രോഗാവസ്ഥയിൽ നിന്നും സിനിമയുടെയും സൗഹൃദങ്ങളുടെയും തിരക്കുകളിലേക്ക് മടങ്ങിയെത്താൻ ടി.എ. റസാഖ് ആഗ്രഹിച്ചിരുന്നെങ്കിലും, വിധി അദ്ദേഹത്തെ കൊണ്ടുപോയത് ചികിത്സയ്ക്കുള്ള പണം സ്വരൂപിക്കാനുള്ള പരിപാടിക്ക് മണിക്കൂറുകൾ മുൻപായിരുന്നു. 2016 ഓഗസ്റ്റ് 15 ന് 58-ാം വയസ്സിൽ അന്തരിച്ച അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇപ്പോൾ 10 വർഷം പൂർത്തിയാകുന്നു. മനുഷ്യത്വത്തെ മതമായി കണ്ട, പ്രഗത്ഭനായ തിരക്കഥാകൃത്തും നാടകപ്രവർത്തകനുമായിരുന്ന റസാഖ്, തിന്മകൾക്കെതിരെയും സാമൂഹിക അനീതികൾക്കെതിരെയും തന്റെ സൃഷ്ടികളിലൂടെ പ്രതികരിച്ചു. "ഘോഷയാത്ര", "വിഷ്ണുലോകം", "പെരുമഴക്കാലം" തുടങ്ങിയ മുപ്പതിലധികം സിനിമകൾക്ക് തിരക്കഥ രചിച്ച അദ്ദേഹം നാല് സംസ്ഥാന പുരസ്കാരങ്ങളും രണ്ട് ദേശീയ പുരസ്കാരങ്ങളും നേടി. ജീവിതത്തിലെ തീവ്രമായ മുഹൂർത്തങ്ങളെയും സാധാരണക്കാരുടെയും പ്രശ്നങ്ങളെയും ആസ്പദമാക്കിയുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ മലയാള സിനിമാ ലോകത്ത് ഒരു വലിയ ശൂന്യത സൃഷ്ടിച്ചു.

രോഗത്തിന്റെ അവശതകളില്‍ നിന്നും ആശുപത്രിവാസത്തിന്റെ മടുപ്പിൽ നിന്നും സിനിമയുടെയും സൗഹൃദങ്ങളുടെയും തിരക്കുകളിലേക്കും ആഘോഷങ്ങളിലേക്കും മടങ്ങിവരണമെന്ന് ടി.എ‌.റസാഖ് കൊതിച്ചു. എഴുതുവാനിനിയും ഏറെ ജീവിതങ്ങളുടെ കഥകളുണ്ടെന്ന് അദ്ദേഹം വിശ്വസിച്ചു. ആശുപത്രിക്കിടക്കയില്‍ ക്ഷീണിതനായി തളര്‍ന്നു കിടക്കുമ്പോഴും ചങ്ങാതിമാരോട് പ്രിയപ്പെട്ട കുഞ്ഞാപ്പു ആ ആഗ്രഹം പങ്കുവച്ചിരുന്നു. ജീവിച്ചു കൊതിതീരാത്ത അദ്ദേഹത്തിന്റെ മടങ്ങിവരവിനായി കൂട്ടുകാര്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നതിനിടയില്‍ വിധി അതിന്റെ ഇടപെടല്‍ നടത്തിക്കഴിഞ്ഞിരുന്നു. തന്റെ ചികിത്സയ്ക്ക് പണം സ്വരൂപിക്കാന്‍ കോഴിക്കോട്ട് സംഘടിപ്പിച്ച പരിപാടി അരങ്ങിലെത്തുന്നതിനു മണിക്കൂറുകള്‍ മുന്‍പ് ആരോടും പറയാതെ പാതിയില്‍ തോര്‍ന്ന ഒരു പെരുമഴ പോലെ റസാഖ് പോയി...

2016 ഓഗസ്റ്റ് 15 ന്, 58 വയസ്സിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. ആ മരണം സൃഷ്ടിച്ച ശൂന്യത എത്രയോ വലുതാണ്. മലയാള സിനിമ ലോകത്തിലും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരിലും വേദനയൊടുങ്ങാതെ ശേഷിക്കുന്ന ആ വിടവാങ്ങല്‍ 10 വർഷം പിന്നിടുന്നു...

ADVERTISEMENT

പ്രിയപ്പെട്ടവൻ കുഞ്ഞാപ്പു

അടുപ്പമുള്ളവര്‍ റസാഖിനെ ‘കുഞ്ഞാപ്പു’ എന്നു വിളിച്ചു. ഒരിക്കല്‍ പരിചയപ്പെട്ട്, അടുത്തിടപഴകിയവര്‍ക്ക് റസാഖിനെ മറക്കുവാനാകില്ല. അത്രത്തോളം നന്‍മയുള്ളൊരാള്‍...

ADVERTISEMENT

1958 ഏപ്രില്‍ 25 ന്, കോഴിക്കോട് കൊണ്ടോട്ടി തുറക്കലിലാണ് താമരശ്ശേരി അബ്ദുള്‍ റസാഖ് എന്ന ടി.എ. റസാഖ് ജനിച്ചത്. പരേതരായ പൊറ്റമ്മല്‍ വീട്ടില്‍ ടി.എ.ബാപ്പുവിന്റെയും, വാഴയില്‍ ഖദീജയുടെയും അഞ്ച് മക്കളില്‍ മൂത്തയാള്‍. രോഗങ്ങളുടെ പിടിയിലായിരുന്നു റസാഖിന്റെ ബാല്യം. അതു പഠനത്തെയും ബാധിച്ചു. ശ്വാസം മുട്ടലും അപസ്മാരവും സമ്മാനിച്ച അസ്വസ്ഥതകള്‍ റസാഖിനെ അന്തര്‍മുഖനാക്കി. ഏറെനേരവും വീടിനുള്ളില്‍ ചെലവഴിച്ചു. അങ്ങനെ വായനയുടെയും, എഴുത്തിന്റെയും ലോകത്താണ് കുഞ്ഞ് റസാഖ് എത്തിച്ചേര്‍ന്നത്. എഴുതിത്തുടങ്ങിയപ്പോള്‍ റസാഖിനെ ഏറെ പ്രോത്സാഹിപ്പിച്ചത് അനാഥനും കെ.എസ്.ആര്‍.ടി.സി. ബസ് ഡ്രൈവറുമായിരുന്ന പിതാവാണ്.

കൊളത്തൂര്‍ എ.എം.എല്‍.പി. സ്‌കൂള്‍, കൊണ്ടോട്ടി സർക്കാർ ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. അക്കാലത്താണ് സജീവമായ നാടകപ്രവര്‍ത്തനങ്ങളിലേക്ക് കടക്കുന്നത്. തന്റെ പ്രായത്തില്‍ കവിഞ്ഞ പക്വതയോടെ നാടകങ്ങളെഴുതിയവതരിപ്പിച്ച് റസാഖ് സഹപാഠികളെയും, അധ്യാപകരേയും വിസ്മയിപ്പിച്ചു. പഠനത്തേക്കാള്‍ ശ്രദ്ധിച്ചത് കലാപ്രവര്‍ത്തനങ്ങളിലായിരുന്നു. കുടുംബത്തിലെയും അന്നാട്ടിലെയും പുരോഗമനാശയക്കാരായ ആളുകള്‍ക്ക് മുന്നില്‍ റസാഖും സഹോദരങ്ങളും ചേര്‍ന്നവതരിപ്പിച്ച നാടകങ്ങള്‍ ഇപ്പോഴും കൊണ്ടോട്ടിയിലെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഓര്‍മ്മയില്‍ മങ്ങാതെയുണ്ട്. അതില്‍ ‘ഉണര്‍ത്തുപാട്ട്’ എന്ന നാടകം ഏറെ ശ്രദ്ധേയമായിരുന്നു. തിന്‍മകള്‍ക്കും മതയാഥാസ്ഥിതിക നിലപാടുകള്‍ക്കും പൗരോഹിത്യ ദുഷ്പ്രവണതകള്‍ക്കുമെതിരെയാണ് റസാഖ് തന്റെ സൃഷ്ടികളിലൂടെ കൂടുതലും പ്രതികരിച്ചത്.

ADVERTISEMENT

മനുഷ്യത്വം മതമാക്കിയവൻ

മനുഷ്യത്വവും സ്‌നേഹവുമായിരുന്നു റസാഖിന്റെ മതം. സ്വയം പഠിച്ചെടുത്തവയും സ്വന്തം പ്രതിഭയും ചേര്‍ത്തുവച്ച് കലാപ്രവര്‍ത്തനത്തിന്റെ ആദ്യ ചുവടുകള്‍ വച്ച റസഖ് കറകളഞ്ഞ കമ്യൂണിസ്റ്റായിരുന്നു. കലയായിരുന്നു ജീവിതം. സത്യസന്ധമായ, കളങ്കമില്ലാത്ത, ഏവരേയും ഒന്നായിക്കാണുന്ന പെരുമാറ്റത്തിന്റെയുടമ. എല്ലാ മതമൂല്യങ്ങളിലും, ദൈവീക വിശ്വാസങ്ങളിലും മതിപ്പുണ്ടായിരുന്ന മനുഷ്യന്‍.

സ്വന്തം വീട് കലയുടെയും രാഷ്ട്രീയത്തിന്റെയും ചര്‍ച്ചാ വേദിയായിരുന്നു റസാഖിന്. അദ്ദേഹത്തിന്റെ സൗഹൃദക്കൂട്ടത്തില്‍ കുട്ടികള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ടായിരുന്നു. ഒരു തൊളിലാളിയുടെ മകനാണെന്നതില്‍ അദ്ദേഹം അഭിമാനിച്ചു. പിതാവിന്റെ മരണം റസാഖിനെ മുറിവേല്‍പ്പിച്ചു. പിതാവില്‍ നിന്നാണ് സരസമായ സംസാരശൈലി റസാഖിന് ലഭിച്ചത്. ഹിപ്പിസവും ആധുനികതയുമൊക്കെ റസാഖിനെ സ്വാധീനിച്ചു. അവയുടെയൊക്കെ പ്രതിഫലനങ്ങള്‍ ആ ജീവിതത്തിലുണ്ടായിട്ടുണ്ട്.

കുഞ്ഞാപ്പുവും കണക്കന്‍മാരും

കഥകൃത്തും കവിയും നിരൂപകനും രാഷ്ട്രീടയ പ്രവര്‍ത്തകനുമായിരുന്നു റസാഖ്. മുത്സിം ലീഗിനും, കോണ്‍ഗ്രസിനും സ്വാധീനമുണ്ടായിരുന്ന കൊണ്ടോട്ടിയില്‍ സി.പി.എം പ്രവര്‍ത്തകനായി റസാഖ് വിവിധ വിഭാഗങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിച്ചു. പാര്‍ട്ടിയുടെ കൊണ്ടോട്ടി എല്‍.സി. അംഗമായും ബ്രാഞ്ച് സെക്രട്ടറിയായും ദീര്‍ഘനാള്‍ പ്രവര്‍ത്തിച്ചു. അക്കാലത്ത് റസാഖിനെയും പാര്‍ട്ടിയിലെ സഹപ്രവര്‍ത്തകരെയും എതിരാളികള്‍ ‘കുഞ്ഞാപ്പുവും കണക്കന്‍മാരും’ എന്നു പരിഹസിച്ചിരുന്നു. തിയറ്ററുകള്‍ വാടകയ്‌ക്കെടുത്ത് സമാന്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നതിലും റസാഖ് മുന്‍കൈ എടുത്തു. അരങ്ങ് കലാസാഹിത്യവേദി, ഹാപ്പി ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്്‌സ് ക്ലബ്, സംഗീത കൂട്ടായ്മയായ പല്ലവി, വര ലിറ്റില്‍ മാഗസിന്‍ എന്നിവയുടെ ജീവനാഡിയായിരുന്നു റസാഖ്. പാര്‍ട്ടി പ്രവര്‍ത്തകനായിരുന്ന കാലത്ത് തിരഞ്ഞെടുപ്പുകളില്‍ കലയും സാഹിത്യവുമിടകലര്‍ത്തിയ വേറിട്ട പ്രചരണതന്ത്രങ്ങളായിരുന്നു പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കായി റസാഖിന്റെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടത്. സിനിമയിലെത്തിയ ശേഷവും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികള്‍ക്കായി എല്ലാ തിരക്കുകളും മാറ്റിവച്ച് തിരഞ്ഞെടുപ്പ് പ്രചരണരംഗത്ത് സജീവമായിരുന്നു. ചുരുക്കത്തില്‍ സര്‍ഗാത്മകതയാൽ ഒരു ഗ്രാമത്തിന്റെയാകെ അടയാളമായി നന്നേ ചെറുപ്പത്തിലേ ആ മനുഷ്യന്‍ മാറിയിരുന്നു.

ജോലി വിട്ടു സിനിമയിൽ

കലാപ്രവര്‍ത്തനങ്ങളില്‍ അഭിരമിക്കുന്നതിനിടെ മലപ്പുറം കെ.എസ്.ആര്‍.ടി.സി.യില്‍ ക്ലര്‍ക്കായി ജോലിയില്‍ പ്രവേശിച്ചു. അപ്പോഴും നാടകം വിട്ടില്ല. അതിനിടെയാണ് പെരിന്തല്‍മണ്ണയിലെ ഒരു തിരക്കഥാ മത്സരത്തിനിടേ തിരക്കഥാകൃത്തും, സംവിധായകനുമായ എ.ടി. അബുവിനെ പരിചയപ്പെടുന്നത്. തുടര്‍ന്ന്, 1987 – ല്‍, അബു സംവിധാനം ചെയ്ത ‘ധ്വനി’യുടെ സഹസംവിധായകനായി സിനിമാ രംഗത്തെത്തി. പിന്നീട് ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ‘വചന’ത്തിലും സഹസംവിധായകനായി. കോഴിക്കോട് നഗരത്തിലേക്കും അവിടുത്തെ സൗഹൃദക്കൂട്ടങ്ങളിലേക്കും എത്തിപ്പെട്ടതാണ് റസാഖിന്റെ സിനിമാ ജീവിതത്തില്‍ പുതിയ വഴികള്‍ തെളിച്ചത്.

ഘോഷയാത്ര’യിൽ തുടക്കം

റസാഖ് തിരക്കഥയെഴുതിയ ആദ്യ സിനിമ ജി.എസ്. വിജയന്‍ സംവിധാനം ചെയ്ത ‘ഘോഷയാത്ര’യാണ്. സായ്കുമാര്‍ നായകനായ ചിത്രം പരാജയമായി. എന്നാല്‍ റസാഖ് എഴുതിയ രണ്ടാം സിനിമ ‘വിഷ്ണുലോക’മാണ് ആദ്യം റിലീസ് ചെയ്തത്. കമല്‍ സംവിധാനം ചെയ്ത്, മോഹന്‍ലാല്‍ നായകനായ ചിത്രം ഹിറ്റായി. വേറിട്ട പശ്ചാത്തലത്തിലെ കഥ പറച്ചില്‍ ചിത്രത്തെ കൂടുതല്‍ ആകര്‍ഷകമാക്കി. തുടര്‍ന്ന് ഇരുപത്തി ഒന്‍പത് വര്‍ഷം നീണ്ട സിനിമാ ജീവിതത്തിൽ നാടോടി, ഭൂമിഗീതം, ഗസല്‍, കാണാക്കിനാവ്, പെരുമഴക്കാലം, വേഷം, രാപ്പകല്‍, ചിത്രശലഭം, താലോലം, ഉത്തമന്‍, പരുന്ത്, വാല്‍ക്കണ്ണാടി, ആയിരത്തില്‍ ഒരുവന്‍, ബസ് കണ്ടക്ടര്‍, സൈഗാള്‍ പാടുകയാണ് തുടങ്ങി, സുഖമായിരിക്കട്ടേ വരെ മുപ്പത്തി മൂന്ന് തിരക്കഥകള്‍. അതില്‍ മലയാളി നെഞ്ചേറ്റിയ എത്രയെത്ര കഥാപാത്രങ്ങള്‍...

മനുഷ്യഗന്ധിയായ കഥകള്‍

തീവ്രമായ ജീവിതമുഹൂര്‍ത്തങ്ങളിലൂടെ കടന്നുപോകുന്ന സിനിമകളാണ് റസാഖ് എഴുതിയത്. സമകാലികമായ, രാഷ്ട്രീയ സ്പര്‍ശമുള്ള വിഷയങ്ങള്‍ അദ്ദേഹം തന്റെ സിനിമകള്‍ക്കാധാരമാക്കി. നോവുപടര്‍ത്തുന്ന, വൈകാരികമായ സംഭാഷണങ്ങള്‍ കഥാപാത്രങ്ങളെക്കൊണ്ടു പറയിച്ചു. സാധാരണക്കാരും, പ്രതിസന്ധികളില്‍ പെട്ടുഴലുന്നവരുമായ റസാഖിന്റെ കഥാപാത്രങ്ങളില്‍ പലരേയും അദ്ദേഹം കണ്ടെടുത്തത് സ്വന്തം ജീവിതപരിസരങ്ങളില്‍ നിന്നാണ്. ‘രാപ്പകലി’ലെ കൃഷ്ണനായി മമ്മൂട്ടിയും, ‘വിഷ്ണുലോക’ത്തില്‍ വിഷ്ണുവായി മോഹന്‍ലാലും, ‘പെരുമഴക്കാല’ത്തില്‍ അക്ബറായി ദിലീപും, ‘ചിത്രശലഭ’ത്തില്‍ ദേവനായി ജയറാമും, ‘ഗസലി’ല്‍ തിലകനും, ‘ആയിരത്തില്‍ ഒരുവനി’ല്‍ അരവിന്ദനായി കലാഭവന്‍ മണിയും വേഷപ്പകര്‍ച്ച നടത്തിയത് റസാഖിന്റെ പാത്രസൃഷ്ടി നല്‍കിയ ഉള്‍ക്കരുത്തുകൂടി ഉപയോഗിച്ചാണ്.

നാല് സംസ്ഥാന അവാര്‍ഡുകളും, രണ്ട് ദേശീയ അവാര്‍ഡുകളുമുള്‍പ്പടെ നിരവധി പുരസ്‌ക്കാരങ്ങള്‍ റസാഖിനെ തേടിയെത്തി. 1997 ല്‍ സിബിമലയില്‍ സംവിധാനം ചെയ്ത ‘കാണാക്കിനാവ്’ മികച്ച കഥയ്ക്കും തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്‌ക്കാരവും, മികച്ച പ്രമേയത്തിനുള്ള ദേശീയ പുരസ്‌ക്കാരവും നേടി. സിബിയുടെ സംവിധാനത്തിലൊരുങ്ങിയ ‘ആയിരത്തില്‍ ഒരുവന്‍’ 2002 ലും, കമല്‍ സംവിധാനം ചെയ്ത ‘പെരുമഴക്കാലം’ 2004 ലും മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌ക്കാരവും സ്വന്തമാക്കി. ‘പെരുമഴക്കാലം’ സാമൂഹികപ്രസക്ത വിഷയത്തിനുള്ള ദേശീയ പുരസ്‌ക്കാരവും സ്വന്തമാക്കി. സലിം കുമാര്‍ നായകനായ ‘മൂന്നാം നാള്‍ ഞായറാഴ്ച’യാണ് റസാഖ് സംവിധാനം ചെയ്ത സിനിമ. 2007 ല്‍ പ്രദര്‍ശനത്തിനെത്തിയ ‘ആകാശം’ എന്ന സിനിമയില്‍ ഒരു ഗാനവും റസാഖ് എഴുതി. അദ്ദേഹത്തിന്റെ ഒരു കവിതാ സമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അന്തരിച്ച പ്രശസ്ത തിരക്കഥാകൃത്ത് ടി.എ. ഷാഹിദ്, സുഹറ, കോയ മോന്‍, നാസര്‍ എന്നിവരാണ് ഹഹോദരങ്ങള്‍. ഭാര്യമാര്‍ - ഖയറുന്നീസ, ഷാഹിദ. മക്കള്‍ - സുനിലാസ്, സംഗീത, സുനില, അനുഷ്.

റസാഖ് ഓര്‍മ്മയായപ്പോള്‍ മലയാളസിനിമയ്ക്ക് നഷ്ടമായത് മനുഷ്യഗന്ധിയായ കഥകള്‍ സമ്മാനിച്ച ഒരെഴുത്തുകാരനെക്കൂടിയാണ്. നഷ്ടം എന്ന വാക്കിന്റെ വിശാലമാല അര്‍ത്ഥം മനസ്സിലാക്കിത്തരുന്നു ഇത്തരം വേര്‍പാടുകള്‍...

T.A. Razak: A Tribute to a Master Storyteller:

Remembering T.A. Razak, a beloved Malayalam screenwriter, whose humanistic stories and emotional narratives left an indelible mark on Kerala cinema. His untimely demise created a void in the industry, but his legacy of profound storytelling continues to resonate.

ADVERTISEMENT