‘എന്‍ജോയ് എന്‍ജാമി’ ടീമിന്റെ ‘ഡബിൾ ട്രബിൾ’: വിലായത്ത് ബുദ്ധയുടെ പ്രൊമോ ഗാനം എത്തി
പൃഥ്വിരാജ് നായകനായി തിയറ്ററിൽ പ്രദർശനം തുടരുന്ന വിലായത്ത് ബുദ്ധയുടെ പ്രൊമോ ഗാനം എത്തി. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിനു പിന്നിൽ ആഗോളഹിറ്റായ തമിഴ് പാട്ട് ‘എന്‍ജോയ് എന്‍ജാമി’ യുടെ അണിയറ പ്രവർത്തകരാണ് ഒന്നിച്ചിരിക്കുന്നത്. പ്രൊമോ ഗാനത്തിന്‍റെ സംവിധാനം

പൃഥ്വിരാജ് നായകനായി തിയറ്ററിൽ പ്രദർശനം തുടരുന്ന വിലായത്ത് ബുദ്ധയുടെ പ്രൊമോ ഗാനം എത്തി. ജേക്സ് ബിജോയ്, അഖിൽ ചന്ദ്, റിമി ടോമി എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഈ ഗാനത്തിനു പിന്നിൽ ആഗോളഹിറ്റായ തമിഴ് പാട്ട് ‘എന്‍ജോയ് എന്‍ജാമി’ യുടെ അണിയറ പ്രവർത്തകരാണ് ഒന്നിച്ചിരിക്കുന്നത്.
പ്രൊമോ ഗാനത്തിന്‍റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത് അമിത്ത് കൃഷ്ണ. അഭിമന്യൂ സദാനന്ദനാണ് ക്യാമറ. റിയ സൂദാണ് കോറിയോഗ്രാഫർ. ഗാനരചന– വിനായക് ശശികുമാർ.
ജി. ആർ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ വിലായത്ത് ബുദ്ധയാണ് അതേ പേരിൽ ജയൻ നമ്പ്യാരുടെ സംവിധാനത്തിൽ സിനിമയായി എത്തിയിരിക്കുന്നത്. പ്രിയംവദ കൃഷ്ണയാണ് ചിത്രത്തിലെ നായിക. ഉർവ്വശി തിയെറ്റേഴ്സിന്റെ ബാനറിൽ ഒരുക്കിയിരിക്കുന്ന വിലായത്ത് ബുദ്ധ എവിഎ പ്രൊഡക്ഷൻസിനുവേണ്ടി എ.വി അനൂപുമായി ചേർന്നാണ് നിർമിച്ചിരിക്കുന്നത്. ജി.ആർ. ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരവിന്ദ് കശ്യപും രെണദേവും ചേർന്നാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.