‘അച്ഛന്റെ സംഗീതം എന്നിലൂടെ ജീവിക്കുന്നു, ഓരോ ദിവസവും ഞാൻ മിസ് ചെയ്യുന്നു’: കെ.എസ്. ഹരിശങ്കറിന്റെ കുറിപ്പ് KS Harisankar's Emotional Tribute to His Musician Father
ഗായകൻ കെ.എസ്. ഹരിശങ്കർ തൻ്റെ അച്ഛനും പ്രശസ്ത കർണാടക സംഗീതജ്ഞനുമായിരുന്ന കെ.എസ്. ശ്രീകുമാറിനെക്കുറിച്ചുള്ള ഹൃദയസ്പർശിയായ ഓർമ്മക്കുറിപ്പ് പങ്കുവെച്ചു. സംഗീത കുടുംബത്തിൽ ജനിച്ചതിലുള്ള അഭിമാനവും അച്ഛൻ്റെ സംഗീതം തന്നിലൂടെ ജീവിക്കുന്നു എന്ന തിരിച്ചറിവും അദ്ദേഹം പങ്കുവെച്ചു. അച്ഛൻ്റെ മകനായി അറിയപ്പെടുന്നതിൽ എന്നും അഭിമാനമുണ്ടെന്നും, തൻ്റെ കലാജീവിതത്തിലെ എല്ലാമെല്ലാം അച്ഛനിൽ നിന്നാണെന്നും അദ്ദേഹം കുറിച്ചു. 2018-ൽ അന്തരിച്ച കെ.എസ്. ശ്രീകുമാറിനെ ഓരോ ദിവസവും താൻ വളരെയധികം മിസ് ചെയ്യുന്നുണ്ടെന്ന് ഹരിശങ്കർ വൈകാരികമായി അറിയിച്ചു.

അച്ഛനെക്കുറിച്ച് വൈകാരിക കുറിപ്പുമായി ഗായകൻ കെ.എസ്. ഹരിശങ്കർ. ജീവിതത്തിലും സംഗീതയാത്രയിലും അച്ഛൻ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചാണ് ഹരിശങ്കർ എഴുതിയിരിക്കുന്നത്.
‘ഒരു സംഗീത കുടുംബത്തിൽ ജനിക്കാൻ കഴിഞ്ഞതിൽ എനിക്ക് ഏറെ അഭിമാനമുണ്ട്. താങ്കളുടെ മകനായി ജനിക്കാനുള്ള ഭാഗ്യം ലഭിച്ചതുകൊണ്ടു മാത്രമാണ് എനിക്കീ സംഗീതപാരമ്പര്യം സ്വന്തമായത്. ഓരോ ദിവസവും ഞാൻ അച്ഛനെ അത്രയധികം മിസ് ചെയ്യുന്നുണ്ട്.
അച്ഛന്റെ ശബ്ദം എന്നിലൂടെ ജീവിക്കുന്നു. അച്ഛന്റെ സംഗീതം എന്നിലൂടെ ജീവിക്കുന്നു. ഒരു കലാകാരൻ എന്ന നിലയിൽ എന്നിലുള്ളതെല്ലാം അച്ഛനിൽ നിന്ന് ലഭിച്ചതാണ്. ‘ആലപ്പുഴ കെ.എസ്. ശ്രീകുമാറിന്റെ മകൻ’ എന്ന് അറിയപ്പെടുന്നതിലും പറയുന്നതിലും ഞാൻ എന്നെന്നും അഭിമാനിക്കുന്നു’. - അച്ഛനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഹരിശങ്കർ കുറിച്ചു.
പ്രശസ്ത കർണാടക സംഗീതജ്ഞനും തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളേജിന്റെ മുൻ പ്രിൻസിപ്പലുമായിരുന്നു ഹരിശങ്കറിന്റെ അച്ഛൻ കെ.എസ്. ശ്രീകുമാർ. 2018 ജൂൺ 22-നാണ് അദ്ദേഹം അന്തരിച്ചത്.