എസ്കലേറ്ററില്‍ തലയടിച്ചു വീണു...ആശുപത്രിയിലേക്കു പോകും വഴി മരണം! ഷാജി കൈലാസിന്റെ ബി ജി എം സ്പെഷ്യലിസ്റ്റ് രാജാമണിയുടെ ഓർമകൾക്ക് 10 വർഷം Remembering Rajamani: A Decade of Melodious Memories
ചെന്നൈയിൽ 2016 ഫെബ്രുവരി 14-ന് 60-ാം വയസ്സിൽ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകനും പശ്ചാത്തല സംഗീതജ്ഞനുമായിരുന്ന രാജാമണിയുടെ പത്താം ചരമവാർഷികത്തോടനുബന്ധിച്ചുള്ള ലേഖനമാണിത്. പിതാവ് പി.ചിദംബരനാഥിൽ നിന്നും സംഗീതപാരമ്പര്യം ലഭിച്ച രാജാമണി, കുട്ടിക്കാലം മുതലേ സംഗീതത്തിൽ താല്പര്യം പ്രകടിപ്പിക്കുകയും തബല, ഗിറ്റാർ, വയലിൻ തുടങ്ങിയ വാദ്യങ്ങളിൽ പ്രാവീണ്യം നേടുകയും ചെയ്തു. ഗിണ്ടിയിൽ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പഠിക്കുമ്പോൾ തന്നെ ചെന്നൈയിലെ സ്റ്റുഡിയോകളിൽ ഓർക്കസ്ട്ര ടീമുകൾക്കൊപ്പം പ്രവർത്തിച്ചിരുന്നു. വിദേശത്ത് ജോലി ചെയ്ത ശേഷം തിരികെ വന്ന് സംഗീതത്തെ ഗൗരവമായി സമീപിച്ച രാജാമണി, ജി.ദേവരാജനൊപ്പം 'ഇതാ ഇവിടെ വരെ' എന്ന ചിത്രത്തിൽ ഗിറ്റാറിസ്റ്റ് ആയും, ജോൺസന്റെ പ്രധാന സഹായിയായും സിനിമയിലെത്തി. നിരവധി മലയാളം, തമിഴ്, തെലുങ്ക് ഉൾപ്പെടെ പത്തിലധികം ഭാഷകളിലായി മുന്നൂറിലധികം ചിത്രങ്ങൾക്ക് സംഗീതം നൽകിയ രാജാമണി, 'കൂട്ടിൽ നിന്നും മേട്ടിൽ വന്ന പൈങ്കിളിയല്ലേ' (താളവട്ടം), 'നന്ദകിശോര ഹരേ മാധവാ' (ഏകലവ്യൻ), 'മഞ്ഞിൻ ചിറകുള്ള വെള്ളരിപ്രാവേ' (സ്വാഗതം) തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി. പ്രത്യേകിച്ച് ഷാജി കൈലാസിന്റെ സിനിമകളിലെ പശ്ചാത്തല സംഗീതം ഏറെ ശ്രദ്ധിക്കപ്പെട്ടു. 'തലസ്ഥാനം', 'ഏകലവ്യൻ', 'എഫ്.ഐ.ആർ.', 'ആറാം തമ്പുരാൻ' തുടങ്ങിയ ചിത്രങ്ങളിലെ പശ്ചാത്തല സംഗീതം നിരൂപക പ്രശംസ നേടി. 'ഗുൽമോഹർ' എന്ന ചിത്രത്തിലൂടെ നടനായും രാജാമണി ശ്രദ്ധേയനായി. ഖത്തറിലെ ഒരു യാത്രാവേളയിൽ വീഴ്ച പറ്റിയതിനെത്തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകളാണ് മരണത്തിലേക്ക് നയിച്ചത്. സംഗീതത്തോടുള്ള അർപ്പണബോധത്തോടെ ജീവിച്ച അദ്ദേഹം, രൂപത്തിലെ ഗൗരവത്തിനപ്പുറം സംഗീതം നിറഞ്ഞ മനസ്സുടമയായിരുന്നു.

‘മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവായി’ രാജാമണി നിത്യസംഗീതത്തിന്റെ സ്വര്‍ഗ്ഗകവാടം താണ്ടി പറന്നു പോയിട്ട് 10 വർഷം!
2016 ഫെബ്രുവരി 14 ഞായറാഴ്ച രാത്രി ശ്വാസതടസ്സം നേരിട്ടതിനെത്തുടര്‍ന്ന് ചെന്നൈയിലെ വസതിയില്‍ നിന്നു ആശുപത്രിയിലേക്കു കൊണ്ടുപോകവേ പതിറ്റാണ്ടുകള്‍ നീണ്ട ആ സംഗീതജീവിതം അവസാനിച്ചു. മരിക്കുമ്പോൾ 60 വയസ്സായിരുന്നു അദ്ദേഹത്തിന്.
ഒരു കാലത്ത്, സ്ക്രീനില്‍, ‘പശ്ചാത്തല സംഗീതം : രാജാമണി’ എന്ന ടൈറ്റിൽ കാർഡ് തെളിയുമ്പോൾ തിയറ്ററുകളിലുയർന്ന ആരവം സിനിമയുടെയും, കഥാ സന്ദര്‍ഭങ്ങളുടെയും ഭാവവും താളവും തിരിച്ചറിഞ്ഞ് സംഗീതം പകരാനുള്ള അദ്ദേഹത്തിന്റെ കഴിവിനുള്ള ബഹുമതിയായിരുന്നു.
എന്നാല്‍ ഒരു പശ്ചാത്തല സംഗീതജ്ഞന്‍ മാത്രമായിരുന്നില്ല രാജാമണി. മലയാളിയുടെ മനസ്സിൽ എന്നെന്നും വിടർന്നു നില്‍ക്കുന്ന മനോഹരമായ ചില ഗാനങ്ങൾക്കും അദ്ദേഹം ഈണം നൽകിയിട്ടുണ്ട്.
സംഗീതപരമ്പരയിലെ യാത്രികൻ
പ്രശസ്ത സംഗീതസംവിധായകനും ആകാശവാണിയിലെ ആര്‍ട്ടിസ്റ്റുമായിരുന്ന പി.ചിദംബരനാഥിന്റെ മകനായ രാജാമണി കുട്ടിക്കാലം മുതല്‍ സംഗീതത്തില്‍ തൽപരനായിരുന്നു. മുത്തശ്ശന്‍ ബി.കെ.അരുണാചലവും പ്രശസ്തനായ സംഗീതജ്ഞനായിരുന്നതിനാല്‍ വീട്ടില്‍ എല്ലാ സംഗീതോപകരണങ്ങളുമുണ്ടായിരുന്നു. ചെറുപ്പം മുതല്‍ രാജാമണി
അവയെല്ലാം പരിശീലിച്ചു. അതിനാല്‍ ഗിണ്ടിയില്‍ മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങിനു പഠിക്കുമ്പോഴേ ചെന്നൈയിലെ സ്റ്റുഡിയോകളില്‍ ഓർക്കസ്ട്ര ടീമുകൾക്കൊപ്പം രാജാമണിയും പോയിത്തുടങ്ങി. തബല,ഗിറ്റാര്‍,വയലിന്‍ എന്നിവയില്‍ പ്രാഗത്ഭ്യം തെളിയിച്ച രാജാമണി കര്‍ണ്ണാടക,ഹിന്ദുസ്ഥാനി,പാശ്ചാത്യ സംഗീതങ്ങളിലും കഴിവറിയിച്ചു. അതിനിടേ അച്ഛന്‍ പി.ചിദംബരനാഥ് ഈണമിട്ട്, യേശുദാസ് പാടിയ, ‘ഗംഗയാറു പിറക്കുന്നു...’ എന്ന എക്കാലത്തേയും മികച്ച ഭക്തിഗാനത്തിന്റെ റെക്കോഡിങ്ങിൽ സഹായിച്ച് അദ്ദേഹം ഗാനരംഗത്തേക്കും കടന്നിരുന്നു. അങ്ങനെ പഠനത്തോടൊപ്പം സംഗീതത്തിലും ശ്രദ്ധിച്ചെങ്കിലും എന്‍ജിനീയറിങ് ബിരുദം നേടിയ ശേഷം ജോലി തേടി വിദേശത്തേക്കു പോകാൻ അദ്ദഹം നിർബന്ധിതനായി.
അവസരങ്ങളൊരുക്കിയ ആത്മസൗഹൃദം
ഏറെക്കാലം വിദേശത്തെ ജോലിയില്‍ തുടരാതെ തിരികെ വന്ന രാജാമണി അതിനു ശേഷമാണ് സംഗീതത്തെ ഗൗരവമായി സമീപിച്ചു തുടങ്ങിയത്. ‘ഇതാ ഇവിടെ വരെ’ എന്ന ചിത്രത്തില്‍ ജി. ദേവരാജനൊപ്പം ഗിറ്റാറിസ്റ്റ് ആയാണ് സിനിമയിലെ തുടക്കം. അവിടെ വച്ചാണ് ജോണ്‍സനെ പരിചയപ്പെടുന്നതും ആത്മഹൗഹൃദത്തിലായതും. അതു വഴിത്തിരിവായി. ഓര്‍ക്കസ്ട്ര കണ്ടക്ടിങ്ങിൽ അസാമാന്യമായ പാടവം പ്രകടിപ്പിച്ച രാജാമണിയെ താന്‍ സ്വതന്ത്രസംഗീതസംവിധായകനായപ്പോള്‍ ജോണ്‍സണ്‍ ഒപ്പം കൂട്ടി. തുടര്‍ന്നു ജോണ്‍സനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ച രാജാമണി ചലച്ചിത്രഗാനരംഗത്തെ തന്റെ ഗുരുവായി പരിഗണിച്ചിരുന്നതും ജോണ്‍സനെയാണ്. മലയാളത്തിലെ എവര്‍ഗ്രീന്‍ ഹിറ്റുകള്‍ക്ക് വേണ്ടി ജോണ്‍സനൊരുക്കിയ സംഗീതവിസ്മയങ്ങളിൽ സഹായിയായി രാജാമണിയും ഉണ്ടായിരുന്നു. ഈ അടുപ്പവും സ്‌നേഹവും രണ്ടാളും മരണം വരെയും തുടര്‍ന്നു. ആദ്യം പോയത് ജോൺസനാണ്. പിന്നാലെ രാജാമണിയും....
ഭാഷയുടെ അതിരുകൾ താണ്ടിയ സംഗീതം
ദേശ – ഭാഷകള്‍ക്കതീതമായി ഇന്ത്യയിലെ എഴുപത്തിയേഴോളം മുന്‍നിര സംഗീത സംവിധായകരുടെ സഹായിയായി രാജാമണി പ്രവര്‍ത്തിച്ചു. നൗഷാദ്,ഒ.പി. നയ്യാര്‍,ആര്‍.ഡി. ബര്‍മന്‍,ഉഷ ഖന്ന,രവീന്ദ്ര ജയില്‍ തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പം റെക്കോഡിങ്ങിലും,റീ റെക്കോഡിങ്ങിലും സഹായിയാകുവാനുള്ള ഭാഗ്യവും രാജാമണിക്കുണ്ടായി. ചെലവ് ചുരുക്കലിന്റെ ഭാഗമായി മുംബൈയില്‍ നിന്നു റെക്കോഡിങ് ചെന്നെയിലേക്കു വന്നതും രാജാമണിക്കു കൂടുതല്‍ അവസരങ്ങള്‍ നേടിക്കൊടുത്തു.
കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളി
1985 – ല്‍ ‘നുള്ളി നോവിക്കാതെ’ സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നാണ് അദ്ദേഹം സ്വതന്ത്രസംഗീത സംവിധായകനായത്. അതിനു മുന്‍പ്, 1983 – ല്‍, ‘ഗൗതം ഗ്രാമത്തു കിളികള്‍’ സിനിമയിലൂടെ അദ്ദേഹം തമിഴില്‍ സ്വതന്ത്രസംഗീതസംവിധായകനായിരുന്നു. തുടര്‍ന്ന് മൂന്നു ദശാബ്ദങ്ങളിലായി തമിഴ്,മലയാളം,തെലുങ്ക് ഉള്‍പ്പടെ പത്തിലധികം ഭാഷകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നല്‍കി. മലയാളത്തില്‍ സംഗീത സംവിധായകന്‍ എന്ന നിലയില്‍ രാജാമണി സൃഷ്ടിച്ച എക്കാലത്തേയും വലിയ ഹിറ്റുകളാണ് ‘താളവട്ടം’ സിനിമയിലെ ‘കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന പൈങ്കിളിയല്ലേ...’, ‘ഏകലവ്യന്‍’ സിനിമയിലെ ‘നന്ദകിശോര ഹരേ മാധവാ...’, ‘സ്വാഗതം’ സിനിമയിലെ ‘മഞ്ഞിന്‍ ചിറകുള്ള വെള്ളരിപ്രാവേ...’, ‘എല്‍സമ്മ എന്ന ആണ്‍കുട്ടി’ സിനിമയിലെ ‘ഇതിലേ തോഴീ...’ എന്നിവ.
മലയാളത്തിലാകെ നൂറ്റി അന്‍പതോളം ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം പകര്‍ന്നു. ഇതില്‍ വെല്‍ക്കം ടു കൊടൈക്കനാല്‍, സുദിനം, സ്ഥലത്തെ ്രപധാന പയ്യന്‍സ്, പാര്‍വ്വതീ പരിണയം, അരമനവീടും അഞ്ഞൂറേക്കറും, എഫ്.ഐ.ആര്‍ എന്നിവയാണ് മറ്റു ശ്രദ്ധേ സിനിമകള്‍. ഇതില്‍ അരമനവീടും അഞ്ഞൂറേക്കറും എന്ന ചിത്രത്തില്‍ രണ്ട് ഗാനങ്ങള്‍ക്ക് രാജാമണി സംഗീതം പകര്‍ന്നപ്പോള്‍, മറ്റു രണ്ട് പാട്ടുകള്‍ക്ക് അദ്ദേഹത്തിന്റെ പിതാവ് ചിദംബരനാഥാണ് സംഗീതം നല്‍കിയത്. രാജാമണി സംഗീതം നല്‍കിയ അവസാന ചിത്രം ‘ഹൈഡ് ആന്‍ഡ് സീക്ക്’ ആണ്.
വെറുതേ മൂളിയ ഈണം
‘താളവട്ട’ത്തിലെ പാട്ടിന് രാജാമണി സംഗീതം നല്‍കിയത് തികച്ചും യാദൃശ്ചികമായാണ്. ചെന്നെയിലെ ഒരു ഹോട്ടല്‍ മുറിയില്‍ രഘു കുമാര്‍ ‘താളവട്ട’ത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നൽകുന്ന ജോലികളില്‍ മുഴുകിയിരിക്കവേ സഹായിയായി രാജാമണിയും ഒപ്പമുണ്ടായിരുന്നു. അതിനിടേ രാജാമണി വെറുതേ മൂളിയ ഒരു ട്യൂണ്‍ കേട്ട്, ‘ഇതു മതി’ എന്നു രഘു കുമാര്‍ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് ‘കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന...’ എന്ന സൂപ്പര്‍ഹിറ്റ് ഗാനം പിറക്കുന്നത്.
ഷാജി കൈലാസിന്റെ ബി ജി എം സ്പെഷ്യലിസ്റ്റ്
സംഗീതസംവിധായകനായും സംഗീതസഹായിയായും പ്രവര്‍ത്തിച്ചിരുന്ന രാജാമണിക്ക് സ്വതന്ത്രമായി പശ്ചാത്തല സംഗീതമൊരുക്കുവാനുള്ള അവസരം ആദ്യമായി നല്‍കിയത് ഷാജി കൈലാസാണ്. താന്‍ സംവിധാനം ചെയ്ത ‘തലസ്ഥാനം’ സിനിമയുടെ റീ റെക്കോഡിങ് ഷാജി രാജാമണിയെ ഏല്‍പ്പിച്ചതിനു പിന്നില്‍ അദ്ദേഹത്തിന്റെ കഴിവിലുള്ള വിശ്വാസമായിരുന്നു. ആ പ്രതീക്ഷകളെ രാജാമണി തെറ്റിച്ചില്ല. സിനിമയ്ക്കൊപ്പം ബാക്ക് ഗ്രൗണ്ട് സ്കോറും ഹിറ്റായി. തുടര്‍ന്ന് ഷാജി കൈലാസിന്റെ മിക്ക സിനിമകള്‍ക്കും രാജാമണിയാണ് പശ്ചാത്തലസംഗീതം നല്‍കിയത്. ഇതില്‍, ‘ഏകലവ്യൻ’ സിനിമയിലെ സുരേഷ് ഗോപിയുടെ മാധവന്‍ എന്ന കഥാപാത്രത്തിന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക്, ‘എഫ് ഐ ആര്‍’ സിനിമയിലെ വില്ലന്റെ ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് എന്നിവ ശ്രദ്ധേയമായി. ‘ആറാം തമ്പുരാന്‍’ സിനിമയിലെ പശ്ചാത്തലസംഗീതമൊരുക്കാന്‍ എണ്‍പത് പേരടങ്ങുന്ന ഓര്‍ക്കസ്ട്ര സംഘത്തെയാണ് രാജാമണി അണിനിരത്തിയത്. അങ്ങനെ മയലയാളത്തിലുള്‍പ്പടെ പത്തിലേറെ ഭാഷകളിലായി ആയിരത്തോളം ചിത്രങ്ങള്‍ക്ക് പശ്ചാത്തലസംഗീതമൊരുക്കി രാജാമണി ഈ മേഖലയില്‍ ഒരു സൂപ്പര്‍താരമായി മാറി. പശ്ചാത്തലസംഗീതത്തിന് ദേശീയ – സംസ്ഥാന തലങ്ങളില്‍ നിരവധി പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി.
സംഗീതം മനസ്സിൽ നിറച്ച ഒരാൾ
മരിക്കുന്നതിനു രണ്ട് ദിവസം മുന്‍പ് രാജാമണിയും ഭാര്യയും ഖത്തറിലേക്ക് ഒരു യാത്ര പോയിരുന്നു. അവിടെ വച്ച് അദ്ദേഹം എസ്കലേറ്ററില്‍ നിന്നു തലയടിച്ചു വീണു. ഉടന്‍ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും കുഴപ്പങ്ങളൊന്നും കാണാത്തതിനാല്‍ തിരികെപ്പോന്നു. എന്നാല്‍ ഖത്തറില്‍ നിന്നു മടങ്ങി ചെന്നൈയിലെ മകന്റെ വീട്ടില്‍ എത്തിയ ശേഷം രാത്രി നെഞ്ച് വേദനയും ശ്വാസതടസ്സവും നേരിട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകവേയായിരുന്നു മരണം.എറണാകുളത്തായിരുന്നു രാജാമണിയും ഭാര്യയും താമസം. മകന്‍ അച്ചു രാജാമണി സംഗീത സംവിധായകനും, ഗായകനുമാണ്.
പരാതികളോ, പരിഭവങ്ങളോ ഇല്ലാതെ എപ്പോഴും തന്റെ കര്‍മ്മമേഖലയില്‍ ആത്മാര്‍ത്ഥമായ അര്‍പ്പണബോധത്തോടെ മുഴുകിജീവിച്ചു രാജാമണി. വെള്ള ജുബ്ബയും, മുണ്ടും, നെറ്റിയില്‍ ചന്ദനക്കുറിയും, കയ്യില്‍ വീതിയുള്ള ബ്രേസ്‌ലെറ്റും, താടിയും, കണ്ണടയും, കനത്ത ശബ്ദവും, കഷണ്ടിയുമായി കാഴ്ചയില്‍ പരുക്കനെന്നു തോന്നിക്കുന്ന ഒരു മനുഷ്യന്‍. എന്നാല്‍ രൂപത്തിലെ ഗൗരവത്തിനപ്പുറം സംഗീതം നിറഞ്ഞ സാന്ദ്രമായ ഒരു മനസ്സിനുടമയായിരുന്നു രാജാമണി...സംഗീതം മനസ്സിൽ നിറച്ച ഒരാൾ...
സംഗീതത്തിലെ നടനാനുഭവം
രാജാമണിയിലെ നടനെ പരിചയപ്പെടുത്തിയ ക്രെഡിറ്റ് സംവിധായകന്‍ ജയരാജിനാണ്. ജയരാജ് 2008 ല്‍ സംവിധാനം ചെയ്ത ‘ഗുല്‍മോഹറി’ല്‍ ചാക്കോ എന്ന മുതലാളിയായി രാജാമണി അഭിനയിച്ചു. പ്രധാന വില്ലന്‍ കഥാപാത്രം. ചിത്രത്തിനു സംഗീതം പകർന്നതാകട്ടേ, രാജാമണിയുടെ ഗുരു ജോണ്‍സനും.