‘ഒറ്റപ്പാലത്തു നിന്നു കുറച്ചകലെ കണ്ണിയമ്പുറത്താണു ഞാൻ ജനിച്ചു വളർന്നത്. പഴുന്നാന കുമ്മായച്ചൂളയിലെ കൊച്ചപ്പൻ ചേട്ടന്റെ വീട് എന്നാണ് അവിടത്തുകാർ പറയുക. എന്റെ മുത്തച്ഛനാണു കൊച്ചപ്പൻ. കൊച്ചപ്പൻ ചേട്ടന്റെ മകൻ പി.കെ. ദേവസിക്കും ഭാര്യ സൂസി ദേവസിക്കും ഞങ്ങൾ മൂന്നു മക്കൾ. മൂത്ത ചേച്ചി ബിജു സോളമൻ. എനിക്കു

‘ഒറ്റപ്പാലത്തു നിന്നു കുറച്ചകലെ കണ്ണിയമ്പുറത്താണു ഞാൻ ജനിച്ചു വളർന്നത്. പഴുന്നാന കുമ്മായച്ചൂളയിലെ കൊച്ചപ്പൻ ചേട്ടന്റെ വീട് എന്നാണ് അവിടത്തുകാർ പറയുക. എന്റെ മുത്തച്ഛനാണു കൊച്ചപ്പൻ. കൊച്ചപ്പൻ ചേട്ടന്റെ മകൻ പി.കെ. ദേവസിക്കും ഭാര്യ സൂസി ദേവസിക്കും ഞങ്ങൾ മൂന്നു മക്കൾ. മൂത്ത ചേച്ചി ബിജു സോളമൻ. എനിക്കു നേരേ മുകളിലുള്ളയാൾ സാം ദേവസി. സ്റ്റീഫൻ എന്ന പേരിനു പിന്നിൽ ദേവസി ചേർക്കുമ്പോഴാണ് ആളുകൾ എന്നെ തിരിച്ചറിയാറുള്ളത്. എനിക്കു ലഭിച്ച ഏറ്റവും വലിയ അനുഗ്രഹമാണ് എന്റെ അപ്പനുമമ്മയും. ’

വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ സ്റ്റീഫൻ ദേവസി സ്വന്തം ജീവിതവഴികളിലെ തിരിച്ചറിവുകൾ തുറന്നു പറഞ്ഞു.

ADVERTISEMENT

പ്രീഡിഗ്രി എട്ടു നിലയിൽ പൊട്ടിയപ്പോഴാണു ജീവിക്കാനുള്ള വഴി സംഗീതമാണെന്നു ഞാൻ ഉറപ്പിച്ചത്. അങ്ങനെ, പിയാനോ പഠനം തുടങ്ങി. മ്യൂസിക്കിൽ വലിയ താൽപര്യമുണ്ടായിരുന്നെങ്കിലും ഏഴാം ഗ്രേഡിൽ തോറ്റു. സംഗീതം പഠിപ്പിച്ചിരുന്ന ഫാ. തോമസ് ചക്കാലമറ്റം എന്നോടു പറഞ്ഞു: ‘പഠനത്തിൽ എങ്ങുമെത്തുമെന്നു നിനക്കു പ്രതീക്ഷയില്ല. സ്റ്റീഫാ, മ്യൂസിക്കിലും ഇങ്ങനെയായാൽ എന്താ സംഭവിക്കുകയെന്ന് ആലോചിച്ചിട്ടുണ്ടോ?’

പിന്നീടുള്ള കുറേ രാത്രികളിൽ ആ ചോദ്യം എന്റെ ഉറക്കം കെടുത്തി. തോമസച്ചന്റെ ആ ചോദ്യം അന്നത്തെ ആ പതിനാറുകാരനെ ഇതാ, ഇവിടം വരെ എത്തിച്ചിരിക്കുന്നു.

ADVERTISEMENT

ഞാൻ ദാസേട്ടനു മുന്നിൽ പെർഫോം ചെയ്തൊരു വേദി ഇന്നും മനസ്സിലുണ്ട്. ഗൾഫിലായിരുന്നു പ്രോഗ്രാം. സ്‌റ്റേജിൽ കയറിയപ്പോൾ ദാസേട്ടൻ മുൻ നിരയിൽ ഇരിക്കുന്നതു ഞാൻ കണ്ടു. പ്രോഗ്രാം മോശമായാൽ ദാസേട്ടൻ വേദിയിൽ കയറി വന്ന് അഭിപ്രായം പറയുമെന്നാണു കേട്ടിട്ടുള്ളത്.

ഞാൻ അവതരിപ്പിക്കുന്ന പരിപാടിയിൽ ദാസേട്ടൻ എ ന്തെങ്കിലും തെറ്റു കണ്ടെത്തിയാൽ എനിക്കു പിന്നെ, മലയാളികളുടെ ഇടയിൽ സ്ഥാനമില്ല. ഒരു നിമിഷം മനസ്സിൽ പ്രാർഥിച്ച് കീറ്റാർ ( സ്റ്റീഫൻ ഉപയോഗിക്കുന്ന സംഗീതോപകരണം) കയ്യിലെടുത്തു.

ADVERTISEMENT

പെർഫോമൻസ് കഴിഞ്ഞ് മുന്നിലേക്കു നോക്കിയപ്പോ ൾ ദാസേട്ടനെ കാണാനില്ല. അദ്ദേഹം അതാ സ്‌റ്റെപ്പ് കയറി സ്‌റ്റേജിലേക്കു വരുന്നു. ‘പ്രാക്ടിസ് എന്നു പറയുന്നതിന്റെ ഉദാഹരണമാണ് സ്റ്റീഫൻ ദേവസി’. മൈക്കിലൂടെ ഇത്രയും പറഞ്ഞ് അദ്ദേഹം ഷേക്ക് ഹാൻഡ് തന്നു.

അന്ന് ആ വേദിയിൽ വച്ചു ഞാൻ തീരുമാനിച്ചു, ആരൊക്കെ എന്തൊക്കെ കുറ്റം പറഞ്ഞാലും ഞാൻ തുടങ്ങിവച്ച സംഗീതയാത്ര ശരിയായ പാതയിലാണു നീങ്ങുന്നത്.

ആദ്യമായി സ്‌റ്റേജിൽ കീബോർഡ് സോളോ മ്യൂസിക് അവതരിപ്പിച്ചയാളാണു ഞാൻ. പാട്ടിന്റെ സോൾ നഷ്ടപ്പെടുത്തിയെന്ന് അക്കാലത്ത് എന്നെ ചിലർ കുറ്റപ്പെടുത്തി. എ ന്നിട്ടിപ്പോൾ എന്തായി?

പുതുതലമുറ ആസ്വദിക്കുന്ന മ്യൂസിക് ഏതു കാറ്റഗറിയിലുള്ളതാണ്? ഇതേ സാധനമല്ലേ ഇരുപതു വർഷം മു ൻപ് സ്‌റ്റേജിൽ അവതരിപ്പിച്ചത്. എന്നെ സംഗീതഘാതകനെന്നു വിളിച്ചവർ മോഡേൺ മ്യൂസിക് കേട്ട് ഇപ്പോൾ ക യ്യടിക്കുന്നുണ്ട്, പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതു കാണുമ്പോൾ ഒന്നേ പറയാനുള്ളൂ - സന്തോഷം.

ADVERTISEMENT