ഇന്ത്യന്‍ സിനിമ രംഗത്തെ പ്രമുഖ സംഗീത സംവിധായകൻ എ.ആര്‍. റഹ്മാനെ അവിചാരിതമായി കണ്ടുമുട്ടിയ സന്തോഷം പങ്കിട്ട് മലയാളത്തിന്റെ പ്രിയഗായിക റിമി ടോമി. തന്റെ ജീവിതത്തില്‍ ഈ നിമിഷത്തേക്കാള്‍ വിലപ്പെട്ടതായിരിക്കാന്‍ മറ്റൊരു സെല്‍ഫിക്കു കഴിയുമോ എന്നു തനിക്കറിയില്ലെന്നാണു ചിത്രങ്ങള്‍ പങ്കിട്ടു റിമി കുറിച്ചത്.

‘ഇതെനിക്കൊരു സാധാരണ ദിവസമല്ല...ചില ദിവസങ്ങള്‍ നേരത്തെ വിധി എഴുതിക്കഴിഞ്ഞതാണ്. തീര്‍ത്തും യാദൃശ്ചികമായാണ് മുംബൈയില്‍ നിന്നു കോഴിക്കോട്ടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്കിടെ ഇതിഹാസ താരം സാക്ഷാല്‍ എ. ആര്‍. റഹ്‌മാനെ കണ്ടുമുട്ടിയത്. ഒരു സെല്‍ഫി ചിത്രം എന്റെ ജീവിതത്തില്‍ ഇത്രയും വിലപ്പെട്ടതാകുമെന്ന് ഞാനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
എന്റെ കുട്ടിക്കാലം മുതല്‍ ഇദ്ദേഹത്തെ ഒന്നു നേരില്‍ കാണാന്‍ ഞാന്‍ ആഗ്രഹിച്ചിട്ടുണ്ട്. പക്ഷേ, ഇതിങ്ങനെ സംഭവിക്കും എന്നൊരിക്കലും പ്രതീക്ഷിച്ചില്ല. ഞാൻ വിമാനത്തിൽ കയറി എന്റെ സീറ്റിൽ ഇരുന്ന ഉടനെ ഒരാൾ എന്നോട് സംസാരിച്ചു, ‘എന്റെ പേര് കാർത്തിക്, ഞാൻ എ.ആർ. റഹ്മാൻ സാറിന്റെ അസിസ്റ്റന്റാണ്. ഒരു ടിവി ഷോയിൽ നിങ്ങൾ പാടിയ കണ്ണാളനേ... എന്ന ഗാനം ഞാൻ കേട്ടിട്ടുണ്ട്. റഹ്മാൻ സാർ ഇവിടെ ഇരിക്കുന്നുണ്ടെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു....’ എന്ന്.
വിന്‍ഡോ സീറ്റിന്റെ അടുത്ത് അദ്ദേഹം ഇരിക്കുന്നത് കണ്ടപ്പോള്‍ ശരിക്കും ഞെട്ടിപ്പോയി. സന്തോഷം കൊണ്ട് അക്ഷരാര്‍ത്ഥത്തില്‍ കണ്ണു നിറഞ്ഞു... ടേക്ക് ഓഫ് മുതൽ ലാൻഡിങ് വരെ- ഏകദേശം രണ്ട് മണിക്കൂർ - ഞാൻ മറ്റൊരു ലോകത്തായിരുന്നു.
എന്റെ ഹൃദയം പടപടാ മിടിക്കുന്നുണ്ടായിരുന്നു, കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു...ഞാൻ എന്നോടു തന്നെ വീണ്ടും വീണ്ടും ചോദിച്ചുകൊണ്ടിരുന്നു, ഇതു യഥാർത്ഥമാണോ, അതോ ഞാൻ സ്വപ്നം കാണുകയാണോ ? എന്റെ ജീവിതത്തിലെ ഏറ്റവും മികച്ച നിമിഷങ്ങളിൽ ഒന്ന്... എനിക്ക് ഒരു വാക്ക് മാത്രമേ പറയാൻ കഴിഞ്ഞുള്ളൂ, ‘ഇത് എന്റെ സ്വപ്നമാണ്...’. അതിനുശേഷം വാക്കുകളൊന്നും പുറത്തു വന്നില്ല. ഞാന്‍ വികാരധീനയാവുന്നു, എന്നെന്നും നന്ദിയുള്ളവളായിരിക്കും...ഈ സെൽഫിക്ക് ശ്രീ കാർത്തിക്കിന് ഒരിക്കൽ കൂടി നന്ദി....’ എന്നാണ് റഹ്മാനൊപ്പമുള്ള സെൽഫികൾ പോസ്റ്റ് ചെയ്ത് റിമി ടോമി കുറിച്ചിരിക്കുന്നത്.

ADVERTISEMENT

സഹപ്രവർത്തകരും ആരാധകരുമടക്കം നിരവധിയാളുകളാണ് റിമിയുടെ പോസ്റ്റിനു താഴെ ആശംസകളുമായി എത്തുന്നത്.

ADVERTISEMENT
Rimi Tomy's Dream Come True: Meeting A.R. Rahman:

A.R. Rahman encounter: Malayalam singer Rimi Tomy shares her joy of unexpectedly meeting the legendary music composer A.R. Rahman during a flight journey. She describes it as a dream come true moment and shares a selfie with the musician.

ADVERTISEMENT