പി. ഭാസ്കരന്റെ പഴയ ഗാനം വീണ്ടും: ‘പൊന്നിൻ കട്ട...’ പാടി മുരളി ഗോപി Ananthankaadu Revives Classic 'Kannappanunni' Song
ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്യുന്ന 'അനന്തൻകാട്' എന്ന പുതിയ ചിത്രത്തിൽ 1977-ൽ പുറത്തിറങ്ങിയ 'കണ്ണപ്പനുണ്ണി' എന്ന സിനിമയിലെ പി. ഭാസ്കരന്റെ പ്രശസ്തമായ "പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും" എന്ന ഗാനം റീമേക്ക് ചെയ്ത് ഉൾപ്പെടുത്തിയത് ശ്രദ്ധേയമാകുന്നു. യേശുദാസും ജയചന്ദ്രനും ചേർന്ന് പാടി അനശ്വരമാക്കിയ ഈ ഗാനം മുരളീ ഗോപിയും ദീപക് ബ്ലൂവുമാണ് പുതിയ ചിത്രത്തിൽ ആലപിച്ചിരിക്കുന്നത്, ഇതിന് സംഗീതം നൽകിയിരിക്കുന്നത് ബി. അജനീഷ് ലോകനാഥാണ്. ആര്യ നായകനാകുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, മുരളി ഗോപി, നിഖില വിമൽ തുടങ്ങിയ വലിയ താരനിര അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രം ജൂൺ 25-നാണ് റിലീസ് ചെയ്യുന്നത്.

‘അനന്തൻകാട്’ സിനിമയിൽ പി. ഭാസ്കരന്റെ പഴയകാല ഗാനം റീമേക്ക് ചെയ്ത് ഉപയോഗിച്ചത് ശ്രദ്ധേയമാകുന്നു. 1977– ൽ റിലീസ് ആയ ‘കണ്ണപ്പനുണ്ണി’ സിനിമയിലെ ‘പൊന്നിൻ കട്ടയാണെന്നാലും നെഞ്ചിൽ കൊണ്ടാൽ മറിഞ്ഞു വീഴും, പൊന്നിൻ സൂചിയാണെന്നാലും കണ്ണിൽ കൊണ്ടാൽ മുറിഞ്ഞു നോവും...’ എന്ന ഗാനമാണ് ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയ്ത്, ആര്യ നായകനാകുന്ന അനന്തൻകാടിൽ ഉപയോഗിച്ചിട്ടുള്ളത്. ‘കണ്ണപ്പനുണ്ണി’യിൽ കെ. രാഘവനാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്. കെ.ജെ. യേശുദാസും പി. ജയചന്ദ്രനും ചേർന്ന് പാടി അനശ്വരമാക്കിയ ഗാനം മുരളി ഗോപിയും ദീപക് ബ്ലൂവും ചേർന്ന് പാടിയാണ് റീമേക്കായി അവതരിപ്പിച്ചിരിക്കുന്നത്. ബി. അജനീഷ് ലോക്‌നാഥാണ് സംഗീതം.
മിനി സ്റ്റുഡിയോയുടെ ബാനറിൽ എസ്. വിനോദ് കുമാർ നിർമിക്കുന്ന ചിത്രവുമാണിത്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലനാണ് ചിത്രം അവതരിപ്പിക്കുന്നത്.
ഇന്ദ്രൻസ്, മുരളി ഗോപി, സുനിൽ, അപ്പാനി ശരത്, നിഖില വിമൽ, ദേവ് മോഹൻ, സാഗർ സൂര്യ, റെജീന കസാൻഡ്ര, ശാന്തി ബാലചന്ദ്രൻ, അജയ്, കന്നഡ താരം അച്യുത് കുമാർ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മലയാളത്തിലും തമിഴിലുമായി ഇറങ്ങുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ തിരക്കഥ – മുരളി ഗോപി, ഛായാഗ്രഹണം – എസ്. യുവ, എഡിറ്റർ – രോഹിത് വി.എസ്. വാരിയത്ത്, സംഗീതം – ബി. അജനീഷ് ലോക്നാഥ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ – ജെയിൻ പോൾ, പ്രൊഡക്ഷൻ ഡിസൈനർ – രഞ്ജിത്ത് കോതേരി, ആക്ഷൻ ഡയറക്ടർ – ആർ. ശക്തി ശരവണൻ.
ജൂൺ 25 നാണ് സിനിമയുടെ റിലീസ്.