16 വയസ്സിൽ 31 വയസ്സുകാരനൊപ്പം ഒളിച്ചോട്ടം, തകർന്ന ദാമ്പത്യങ്ങൾ...സ്വയം വെടിവച്ചു മരിച്ച മകളും കാൻസർ കവർന്ന മകനും! ആശ ഭോസ്ലെയുടെ ജീവിതത്തിൽ സംഭവിച്ചത് Asha Bhosle: A Legend's Final Bow
ഇന്ത്യൻ സിനിമ സംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ആശ ഭോസ്‌ലെ. അക്കാര്യത്തില്‍ ആർക്കും സംശയമില്ല... ഗായിക എന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനമായി വളർന്ന, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുതയാലും അവരോളം മികവേറിയവർ ഏറെയില്ല, ഇന്ത്യൻ സിനിമാ ലോകത്ത്! പോപ്പും
ഇന്ത്യൻ സിനിമ സംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ആശ ഭോസ്‌ലെ. അക്കാര്യത്തില്‍ ആർക്കും സംശയമില്ല... ഗായിക എന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനമായി വളർന്ന, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുതയാലും അവരോളം മികവേറിയവർ ഏറെയില്ല, ഇന്ത്യൻ സിനിമാ ലോകത്ത്! പോപ്പും
ഇന്ത്യൻ സിനിമ സംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ആശ ഭോസ്‌ലെ. അക്കാര്യത്തില്‍ ആർക്കും സംശയമില്ല... ഗായിക എന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനമായി വളർന്ന, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുതയാലും അവരോളം മികവേറിയവർ ഏറെയില്ല, ഇന്ത്യൻ സിനിമാ ലോകത്ത്! പോപ്പും
ഇന്ത്യൻ സിനിമ സംഗീതത്തിലെ വിസ്മയങ്ങളിലൊന്നാണ് ആശ ഭോസ്‌ലെ. അക്കാര്യത്തില്‍ ആർക്കും സംശയമില്ല... ഗായിക എന്ന നിലയിൽ രാജ്യത്തിന്റെ അഭിമാനമായി വളർന്ന, തൊട്ടതെല്ലാം പൊന്നാക്കിയ പ്രതിഭ. ആലാപന സൗകുമാര്യം കൊണ്ടും വശ്യസുന്ദരമായ ആലാപന ചാരുതയാലും അവരോളം മികവേറിയവർ ഏറെയില്ല, ഇന്ത്യൻ സിനിമാ ലോകത്ത്! പോപ്പും ഗസലും ഭജനകളും ക്ലാസിക്കൽ സംഗീതവും നാടൻ പാട്ടുകളും ഖവാലിയുമെല്ലാം ആ ശബ്ദത്തിനു വഴങ്ങി...എല്ലാം ഒന്നിനൊന്നു മെച്ചമാക്കി...പക്ഷേ, കരിയറില്‍ വിജയത്തിന്റെ പടവുകളോരോന്നോരോന്നായി ചവിട്ടിക്കയറുമ്പോഴും ആശയുടെ വ്യക്തിജീവിതം എക്കാലവും സംഘർഷങ്ങളും വേദനകളും നിറഞ്ഞതായിരുന്നു. 92 വയസ്സിൽ മരണത്തിന്റെ ഇരുട്ടിലേക്കു മറയുവോളമുള്ള ആ യാത്ര പലഘട്ടങ്ങളിലും ഒരു സിനിമാക്കഥയെ ഓർമിപ്പിക്കുന്നുവെന്നതിൽ അതിശയോക്തിയില്ല.
തകർന്ന പ്രണയം
വളരെ ചെറിയ പ്രായത്തിലേ ഗായികയെന്ന നിലയിൽ ശ്രദ്ധേയയായ ആശയുടെ ജീവിതം ഗതിമാറിയൊഴുകിയതും ഏതാണ്ട് അതേ കാലത്താണ്. 16 വയസ്സിലാണ് 31 വയസ്സുകാരനായ തന്റെ പഴ്സനല്‍ സെക്രട്ടറി ഗണപത് റാവു ഭോസ്‌ലെയുമായി ആശ പ്രണയത്തിലായതും ഒളിച്ചോടി വിവാഹം കഴിച്ചതും. അതോടെ ആശ മങ്കേഷ്‌കര്‍ ആശ ഭോസ്‌ലേയായി. കുടുംബം ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തെങ്കിലും ആശ പിൻമാറിയില്ല.
ആശയുടെ പ്രതിഭയെ പ്രോത്സാഹിപ്പിക്കുന്നതില്‍ ഗണപത് റാവു ഒട്ടും പിശുക്ക് കാട്ടിയില്ല. അതോടെ ഗായിക എന്ന നിലയിൽ അവർ തന്റെ വിജയപാതയിൽ കൂടുതൽ കരുത്തോടെ മുന്നോട്ടു കുതിച്ചു തുടങ്ങി. പക്ഷേ, കാലം പോകെ റാവു ആശയെ സംശയത്തോടെ സമീപിച്ചു തുടങ്ങി. ഭർത്താവിൽ നിന്നുള്ള പീഡനം അതിരുകൾ വിട്ടതോടെ രണ്ട് കുട്ടികളുമായി ആശ സ്വന്തം വീട്ടിലേക്ക് മടങ്ങി. ആ സമയത്ത് അവർ മൂന്നാമതും ഗര്‍ഭിണിയായിരുന്നു. 11 വര്‍ഷം നീണ്ട ദാമ്പത്യം ഗണപത് റാവുവിന്റെ മരണത്തോടെ അവസാനിച്ചു.
പ്രണയത്തിന്റെ സംഗീതം
ആ പ്രതിസന്ധികൾക്കിടയിലും ആശ പാട്ടിനെ കൈവിട്ടിരുന്നില്ല. ഗുരുതുല്യനായ ആര്‍.ഡി.ബര്‍മനായിരുന്നു ആ ഘട്ടത്തില്‍ ആശയിലെ ഗായികയെയും വ്യക്തിയെയും ചേർത്തു പിടിച്ചത്. ആ അടുപ്പം പ്രണയമായി വളർന്നതോടെ തന്നേക്കാള്‍ 6 വയസ്സ് പ്രായക്കൂടുതലുളള ആശയെ ബര്‍മന്‍ സ്വന്തം ജീവിതത്തിലേക്കു ക്ഷണിച്ചു. അങ്ങനെ 1980 – ല്‍ ഇരുവരും വിവാഹിതരായി. ബര്‍മന്റെയും രണ്ടാം വിവാഹമായിരുന്നു അത്. കുറച്ചു വർഷങ്ങൾ കഴിഞ്ഞപ്പോൾ അവർക്കിടയിൽ ചെറിയ അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ഒടുവിൽ പിരിഞ്ഞുതാമസിക്കാനും തുടങ്ങി.
പിണക്കം മറന്ന്
സഹോദരിയും വിഖ്യാത ഗായികയുമായ ലത മങ്കേഷ്കറുമായുള്ള ആശയുടെ ബന്ധം ഉലയാൻ തുടങ്ങിയത് ഇരട്ടി പ്രായമുളള കാമുകനൊപ്പമുളള ആശയുടെ ഒളിച്ചോട്ടത്തോടെയാണ്. ആ സംഭവം ലതയെ അനുജത്തിയില്‍ നിന്നു മാനസികമായി അകറ്റി. പിന്നീടുള്ള ഏറെക്കാലം അവര്‍ തമ്മില്‍ മിണ്ടാതെയായി. കാലം ആ മുറിവുമുണക്കി. സഹോദരിമാർ വീണ്ടും അടുത്തു. പക്ഷേ, ആശയോടുള്ള വിധിയുടെ കണ്ണുപൊത്തിക്കളി അവിടെയും അവസാനിച്ചിരുന്നില്ല. മരണത്തിന്റെ രൂപത്തിൽ അതു വീണ്ടും അവരുടെ ജീവിതത്തിലേക്കെത്തി...
മക്കൾ എന്ന വേദന
ആശ ഭോസ്‌ലെയ്ക്ക് മൂന്ന് മക്കളാണ് – ഹേമന്ദ് ഭോസ്‌ലെ, വര്‍ഷ ഭോസ്‌ലെ, ആനന്ദ് ഭോസ്‌ലെ. രണ്ടാൺമക്കളും ഒരു മകളും. മക്കളിൽ രണ്ടു പേരുടെ അകാലമരണം അവരുടെ മനസ്സിൽ ആഴത്തിലേറ്റ മുറിവായി. മൂത്തമകൻ ഹേമന്ദ് ഭോസ്‌ലെ പൈലറ്റ് ജോലി ഉപേക്ഷിച്ച് സംഗീതസംവിധായകനായെങ്കിലും 2015 – ല്‍ കാന്‍സര്‍ ബാധിതനായി മരിച്ചു. കോളമിസ്റ്റായിരുന്ന മകള്‍ വര്‍ഷ ഭോസ്‌ലെയാകട്ടേ 2012 ഒക്‌ടോബറില്‍ 56 വയസ്സില്‍ സ്വയം ജീവനൊടുക്കി.
മാധ്യമ രംഗത്ത് ഏറെ ശ്രദ്ധേയയായ കോളമിസ്റ്റായിരുന്നു വര്‍ഷ. പക്ഷേ, അവര്‍ വിഷാദ രോഗത്തിനടിമയായിരുന്നു. മുംബൈയിലെ എൽഫിൻസ്റ്റോൺ കോളേജിലാണവർ പഠിച്ചത്. അച്ഛനും അമ്മയും തമ്മിലുള്ള ദാമ്പത്യപ്രശ്നങ്ങൾ കുഞ്ഞുനാളിൽ തന്നെ കാണേണ്ടി വന്നിരുന്ന വർഷയുടെ ഉള്ളിൽ അവയുടെ ഓർമകൾ ഉണങ്ങാത്ത വടുക്കൾ പോലെ അവശേഷിച്ചു. പ്രശസ്ത പത്രപ്രവർത്തകനായിരുന്ന ഹേമന്ത് കെൻക്രെയുമായുള്ള വർഷയുടെ ദാമ്പത്യജീവിതവും സുഗമമായിരുന്നില്ല. ഇരുവരും പിന്നീട് പേർപിരിഞ്ഞു.
‘‘ഞാൻ അച്ഛനെ എന്റെ ഓർമ്മയിൽ നിന്നു മായ്ച്ചുകളഞ്ഞു, അതോടൊപ്പം എന്റെ ബാല്യകാലത്തിന്റെ ഒരു ഭാഗവും... ഡിഫൻസ് മെക്കാനിസം എന്നാണ് ആളുകളതിനെ വിളിക്കുന്നത്’’. - വർഷ ഒരിക്കൽ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.
മുംബൈയിലെ വീട്ടിൽ വച്ച്, ലൈസൻസുള്ള തോക്കുപയോഗിച്ച് സ്വയം നിറയൊഴിച്ചാണ് വർഷ മരണത്തിലേക്കു പോയത്. മുമ്പും പലതവണ അവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും റിപ്പോർട്ടുകളുണ്ട്. വിഷാദ രോഗത്തിനു കഴിച്ചിരുന്ന മരുന്നുകളുടെ സൈഡ് ഇഫക്ടാണ് വർഷയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം അവകാശപ്പെട്ടിരുന്നു.
മരണത്തിന്റെ ഇരുട്ടിൽ
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മുംബൈ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ആശയുടെ മരണം. ഗ്രാമി പുരസ്കാരത്തിനു നാമനിർദേശം ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ഗായികയാണവർ. 2000– ൽ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരവും 2008 – ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. 20 ഭാഷകളിലായി പതിനായിരത്തിലധികം പാട്ടുകൾ പാടിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം രണ്ടുവട്ടം നേടി.
മറാഠി നാടകവേദിയിലെ പ്രശസ്ത നടനും ഗായകനുമായിരുന്ന ദീനനാഥ് മങ്കേഷ്‌കറുടെയും ശുദ്ധമാതിയുടേയും മകളായി ഇൻഡോറിലാണ് ആശ ജനിച്ചത്. ലത മങ്കേഷ്‌കർ, ഹൃദ്യനാഥ് മങ്കേഷ്‌കർ, ഉഷാ മങ്കേഷ്‌കർ, മീനാ മങ്കേഷ്‌കർ എന്നിവരാണ് സഹോദരങ്ങൾ.
ആശയ്ക്ക് 8 വയസ്സുളളപ്പോള്‍ പിതാവ് മരിച്ചു. പിന്നീട് കുടുംബം മുംബൈയിലേക്ക് താമസം മാറ്റി. ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായാണ് ആശയും ലതയും സിനിമയില്‍ പാടാനും അഭിനയിക്കാനും തുടങ്ങിയത്. ‘മജാ ബാല്‍’ എന്ന മറാഠി സിനിമയിലാണ് ആശയ്ക്ക് ആദ്യമായി പാടാന്‍ അവസരം ലഭിച്ചത്. ‘രാത് കി റാണി’ എന്ന ഹിന്ദി പടത്തിലായിരുന്നു ആദ്യ സോളോ. ‘ചുനരിയ’ എന്ന ഹിന്ദി ചിത്രത്തിലെ ‘സാവന്‍ ആയ’ എന്ന ഗാനം ഹിറ്റായതോടെ ഗായിക എന്ന നിലയില്‍ ആശ താരമായി.