‘ഞാൻ എപ്പോഴെല്ലാം മുടി ഇതുപോലെ പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്റെ തലയിലേക്ക് പെട്ടെന്ന് വരും’: മനോഹരമായ വിഡിയോ പങ്കുവച്ച് അനുപമ Anupama Parameswaran's 'Kannazhaga' Rendition Takes Internet by Storm
‘കണ്ണഴകാ...’ എന്ന തമിഴ് ഗാനം ആലപിക്കുന്ന മനോഹരമായ വിഡിയോ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. മുടി പിന്നിയിടുമ്പോഴെല്ലാം തനിക്ക് ഈ പാട്ട് ഓര്‍മ വരുമെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ‘ത്രീ സിനിമയിലെ ഈ ഗാനം പലയാവർത്തി കണ്ടാണ് ഞാൻ വളർന്നത്. ഞാൻ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി

‘കണ്ണഴകാ...’ എന്ന തമിഴ് ഗാനം ആലപിക്കുന്ന മനോഹരമായ വിഡിയോ പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. മുടി പിന്നിയിടുമ്പോഴെല്ലാം തനിക്ക് ഈ പാട്ട് ഓര്‍മ വരുമെന്നും അനുപമ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
‘ത്രീ സിനിമയിലെ ഈ ഗാനം പലയാവർത്തി കണ്ടാണ് ഞാൻ വളർന്നത്. ഞാൻ എപ്പോഴെല്ലാം മുടി ഇതുപോലെ രണ്ട് വശത്തേക്ക് പിന്നി ഇടുന്നോ, അപ്പോഴെല്ലാം ഈ പാട്ട് എന്റെ തലയിലേക്ക് പെട്ടെന്ന് വരും. ഇന്ന് വെറുതെ കണ്ണാടിക്ക് മുന്നിലിരുന്ന് ഇതുപോലെ മുടി പിന്നിയിട്ടപ്പോള്‍ എന്തുകൊണ്ട് ഈ പാട്ടൊന്ന് പാടിനോക്കിക്കൂടാ എന്നെനിക്ക് തോന്നി. ഞാൻ മാത്രമാണോ ഈ ഹെയർ സ്റ്റൈലിനെ ആ പാട്ടുമായി ബന്ധപ്പെടുത്തുന്നത് ? ദയവായി പറയൂ...’ എന്നാണ് അനുപമ കുറിച്ചത്.
‘ത്രീ’ എന്ന ധനുഷ് ചിത്രത്തിലേതാണ് ‘കണ്ണഴകാ...’ എന്ന ഗാനം. സിനിമയില്‍ ശ്രുതി ഹാസന്റെ ജനനി എന്ന കഥാപാത്രത്തെ ഓര്‍മിപ്പിക്കും വിധമാണ് അനുപമ വിഡിയോയില്‍. മുടി രണ്ടുവശത്തും പിന്നിക്കെട്ടിയുള്ള ശ്രുതിയുടെ ലുക്ക് ശ്രദ്ധേയമായിരുന്നു.