‘23 വയസ് മുതല്‍ മദ്യത്തിന് അടിമയായി, മാതാപിതാക്കളില്‍ നിന്നു വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായി’: തുറന്നു പറഞ്ഞ് ജാസ്മിൻ Singer Jasmine's Brave Confession on Addiction and Life Struggles
23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടെന്നും ജീവിതത്തിലെ സാഹചര്യങ്ങളാണ് അതിലേക്ക് എത്തിച്ചതെന്നും ധുരന്ധർ ഗായിക ജാസ്മിന്‍. ‘ഞാന്‍ ഒരുപാട് കഷ്ടത അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പലതും ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. അത് നല്ലതായിരുന്നില്ല. 23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നു. ജീവിതത്തിലെ

23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടെന്നും ജീവിതത്തിലെ സാഹചര്യങ്ങളാണ് അതിലേക്ക് എത്തിച്ചതെന്നും ധുരന്ധർ ഗായിക ജാസ്മിന്‍.
‘ഞാന്‍ ഒരുപാട് കഷ്ടത അനുഭവിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് പലതും ഒറ്റയ്ക്ക് നേരിടേണ്ടി വന്നു. അത് നല്ലതായിരുന്നില്ല. 23 വയസ് മുതല്‍ മദ്യത്തിന് അടിമപ്പെട്ടിരുന്നു. ജീവിതത്തിലെ സാഹചര്യങ്ങളാണ് അതിലേക്ക് എത്തിച്ചത്. ആ രണ്ട് മൂന്ന് വര്‍ഷത്തില്‍ ചെയ്ത ചില കാര്യങ്ങളില്‍ എനിക്ക് കുറ്റബോധമുണ്ട്. ഒരു വശത്ത് ഞാന്‍ പ്രശസ്തയാണ്. എന്നാല്‍ കുടുംബത്തിന്റെ താളം തെറ്റി. അച്ഛനെ നഷ്ടമായി. ആ സമയത്ത് അമിതമായി മദ്യപിച്ചു. ഇന്ന് ഖേദമുണ്ടെങ്കിലും, അന്നത് പ്രധാനമായിരുന്നു’’.– രണ്‍വീര്‍ അല്‍ഹബാദിയയ്ക്ക് നല്‍കിയ അഭിമുഖത്തിൽ ജാസ്മിന്‍ തുറന്നു പറഞ്ഞു.
കുട്ടിക്കാലത്ത് മാതാപിതാക്കളില്‍ നിന്നും വേദനിപ്പിക്കുന്ന അനുഭവങ്ങളുണ്ടായിട്ടുണ്ടെന്നും ജാസ്മിൻ പറയുന്നു. ‘അറിയാതെ തന്നെ അവര്‍ പലവട്ടം എന്റെ ഹൃദയം തകര്‍ത്തിട്ടുണ്ട്. അതിന്റെ നീരസമുണ്ടായിരുന്നു. എനിക്ക് അവരോട് സ്‌നേഹമുണ്ട്. പക്ഷെ ഒരു കുട്ടിയുടെ ഹൃദയം തകര്‍ന്നാല്‍ അത് ഒരിക്കലും പഴയത് പോലാകില്ല. ഓടിച്ചെല്ലാന്‍ ഒരിടമില്ലാതാകുമ്പോള്‍ എല്ലാത്തിലും നമ്മള്‍ വീട് തേടും. ഞാന്‍ ജീവിതകാലം മുഴുവന് ചെയ്തത് അതാണ്. ഞാനൊരു വീട് തേടുകയായിരുന്നു’.– ജാസ്മിന്‍ പറഞ്ഞു.