‘സൗപർണ്ണികാമൃത വീചികൾ പാടും...’; എത്ര കേട്ടാലും മതിവരില്ല, ഭക്തിസാന്ദ്രമായി അശ്വതി നായരുടെ കവര്‍ സോങ് Aswathy Nair Revives 'Kizhakku Unarum Pakshi' Devotional Hit
‘‘സൗപർണ്ണികാമൃത വീചികൾ പാടും നിന്റെ സഹസ്രനാമങ്ങൾ.. ജഗദംബികേ മൂകാംബികേ.. പ്രാർത്ഥനാതീർത്ഥമാടും എൻമനം തേടും നിന്റെ പാദാരവിന്ദങ്ങളമ്മേ.. ജഗദംബികേ മൂകാംബികേ...’’ 1991ൽ പുറത്തിറങ്ങിയ കിഴക്കുണരും പക്ഷി എന്ന സിനിമയിലെ അതിമനോഹര ഗാനമാണ് ഇത്. രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനം രചിച്ചത് ജി. ജയകുമാർ ആണ്.

‘‘സൗപർണ്ണികാമൃത വീചികൾ പാടും
നിന്റെ സഹസ്രനാമങ്ങൾ..
ജഗദംബികേ മൂകാംബികേ..
പ്രാർത്ഥനാതീർത്ഥമാടും എൻമനം തേടും
നിന്റെ പാദാരവിന്ദങ്ങളമ്മേ..
ജഗദംബികേ മൂകാംബികേ...’’
1991ൽ പുറത്തിറങ്ങിയ കിഴക്കുണരും പക്ഷി എന്ന സിനിമയിലെ അതിമനോഹര ഗാനമാണ് ഇത്. രവീന്ദ്രൻ മാസ്റ്റർ സംഗീതം നൽകിയ ഗാനം രചിച്ചത് ജി. ജയകുമാർ ആണ്. കെ.ജെ. യേശുദാസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാളികളുടെ എവര്‍ഗ്രീന്‍ സംഗീതങ്ങളില്‍ ഒന്നാണ് ഇത്.
‘‘കരിമഷിപടരുമീ കൽവിളക്കിൽ
കനകാംഗുരമായ് വിരിയേണേം..
നീ അന്തർനാളമായ് തെളിയേണം..’’-
സുന്ദരമായ വരികള്‍ക്കൊപ്പം ശുദ്ധധന്യാസി രാഗം കൂടിയാകുമ്പോള്‍ ഈ ഗാനം സംഗീതപ്രേമികളെ ഭക്തിയുടെ കൊടുമുടിയില്‍ എത്തിക്കുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം ഈ ഗാനത്തിന് പുതുജീവന്‍ പകര്‍ന്നിരിക്കുകയാണ് യുവ ഗായികയായ അശ്വതി നായർ. അശ്വതിയുടെ മധുര ശബ്ദത്തിലുള്ള കവര്‍ സോങ് ഇതിനോടകം യൂട്യൂബില്‍ ശ്രദ്ധേയമായിക്കഴിഞ്ഞു.
പത്തു വയസ്സിൽ, ‘ഒപ്പം’ സിനിമയിലെ ‘മിനുങ്ങും മിന്നാമിനുങ്ങേ...’ എന്ന സൂപ്പർഹിറ്റ് ഗാനം പാടി സോഷ്യൽ മീഡിയയുടെ മനം കവർന്നാണ് അശ്വതി നായർ ശ്രദ്ധേയയായത്. പാട്ട് ഹിറ്റായതോടെ സംഗീതരംഗത്ത് സജീവമായി. സംഗീത മത്സരത്തിൽ നിരവധി പുരസ്കാരങ്ങളും അശ്വതിയെ തേടിയെത്തിയിട്ടുണ്ട്. നാലു വയസു മുതലാണ് അശ്വതി പാടിത്തുടങ്ങിയത്. പ്രശാന്ത് നായരുടെയും ദീപ്തിയുടെയും മകളാണ് അശ്വതി. അശ്വതിയുടെ ചേച്ചി അദിതിയും കലാ പരിപാടികളില്‍ സജീവമാണ്.