‘ഈ പാട്ടില്‍ അടുക്കടുക്കിന് വേദന കരുതി വെച്ചതായി കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്’: ജോൺസനെ ഓർത്ത് ജി. വേണുഗോപാല്‍ G. Venugopal Remembers Music Maestro Johnson on His Birthday
അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ ജൻമദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഗായകന്‍ ജി. വേണുഗോപാല്‍. ജോണ്‍സണ്‍ സംഗീതം പകർന്ന മോഹം കൊണ്ടു ഞാന്‍ എന്ന ഗാനം ആലപിക്കുന്ന വിഡിയോയും ഒപ്പം ഹൃദയം തൊടുന്ന ഒരു കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. ‘ഇന്ന് ജോണ്‍സന്റെ ജന്മദിനം. ‘ശേഷം കാഴ്ചയില്‍’ എന്ന

അന്തരിച്ച സംഗീത സംവിധായകന്‍ ജോണ്‍സന്റെ ജൻമദിനത്തിൽ അദ്ദേഹത്തെ അനുസ്മരിച്ച് ഗായകന്‍ ജി. വേണുഗോപാല്‍. ജോണ്‍സണ്‍ സംഗീതം പകർന്ന മോഹം കൊണ്ടു ഞാന്‍ എന്ന ഗാനം ആലപിക്കുന്ന വിഡിയോയും ഒപ്പം ഹൃദയം തൊടുന്ന ഒരു കുറിപ്പും അദ്ദേഹം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.
‘ഇന്ന് ജോണ്‍സന്റെ ജന്മദിനം. ‘ശേഷം കാഴ്ചയില്‍’ എന്ന ചിത്രത്തിലെ ജയേട്ടന്‍ പാടിയ ഈ പാട്ടില്‍ അടുക്കടുക്കിന് വേദന കരുതി വെച്ചതായി കേള്‍ക്കുമ്പോള്‍ തോന്നാറുണ്ട്. ഒരു നിഗൂഢ വേദന. ജോണ്‍സന്റെ ഗാനചാരുത. എന്റെ ആലാപനത്തിലെ ന്യൂനതകള്‍ ക്ഷമിക്കുക. ജോണ്‍സന്റെയും ജയേട്ടന്റെയും ഓര്‍മകള്‍ക്ക് മുന്നില്‍ എന്നായിരുന്നു’ എന്നാണ് ജി. വേണുഗോപാലിന്റെ കുറിപ്പ്.
1983 ല്‍ പുറത്തിറങ്ങിയ ശേഷം കാഴ്ചയില്‍ എന്ന സിനിമയ്ക്കു വേണ്ടി ജോണ്‍സണ്‍ മാസ്റ്റർ ഈണം പകർന്ന ഈ ഗാനത്തിന്റെ വ്യത്യസ്ത പതിപ്പുകള്‍ പി.ജയചന്ദ്രനും എസ്.ജാനകിയുമാണ് പാടിയത്. കോന്നിയൂര്‍ ഭാസാണ് വരികള്‍ എഴുതിയത്.