‘വേദനയിലും പാടി... സംഗീതം നൽകുന്ന സന്തോഷം മറ്റൊന്നിനും തുല്യമല്ല’: ശസ്ത്രക്രിയയ്ക്കിടെ പാട്ടുമായി സോനു നിഗം Sonu Nigam Sings During Surgery, Video Goes Viral
ശസ്ത്രക്രിയയെത്തുടർന്ന് ആശുപത്രിയിൽ കഴിയവേ, ഡോക്ടർമാർക്കും മെഡിക്കൽ സംഘത്തിനും വേണ്ടി ഗായകൻ സോനു നിഗം പാടിയ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. 'എന്റെ ശസ്ത്രക്രിയയ്ക്കിടെ പ്രിയപ്പെട്ട ഡോക്ടർ നീലേഷ് സത്ഭായിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനുമായി പെട്ടെന്ന് ഒരു ചെറിയ പ്രകടനം നടത്തി. വേദനയിലും പാടി... കാരണം സംഗീതം നൽകുന്ന സന്തോഷം മറ്റൊന്നിനും തുല്യമല്ല' എന്ന് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചു. ഇതിഹാസ ഗായകൻ മുഹമ്മദ് റഫി ആലപിച്ച 'സുഹാനി രാത് ഢൽ ചുകി' എന്ന ഗാനമാണ് അദ്ദേഹം പാടിയത്. നാഡികളുമായി ബന്ധപ്പെട്ട ആരോഗ്യ പ്രശ്നങ്ങളെത്തുടർന്ന് കടുത്ത വേദന അനുഭവപ്പെട്ടതിനാലാണ് അദ്ദേഹം ചികിത്സ തേടിയത്.

ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ, ശസ്ത്രക്രിയയ്ക്കിടെ പാട്ടുമായി ഗായകൻ സോനു നിഗം. മെഡിക്കൽ സംഘത്തിനായി പാടുന്ന വിഡിയോ സോനു നിഗം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത് വൈറലാണ്.
‘എന്റെ ശസ്ത്രക്രിയയ്ക്കിടെ പ്രിയപ്പെട്ട ഡോക്ടർ നീലേഷ് സത്ഭായിക്കും അദ്ദേഹത്തിന്റെ മുഴുവൻ ടീമിനുമായി പെട്ടെന്ന് ഒരു ചെറിയ പ്രകടനം നടത്തി. വേദനയിലും പാടി... കാരണം സംഗീതം നൽകുന്ന സന്തോഷം മറ്റൊന്നിനും തുല്യമല്ല’ എന്നാണ് വിഡിയോയ്ക്കൊപ്പം സോനു കുറിച്ചിരിക്കുന്നത്.
1949– ൽ പുറത്തിറങ്ങിയ ‘ദുലാരി’ എന്ന ചിത്രത്തിലെ, ഇതിഹാസ ഗായകൻ മുഹമ്മദ് റഫി ആലപിച്ച ‘സുഹാനി രാത് ഢൽ ചുകി’ എന്ന ഗാനമാണ് സോനു പാടിയിരിക്കുന്നത്.
അതേ സമയം, സോനു നിഗത്തിന് ശസ്ത്രക്രിയ ആവശ്യമായി വന്നതിന്റെ കൃത്യമായ കാരണം അറിവായിട്ടില്ല. നാഡികളുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നം മൂലം കടുത്ത വേദന അനുഭവപ്പെടുന്നുണ്ടെന്നും ചികിത്സയിലാണെന്നും തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് ജൂണിൽ സോനു സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയിരുന്നു.