‘ഞങ്ങളെ രണ്ടു പേരെയും പോലെ തീരെയല്ലാത്ത രണ്ടു മക്കളും ! അങ്ങനെയേ ആകാവൂ’: ഹൃദ്യമായ കുറിപ്പുമായി ജി.വേണുഗോപാൽ G. Venugopal Celebrates Wedding Anniversary with Wife Rashmi
വിവാഹ വാർഷിക ദിനത്തിൽ ഭാര്യ രശ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. കൂടുതൽ സംസാരിച്ച് വെറുപ്പിക്കരുതെന്ന് രശ്മി പ്രത്യേകം ശട്ടം കെട്ടിയിരിക്കുന്നുവെന്നും അവളേയും ഉൾപ്പെടുത്തി ഈ സോഷ്യൽ മീഡിയയിൽ വരാനോ ഒരു ഫോട്ടോ എടുപ്പിക്കാനോ താൻ പെടുന്ന പാടോർക്കുമ്പോൾ

വിവാഹ വാർഷിക ദിനത്തിൽ ഭാര്യ രശ്മിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹൃദ്യമായ കുറിപ്പുമായി ഗായകൻ ജി.വേണുഗോപാൽ. കൂടുതൽ സംസാരിച്ച് വെറുപ്പിക്കരുതെന്ന് രശ്മി പ്രത്യേകം ശട്ടം കെട്ടിയിരിക്കുന്നുവെന്നും അവളേയും ഉൾപ്പെടുത്തി ഈ സോഷ്യൽ മീഡിയയിൽ വരാനോ ഒരു ഫോട്ടോ എടുപ്പിക്കാനോ താൻ പെടുന്ന പാടോർക്കുമ്പോൾ എനിക്കെന്റെ ക്ഷമയിൽ അഭിമാനം തോന്നിപ്പോകാറുണ്ടെന്നും വേണുഗോപാൽ രസകരമായി കുറിച്ചു.
ജി.വേണുഗോപാലിന്റെ കുറിപ്പ് –
വീണ്ടുമൊരു വിവാഹ വാർഷികം.
അങ്ങനെ ഞങ്ങൾക്ക് മുപ്പത്തിയാറ് വയസ്സ്, അതോ മുപ്പത്തിയഞ്ചോ ?
199O ഏപ്രിൽ 8 ആയിരുന്നു വിവാഹം, ഗുരുവായൂർ സത്രം ഹാളിൽ.
പ്രണയം, സ്നേഹം, പരസ്പര വിശ്വാസം, വിട്ടുവീഴ്ചകൾ, ഒന്നിനെക്കുറിച്ചും ക്ലാസ് എടുക്കാൻ ഞങ്ങളില്ലേ.
കൂടുതൽ സംസാരിച്ച് വെറുപ്പിക്കരുതെന്ന് രശ്മി പ്രത്യേകം ശട്ടം കെട്ടിയിരിക്കുന്നു. അവളേയും ഉൾപ്പെടുത്തി ഈ സോഷ്യൽ മീഡിയയിൽ വരാനോ ഒരു ഫോട്ടോ എടുപ്പിക്കാനോ ഞാൻ പെടുന്ന പാടോർക്കുമ്പോൾ എനിക്കെന്റെ ക്ഷമയിൽ അഭിമാനം തോന്നിപ്പോകാറുണ്ട്. പക്ഷേ അതാണ് വിവാഹം, സൗഹൃദം, പ്രണയം, കൂട്ടുകെട്ട്, എല്ലാം. തികച്ചും വിഭിന്നരായ രണ്ടുപേർ ഒരു കുടക്കീഴിൽ സ്വയം അരഞ്ഞരഞ്ഞ് ചന്ദന ഗന്ധം അവശേഷിപ്പിക്കുന്നു. ഇനി ഞങ്ങളെ രണ്ടു പേരെയും പോലെ തീരെയല്ലാത്ത രണ്ടു മക്കളും !! അങ്ങനെയേ ആകാവൂ. എല്ലാവരും ഒരു പോലെയായാലുള്ള ഒരു തികഞ്ഞ ബോറടി ഒന്നാലോചിച്ചു നോക്കൂ. ഏഴു നിറങ്ങളുണ്ടെങ്കിലല്ലേ മഴവില്ലുള്ളൂ?
അങ്ങനെ ഭരണപക്ഷവും പ്രതിപക്ഷവും ഒരു പോലെ ചേർന്ന ഞങ്ങളുടെ കുടുംബം ഇതുവരെ ഒരു വാക്ക് ഔട്ട് പോലും നടത്താതെ അടുത്ത ഇലക്ഷന് മുൻപ് ചുറ്റും നിരീക്ഷിക്കട്ടെ. ചിരിയും, കൂട്ടുകെട്ടും, ഇടയ്ക്ക് വഴക്കും, സങ്കടവും, ദേഷ്യവും, വീണ്ടും ഒത്തുചേരലുമായ് അടുത്ത വർഷത്തേയ്ക്ക്.....
ഈ സുദിനം കൂട്ടുകാരും വഴികാട്ടികളുമായ ചിറയ്ക്കാകോട് ഇളങ്ങല്ലൂർ സദാനന്ദൻ നമ്പൂതിരിയോടും ജീവനോടുമൊപ്പം.
VG