‘ഓർമ്മകളുടെ വേരറ്റെങ്കിലും അമ്മ അവനെ തിരിച്ചറിഞ്ഞു’; അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങാൻ അരവിന്ദും സ്നേഹയും, കുറിപ്പ്
മകൻ അരവിന്ദും പ്രതിശ്രുത വധുവും മുത്തശ്ശിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ഗായകൻ ജി. വേണുഗോപാൽ. ഒപ്പം ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചു. വിവാഹത്തിന് മുന്നോടിയായി മുത്തശ്ശിയുടെ അനുഗ്രഹം തേടാൻ എത്തിയതായിരുന്നു ഇരുവരും. കട്ടിലിലും വീൽചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് വിവാഹം വന്നുകൂടാൻ

മകൻ അരവിന്ദും പ്രതിശ്രുത വധുവും മുത്തശ്ശിയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവച്ച് ഗായകൻ ജി. വേണുഗോപാൽ. ഒപ്പം ഹൃദയസ്പർശിയായ കുറിപ്പും പങ്കുവച്ചു. വിവാഹത്തിന് മുന്നോടിയായി മുത്തശ്ശിയുടെ അനുഗ്രഹം തേടാൻ എത്തിയതായിരുന്നു ഇരുവരും. കട്ടിലിലും വീൽചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് വിവാഹം വന്നുകൂടാൻ സാധിക്കില്ലെന്ന സങ്കടം കൂടി പങ്കുവച്ചായിരുന്നു വേണുഗോപാലിന്റെ കുറിപ്പ്.
ജി. വേണുഗോപാൽ പങ്കുവച്ച കുറിപ്പ് വായിക്കാം:
‘‘കല്യാണത്തിന് അമ്മൂമ്മയുടെ അനുഗ്രഹം വാങ്ങാൻ അരവിന്ദും സ്നേഹയും ഇന്നലെ എന്റെ അമ്മയുടെ അടുത്ത് എത്തി. ഓർമ്മകളുടെ വേരറ്റെങ്കിലും അമ്മ “മോൻ’’ എന്ന് അവനെ തിരിച്ചറിഞ്ഞു. നിറമുള്ള സാരികൾ മാത്രം ധരിച്ചിരുന്ന അമ്മയുടെ ആദ്യത്തെ കീഴടങ്ങലായിരുന്നു “നൈറ്റി’’. രണ്ടാമത് മുടി മുറിക്കാനുള്ള മൗനാനുവാദവും.
അമ്മയുടെ ഇഷ്ട നിറമായ ചുവപ്പിൽ ഒരു സാരി അമ്മയ്ക്ക് മോൻ സമ്മാനിച്ചു. സാരിയിലൂടെ കയ്യോടിച്ച് “നല്ല സാരി” എന്ന് അമ്മ മെല്ലെ പറയുന്നുണ്ടായിരുന്നു. കട്ടിലിലും വീൽ ചെയറിലും തളയ്ക്കപ്പെട്ട അമ്മയ്ക്ക് ഈ വിവാഹം വന്നു കൂടാൻ സാധിക്കില്ല. അമ്മൂമ്മയുടെ അനുഗ്രഹവും സ്നേഹവും എന്നും കുട്ടികൾക്ക് തുണയായിരിക്കട്ടെ.’’
ജി. വേണുഗോപാലിന്റെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാലിന്റെ വിവാഹ നിശ്ചയം സെപ്റ്റംബർ മാസത്തിലാണ് കഴിഞ്ഞത്. നടിയും മോഡലും നര്‍ത്തകിയുമായ സ്‌നേഹ അജിത്താണ് വധു. മമ്മൂട്ടി നായകനായ ‘ബസൂക്ക’യില്‍ സ്നേഹ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.