അയ്യപ്പഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംഗീതജ്ഞരാണ് സഹോദരൻമാർ കൂടിയായ ജയവിജയൻമാർ. ഗായകർ, സംഗീത സംവിധായകർ എന്നീ നിലകളിൽ മുദ്രപതിപ്പിച്ച ഇവര്‍ സിനിമസംഗീത രംഗത്തും തിളങ്ങി. ജയവിജയൻമാരുടെ സംഗീതയാത്രയെക്കുറിച്ച് ‘സ്വർണ്ണത്തിനെന്തിന് ചാരുഗന്ധം’ എന്ന പേരിൽ ഗിരീഷ് വർമ ‘വനിത ഓൺലൈനിൽ’ എഴുതിയ

അയ്യപ്പഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംഗീതജ്ഞരാണ് സഹോദരൻമാർ കൂടിയായ ജയവിജയൻമാർ. ഗായകർ, സംഗീത സംവിധായകർ എന്നീ നിലകളിൽ മുദ്രപതിപ്പിച്ച ഇവര്‍ സിനിമസംഗീത രംഗത്തും തിളങ്ങി. ജയവിജയൻമാരുടെ സംഗീതയാത്രയെക്കുറിച്ച് ‘സ്വർണ്ണത്തിനെന്തിന് ചാരുഗന്ധം’ എന്ന പേരിൽ ഗിരീഷ് വർമ ‘വനിത ഓൺലൈനിൽ’ എഴുതിയ

അയ്യപ്പഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംഗീതജ്ഞരാണ് സഹോദരൻമാർ കൂടിയായ ജയവിജയൻമാർ. ഗായകർ, സംഗീത സംവിധായകർ എന്നീ നിലകളിൽ മുദ്രപതിപ്പിച്ച ഇവര്‍ സിനിമസംഗീത രംഗത്തും തിളങ്ങി. ജയവിജയൻമാരുടെ സംഗീതയാത്രയെക്കുറിച്ച് ‘സ്വർണ്ണത്തിനെന്തിന് ചാരുഗന്ധം’ എന്ന പേരിൽ ഗിരീഷ് വർമ ‘വനിത ഓൺലൈനിൽ’ എഴുതിയ

അയ്യപ്പഭക്തിഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ സംഗീതജ്ഞരാണ് സഹോദരൻമാർ കൂടിയായ ജയവിജയൻമാർ. ഗായകർ, സംഗീത സംവിധായകർ എന്നീ നിലകളിൽ മുദ്രപതിപ്പിച്ച ഇവര്‍ സിനിമസംഗീത രംഗത്തും തിളങ്ങി. ജയവിജയൻമാരുടെ സംഗീതയാത്രയെക്കുറിച്ച് ‘സ്വർണ്ണത്തിനെന്തിന് ചാരുഗന്ധം’ എന്ന പേരിൽ ഗിരീഷ് വർമ ‘വനിത ഓൺലൈനിൽ’ എഴുതിയ ലേഖനം വായിക്കാം –

ഒരു ഇരട്ട ശബ്ദസൗകുമാര്യം കേരളത്തിന്റെ സംഗീതാഭിരുചിയെ പുണർന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. കെ ജി ജയൻ - കെ ജി വിജയൻ എന്നീ ഇരട്ട സഹോദരങ്ങളുടെ ശബ്ദ സാന്നിധ്യം. അതുണർത്തി വിട്ട ഭക്തി നിറഞ്ഞ മാനസികോല്ലാസ നിമിഷങ്ങളുണ്ട്, ചിലപ്പോൾ വാക്കുകളാൽ പറഞ്ഞറിയിക്കാനാവാത്ത എന്തോ ഒന്ന്. കർണാടക സംഗീതത്തിന്റെ അടിത്തറയിൽ പണിഞ്ഞ ഭക്തിഗാന രസപ്രദമായ ഒട്ടേറെ ഗാനങ്ങൾ. അത് കെ ജി വിജയൻ അകാലമായി വിട പറഞ്ഞു പോയ കാലം വരെ അനസ്യൂതമായി തുടർന്നുകൊണ്ടേയിരുന്നു.

ADVERTISEMENT

1988 ൽ കെ ജി വിജയനും 2024 ൽ കെ ജി ജയനും .

ഇവരൊന്നിച്ചും കെ ജി ജയൻ ഒറ്റയ്ക്കും ചെയ്ത ചില സംഗീത യാത്രയിലൂടെ ഒന്ന് കടന്നുപോകാവുന്നതാണ്.

ADVERTISEMENT

ഭക്തിനിർഭരമായിരുന്ന ആ ഇരട്ട സൗഭാഗ്യത്തിലെ നാദബ്രഹ്മവും കെ ജി ജയനിലൂടെ അവസാനിച്ചു. ഇനി അവർ ചെയ്‌തുവച്ചു പോയ സംഗീതനിധികൾ ആസ്വദിക്കുക മാത്രം. അരനൂറ്റാണ്ടിലധികം ഈ ഭാവ സൗകുമാര്യം പാട്ടാസ്വാദകരെ ആകർഷിച്ചിരുത്തിയിരുന്നു. പാതിവഴിയിൽ കൈവിട്ടുപോയ സഹോദരന്റെ നഷ്ടത്തിൽ തകർന്നു പോയ ജയനെ സംഗീതം തന്നെയാണ് വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത്...

ഭക്തിഗാനങ്ങളുടെ ഒരു പരമ്പര തന്നെയുണ്ട്. അയ്യപ്പഗാനങ്ങളുടെ ഒരു വലിയ ശേഖരം നമ്മെ ഏൽപ്പിച്ചു കൊണ്ട് ജയനും ...

ADVERTISEMENT

സിനിമാ ഗാനങ്ങളേക്കാൾ പകിട്ടേറും ഭക്തി ഗാനങ്ങൾക്ക്. അതിൽ ‘മയിൽ‌പ്പീലി’ എന്ന ഭക്തിഗാന ശേഖരം നമ്മെ അതിശയിപ്പിക്കുന്നത്. രമേശൻ നായർ രചിച്ച അതി സുന്ദര വരികൾക്ക് ഉൾച്ചേർന്നു പോകുന്ന സംഗീതം നൽകി ജയൻ...

എങ്കിലും മനസ്സിനെ എന്നും തൃപ്തിപ്പെടുത്തുന്ന സംഗീതത്തോടെ ചില സിനിമാഗാനങ്ങൾ ഉണ്ട്...അത് പറയാതെ വയ്യ. സഹോദരങ്ങൾ ഒന്നിച്ചീണം പകർന്നത്. ഭക്തിഗാനങ്ങൾ സംഗീതം ചെയ്യുമ്പോഴും ഈശ്വരസങ്കല്പത്തെ ഉപാസിക്കുമ്പോഴും ഒരനശ്വര ഗാനത്തിന്റെ ഓർമ്മ മനസ്സിൽ നിറയും.

റിലീസ് ചെയ്യാത്ത ഒരു സിനിമയ്ക്ക് ജയവിജയ സംഗീതം ചെയ്തതിലൂടെ കൈവന്നത് സങ്കല്പങ്ങൾക്കപ്പുറത്തുള്ള സംഗീതവീചികളാണ്. ചിത്രം തെരുവുഗീതം. ബിച്ചു തിരുമലയുടെ രചന. അതിലെ രണ്ടു ഗാനങ്ങളെ പറ്റി പറയാം. മനുഷ്യരിൽ കുടികൊള്ളുന്ന ഈശ്വരനെക്കുറിച്ചും, ഈശ്വരന്റെ പരിദേവനങ്ങളും ആണ് വിഷയം. ഹൃദയം ദേവാലയം എന്നതിൽ പരിശുദ്ധമായ ദേവാലയമാണ് മനുഷ്യഹൃദയം എന്ന്...വസന്തം നിറമാല ചാർത്തുമിടം. കൊട്ടും കുഴലും, ആനയും പഞ്ചാരിയും ഒന്നുമില്ലെങ്കിലും ആറാട്ടുത്സവം നടക്കുമിടം, മോഹഭംഗങ്ങളും കഥകളി ആടും, കൊടിമരവും മുറജപവും ഇല്ലാത്ത പുണ്യമഹാക്ഷേത്രം എന്ന് തന്നെ പറഞ്ഞു വെക്കുന്നു ബിച്ചു തിരുമല. ആ വരികളെ ഒരു ഗാനമാക്കുമ്പോൾ വരുത്തേണ്ട പാകവും, ലയവും എല്ലാം എത്രമേൽ സുന്ദരം എന്ന് പറയാതെ വയ്യ.

ദ്വാദശി നാളിൽ യാമിനിയിൽ എന്ന രണ്ടാമത്തെ ഗാനം ആണ് എന്നെക്കൊണ്ട് ഈ കുറിപ്പ് എഴുതിച്ചത്... വരികൾ അതി മനോഹരം. ഈശ്വരന്റെ പരിദേവനം നിറഞ്ഞുനിൽക്കുന്ന ഒരു ഗാനം. ഒരു ദ്വാദശി നാൾ അർദ്ധരാത്രിയിൽ ദൈവം ശ്രീകോവിൽ വിട്ടിറങ്ങുകയാണ്, പടുതിരി കത്തുന്ന ചുറ്റുവിളക്കുകൾ അദ്ദേഹത്തെ പരിഹസിച്ചു ചിരിച്ചു. ആകെ വിഷണ്ണനായി താടിക്ക് കൈയൂന്നി തിടപ്പള്ളിയിൽ അദ്ദേഹം ഇരുന്നു പോയി... ദൈവത്തിന്റെ കണ്ണുകൾ നിറഞ്ഞു ഭക്താ ഞാൻ നിന്നോട് എന്ത് തെറ്റാണ് ചെയ്തത്. അഷ്ടബന്ധങ്ങളാൽ അഞ്ജനശിലയിൽ നീ എന്തിനെന്നെ ബന്ധിച്ചു എന്ന ചോദ്യത്തോടെ അവസാനിക്കുന്ന ഒരു ഗാനം.... ഇത്തരത്തിലൊരു ഗാനം സിനിമയിൽ കേട്ടിട്ടില്ല. റിലീസ് ചെയ്യാത്ത സിനിമ ആയതിനാൽ എന്താണ് സിനിമയിൽ എന്നറിയില്ല...

സംഗീതത്തിന്റെ മാസ്മരികത ഈ ഗാനത്തിൽ നിറഞ്ഞും തുളുമ്പിയും ഉണ്ട്. ശ്രീകോവിലിൽ നിന്നിറങ്ങി വന്നു എന്ന വരിയിൽ സംഗീതമാഹാത്മ്യം കാരണം ദൈവം പടിയിറങ്ങി വരുന്നത് പോലെ തോന്നിപ്പിക്കും... അസാമാന്യം ... സിനിമാ ഗാനങ്ങൾ പറഞ്ഞാൽ കുറച്ചേ ഉള്ളൂ... രണ്ടു പേരും കൂടെ ചെയ്തവച്ചു പോയവ ..

താരാട്ടു പാട്ടിന്റെ ഇടയിലൂടെ ജീവിതത്തിന്റെ തീക്ഷ്ണതയും വ്യർത്ഥതയും നിറഞ്ഞ ‘ആരാരോ ആരാരോ ... ജീവിതമെന്നൊരു തൂക്കുപാലം’ എന്നത് മറക്കാനാവില്ല. ഒരു മനുഷ്യജീവിതത്തിന്റെ പിടച്ചിലും, മുഷിച്ചിലും വരെ ഇതിൽ ഉണ്ട്. ചിത്രം നിറകുടം. രചന ബിച്ചു തിരുമല. സംഗീത സ്നേഹികൾ കേൾക്കാനും, പാടാനും ഉപയോഗിക്കുന്ന മറ്റൊരു ഗാനം ഉണ്ട്. ‘നക്ഷത്രദീപങ്ങൾ തിളങ്ങി’ എന്നത്. അർദ്ധക്ലാസ്സിക്കൽ രീതിയിൽ ചിട്ടപ്പെടുത്തിയത്. ജയവിജയന്മാർ തിളങ്ങി നിൽക്കുന്ന ഒന്ന്. യേശുദാസിന്റെ ടോപ് ഗാനങ്ങളിൽ ഒന്ന്.

നിറകുടത്തിലെ ‘ചിങ്ങവനത്താഴത്തെ കുളിരും കൊണ്ടേ’ എന്ന പ്രണയഗാനവവും ഹൃദ്യം...

സുശീലയുടെ മധുര ഗാനങ്ങളിൽ ഒന്നായ ‘സ്വർണത്തിനെന്തിനു ചാരുഗന്ധം’ പാട്ടെഴുത്തിന്റെ ഈ മലർവസന്തം അനുഭവിക്കാൻ ഭാഗ്യം ഉണ്ടായതിൽ ഈയ്യുള്ളവനും .

സ്വർണ്ണത്തിനെന്തിനു ചാരുഗന്ധം

രാജഹംസങ്ങൾക്കെന്തിനു പഞ്ചവർണ്ണം

കരളും കരളും കുളിരണിയുമ്പോൾ

കഥയാണോ... അംഗഭംഗം നിന്നംഗഭംഗം

ഈ വരികൾ ജീവിതത്തിനു നൽകുന്ന ഒരുറപ്പ് ചിലർക്കെങ്കിലും ഉൾക്കൊള്ളാനാവും... സംഗീതം ഉയരത്തിൽ എടുത്തുവെച്ച ഒരു ഗാനം കൂടിയാണ്. ചടുലമാണെങ്കിലും നിഷ്കളങ്കമാണ് ജീവിതം .

ബാലചന്ദ്രമേനോന്റെ ആദ്യ സിനിമയായ ‘ഉത്രാടരാത്രി’യിലെ ഗാനങ്ങളും മറക്കുവാനാവാത്തത് .

ഭ്രമണപഥം വഴി എന്ന ഗാനം ഈ ലോകത്തെ മുഴുവൻ ഉൾക്കൊള്ളുന്ന ഒരു ഗാനമാണ്. ബിച്ചു തിരുമലയുടെ മറ്റൊരു ഹിറ്റ്. ഊഴിയിൽ ഒന്നും അനശ്വരമല്ലെന്നും...അനന്തപഥകളിലൂടെ അലയുന്ന മനുഷ്യനും...ഒരു പുഴ പോലെ ഒഴുകി ആഴിയിൽ അടിയുന്ന പുഴയായും...

സ്നേഹത്തിലെ ജോളി എബ്രഹാമിന് ഒരു ഹിറ്റൊരുക്കിയ ‘ഈണം പാടി തളർന്നല്ലോ നമ്മളും കാറ്റും’

‘പകൽക്കിനാവൊരു പക്ഷി’ എന്ന ഭാസ്കരൻ രചനയും മറക്കാനാവാത്തത് ...

പതിനഞ്ചോളം സിനിമകൾക്കേ ഇവർ രണ്ടുപേരും ഒന്നിച്ച് സംഗീതം ചെയ്തിട്ടുള്ളൂ.

ഭക്തി ഗാനങ്ങളുടെ ഇടയിൽ നിന്നും പ്രിയപ്പെട്ടത് തിരഞ്ഞെടുക്കുക അസാധ്യം.

എന്നാലും ചിലത് എടുത്തു പറഞ്ഞുകൊണ്ട് അവസാനിപ്പിക്കുന്നു.

നല്ലതു വരുത്തുക

ശ്രീകോവിൽ നടതുറന്നു

ശ്രീ ശബരീശാ

വിഷ്ണുമായയിൽ

ചന്ദന ചർച്ചിത

ഒരു പിടി അവിലുമായ്

ചെമ്പെയ്ക്ക് നാദം

നീ എന്നെ ഗായകനാക്കി

രാധ തൻ പ്രേമത്തോടാണോ

യമുനയിൽ ഹരഹരപ്രിയ....

ഒന്നും അവസാനിക്കുന്നില്ല... ഗാനങ്ങളും, ആസ്വാദനങ്ങളും...

The Melodious Legacy of Jaya Vijayan:

Jaya and Vijayan, also known as the Jaya Vijayan brothers, carved a special place in the hearts of Malayalis through their soulful Ayyappa devotional songs and film music. Their musical journey, marked by a unique blend of classical and devotional elements, left an indelible mark on the Malayalam music landscape.

ADVERTISEMENT