സുപ്രസിദ്ധ റഷ്യൻ സംവിധായകൻ ആന്ദ്രേ സ്വ്യാഗിൻസെവിന്റെ 'ദി ബാനിഷ്മെന്റ്' (2007) എന്ന ചിത്രം, മനുഷ്യബന്ധങ്ങളിലെ വിള്ളലുകളും ആശയവിനിമയമില്ലായ്മയും സൃഷ്ടിക്കുന്ന ശൂന്യതയെ അവതരിപ്പിക്കുന്നു. വില്യം സരോയന്റെ 'ദി ലാഫിംഗ് മാറ്റർ' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ സിനിമ, ഭാര്യയുടെ അവിഹിത ഗർഭവും തുടർന്നുള്ള ദുരന്തങ്ങളും മൂലം തകരുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്നു. സാമ്പത്തിക ഭദ്രതയുണ്ടായിട്ടും വൈകാരികമായ ഒറ്റപ്പെടലും പരസ്പര അവിശ്വാസവും എത്രത്തോളം വേദനാജനകമാണെന്ന് ചിത്രം വരച്ചുകാട്ടുന്നു. സിനിമയുടെ ദൃശ്യഭംഗി, ശക്തമായ അഭിനയം, പശ്ചാത്തല സംഗീതം, പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രംഗങ്ങൾ എന്നിവയെല്ലാം നിരൂപക പ്രശംസ നേടി. സംവിധായകന്റെ പതിവ് ശൈലിക്ക് വിരുദ്ധമായി, കേവല വിനോദത്തിനുപരി ആഴത്തിലുള്ള ചിന്തകൾ ഉണർത്തുന്നതാണ് സ്വ്യാഗിൻസെവിന്റെ സൃഷ്ടികൾ.

സുപ്രസിദ്ധ റഷ്യൻ സംവിധായകൻ ആന്ദ്രേ സ്വ്യാഗിൻസെവിന്റെ 'ദി ബാനിഷ്മെന്റ്' (2007) എന്ന ചിത്രം, മനുഷ്യബന്ധങ്ങളിലെ വിള്ളലുകളും ആശയവിനിമയമില്ലായ്മയും സൃഷ്ടിക്കുന്ന ശൂന്യതയെ അവതരിപ്പിക്കുന്നു. വില്യം സരോയന്റെ 'ദി ലാഫിംഗ് മാറ്റർ' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ സിനിമ, ഭാര്യയുടെ അവിഹിത ഗർഭവും തുടർന്നുള്ള ദുരന്തങ്ങളും മൂലം തകരുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്നു. സാമ്പത്തിക ഭദ്രതയുണ്ടായിട്ടും വൈകാരികമായ ഒറ്റപ്പെടലും പരസ്പര അവിശ്വാസവും എത്രത്തോളം വേദനാജനകമാണെന്ന് ചിത്രം വരച്ചുകാട്ടുന്നു. സിനിമയുടെ ദൃശ്യഭംഗി, ശക്തമായ അഭിനയം, പശ്ചാത്തല സംഗീതം, പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രംഗങ്ങൾ എന്നിവയെല്ലാം നിരൂപക പ്രശംസ നേടി. സംവിധായകന്റെ പതിവ് ശൈലിക്ക് വിരുദ്ധമായി, കേവല വിനോദത്തിനുപരി ആഴത്തിലുള്ള ചിന്തകൾ ഉണർത്തുന്നതാണ് സ്വ്യാഗിൻസെവിന്റെ സൃഷ്ടികൾ.

സുപ്രസിദ്ധ റഷ്യൻ സംവിധായകൻ ആന്ദ്രേ സ്വ്യാഗിൻസെവിന്റെ 'ദി ബാനിഷ്മെന്റ്' (2007) എന്ന ചിത്രം, മനുഷ്യബന്ധങ്ങളിലെ വിള്ളലുകളും ആശയവിനിമയമില്ലായ്മയും സൃഷ്ടിക്കുന്ന ശൂന്യതയെ അവതരിപ്പിക്കുന്നു. വില്യം സരോയന്റെ 'ദി ലാഫിംഗ് മാറ്റർ' എന്ന നോവലിനെ ആസ്പദമാക്കിയുള്ള ഈ സിനിമ, ഭാര്യയുടെ അവിഹിത ഗർഭവും തുടർന്നുള്ള ദുരന്തങ്ങളും മൂലം തകരുന്ന ഒരു കുടുംബത്തിന്റെ കഥ പറയുന്നു. സാമ്പത്തിക ഭദ്രതയുണ്ടായിട്ടും വൈകാരികമായ ഒറ്റപ്പെടലും പരസ്പര അവിശ്വാസവും എത്രത്തോളം വേദനാജനകമാണെന്ന് ചിത്രം വരച്ചുകാട്ടുന്നു. സിനിമയുടെ ദൃശ്യഭംഗി, ശക്തമായ അഭിനയം, പശ്ചാത്തല സംഗീതം, പ്രശസ്ത ചിത്രകാരന്മാരുടെ പെയിന്റിംഗുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള രംഗങ്ങൾ എന്നിവയെല്ലാം നിരൂപക പ്രശംസ നേടി. സംവിധായകന്റെ പതിവ് ശൈലിക്ക് വിരുദ്ധമായി, കേവല വിനോദത്തിനുപരി ആഴത്തിലുള്ള ചിന്തകൾ ഉണർത്തുന്നതാണ് സ്വ്യാഗിൻസെവിന്റെ സൃഷ്ടികൾ.

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘ദി ബാനിഷ്മെന്‍റ് (2007)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –

മനുഷ്യൻ മരണത്തിന് മുന്നിൽ നിസ്സഹായനാണ്.

ADVERTISEMENT

എന്നാൽ ദൈവമാകട്ടെ മനുഷ്യന്റെ തിരഞ്ഞെടുക്കാനുള്ള

സ്വാതന്ത്ര്യത്തിന് മുന്നിലും നിസ്സഹായനാണ്’ – സ്വാഗിൻസെവ്

ADVERTISEMENT

ലോകപ്രശസ്തനായ റഷ്യൻ സംവിധായകൻ ആന്ദ്രേ സ്വാഗിൻസെവ് മനുഷ്യ മനുഷ്യബന്ധങ്ങളിലെ അപരിചിതത്വവും ആശയവിനിമയമില്ലായ്മയും സൃഷ്ടിക്കുന്ന ശൂന്യതയെ കാഴ്ചക്കാരന്റെ ഹൃദയത്തിലേക്ക് പതിപ്പിച്ച റഷ്യൻ ചലച്ചിത്രമാണ് ‘ദി ബാനിഷ്മെന്‍റ്’. വിരസതയിലേക്ക് ഇഴഞ്ഞു നീങ്ങുന്ന കുടുംബ ജീവിതത്തിലെ മഹാശൂന്യതയെ മികച്ച ഒരു കവിതപോലെ പുനർനിർവചിക്കുകയാണ് ഈ ചലിച്ചിത്രം.

പ്രശസ്ത അർമേനിയൻ - അമേരിക്കൻ എഴുത്തുകാരനായ വില്യം സരോയന്റെ 1953-ൽ പുറത്തിറങ്ങിയ ‘ദി ലാഫിംഗ് മാറ്റർ’ എന്ന വിഖ്യാത നോവലിന്റെ സ്വതന്ത്ര രൂപമാണ് ‘ദി ബാനിഷ്മെന്‍റ്’. നോവലിൽ എഴുതപ്പെട്ട കഥയുടെ കാലമോ ദേശമോ സിനിമയിൽ അടയാളപ്പെടുത്താത്ത ഒരു സാർവലൗകിക ഭൂമികയിലേക്ക് സ്വ്യാഗിൻസെവ് കഥയെ മാറ്റിയെഴുതി. നോവലിൽ നിന്ന് വ്യത്യസ്തമായി കഥാപാത്രങ്ങളെ അവരുടെ ചരിത്രപരവും സാമൂഹികവുമായ പശ്ചാത്തലങ്ങളിൽ നിന്ന് അടർത്തിമാറ്റി പുതിയ പശ്ചാത്തലത്തിലേക്ക് പറിച്ചു നട്ടപ്പോൾ സിനിമ ദാർശനികമായ ഒരു പുരാവൃത്തത്തിന്റെ പുതിയ സ്വഭാവത്തിലേക്ക് മാറി. ‘ദി ബാനിഷ്മെന്‍റ്’ റിലീസിന് ശേഷം പ്രമുഖ നിരൂപകർ ഈ ചിത്രത്തെ ഒരു ‘മഹത്തായ മിഥ്യാസൃഷ്ടി’ എന്നാണ് വിശേഷിപ്പിച്ചത്.

ADVERTISEMENT

ചിത്രത്തിന്റെ തുടക്കത്തിൽ അലക്സിന്റെ സഹോദരനായ മാർക്ക് കയ്യിൽ വെടിയേറ്റ പരിക്കുമായി രാത്രിയിലെ കനത്ത മഴയിൽ അലക്സിന്റെ നഗരത്തിലെ വീട്ടിലേക്ക് വരുന്നു. പോലീസിനെ ഭയന്ന് ഒരു ആശുപത്രിയെയും സമീപിക്കാതെ അലക്സ് തന്നെ അവന്റെ കയ്യിലെ വെടിയുണ്ട നീക്കം ചെയ്യുന്നു. ഈ കലുഷിതമായ സംഭവത്തിന് തൊട്ടുപിന്നാലെ അലക്സ് തന്റെ ഭാര്യയെയും കുട്ടികളെയും കൂട്ടി ഗ്രാമത്തിലുള്ള തന്റെ പിതാവിന്റെ പഴയ വീട്ടിലേക്ക് പോകുന്നു. ഈ ഗ്രാമീണജീവിതം അവർക്ക് സമാധാനം നൽകേണ്ടതായിരുന്നുവെങ്കിലും ഭാര്യ വേരയുടെ ഒരു വെളിപ്പെടുത്തലിലൂടെ പ്രശാന്തസുന്ദരമായ ആ ഭൂപ്രകൃതിയിലെ വീട്ടിലെ ശാന്തത തകരുന്നു. താൻ ഗർഭിണിയാണെന്നും എന്നാൽ ആ കുഞ്ഞ് അലക്സിന്റേതല്ലെന്നുമുള്ള വേരയുടെ തുറന്നുപറച്ചിൽ അലക്സിനെ തളർത്തുന്നു. കനത്ത നിശബ്ദതയും ചെറിയ ചലനങ്ങളും മെല്ലെ സിനിമയുടെ ഗതിമാറ്റുന്നു.

അലക്സിന്റെയും (കോൺസ്റ്റാന്റിൻ ലാവ്റോണെങ്കോ) ഭാര്യ വേരയുടെയും (മരിയ ബോണെവി) പ്രണയജീവിതത്തിന്റെ തകർച്ചയുടെ കാലത്ത് സംഭവിക്കുന്ന ദുരന്തമാണ് ഈ സിനിമയിലൂടെ സ്വ്യാഗിൻസെവ് വരച്ചിടുന്നത്. ഈ ദുരന്തം വിധിയല്ല, മറിച്ച് പുരുഷാധിപത്യപരമായ സംശയങ്ങളുടെയും ഈഗോയുടെയും തീർപ്പാണ്. പ്രണയത്തിന്റെയും ദാമ്പത്യവസാനത്തിന്റെയും തീർപ്പ്. സാമ്പത്തികമായ ആകുലതകൾ ഇല്ലാത്ത ഒരു ജീവിതത്തിൽ പോലും വൈകാരികമായ ഒറ്റപ്പെടലും പരസ്പരമുള്ള അവിശ്വാസവും എത്രത്തോളം ക്രൂരമാണെന്ന് അദ്ദേഹം കാണിച്ചുതരുന്നു. ഇത് ഒരു സോഷ്യൽ ഡ്രാമയോ അല്ലെങ്കിൽ കേവലമൊരു ക്രൈം ത്രില്ലറോ ആകുന്നത് ഒഴിവാക്കാൻ അദ്ദേഹം ബോധപൂർവം ശ്രമിച്ചു. ഈ രണ്ട് കഥാപാത്രങ്ങളുടെ മനസ്സിലെ ചിന്തകളുടെ പ്രതിഫലനങ്ങൾ പലപ്പോഴും കാഴ്ചക്കാരനെ നിശബ്ദമായി പിടിച്ചിരുത്തുന്നു. ഒരു വശത്ത് ആത്മസംഘർഷങ്ങളും മറുവശത്ത് മാനസികമായ അശക്തിയും അനുഭവിക്കുന്ന വേരയും അവരെ സംശയത്തോടെ നോക്കിക്കാണുന്ന അലക്സും സിനിമയുടെ ഓരോ നിമിഷത്തിലും കാഴ്ചക്കാരനെ നിശബ്ദമായ ഒരു ധ്യാനത്തിലേക്ക് നയിക്കുന്നു. മാത്രമല്ല നിശബ്ദതയ്ക്ക് ഇത്രയേറെ ശബ്ദമുണ്ടന്ന് കൂടി ഈ സിനിമ തെളിയിക്കുന്നു.

തങ്ങളുടെ കുടുംബബന്ധം നിലനിർത്താൻ വേര ആ കുഞ്ഞിനെ ഗർഭച്ഛിദ്രം നടത്തണമെന്ന് അലക്സ് ശാഠ്യം പിടിക്കുന്നു. എന്നാൽ ഈ പ്രക്രിയ പരാജയപ്പെടുകയും അത് വേരയുടെ മരണത്തിന് കാരണമാകുകയും ചെയ്യുന്നു. വേര കഴിച്ച അമിത അളവിലുള്ള വേദനസംഹാരികളാണ് മരണകാരണമെന്ന് പിന്നീട് വെളിപ്പെടുന്നുണ്ട്.

ഭാര്യയുടെ മരണവും തൊട്ടുപിന്നാലെയുണ്ടാകുന്ന സഹോദരൻ മാർക്കിന്റെ മരണവും അലക്സിന്റെ ജീവിതത്തെ ശൂന്യമാക്കുന്നു. എന്നാൽ അവിടെവെച്ച് വേര എഴുതിയ ഒരു കത്ത് അലക്സിന് ലഭിക്കുന്നതിലൂടെ കഥയിലെ വലിയൊരു വഴിത്തിരിവ് ദൃശ്യമാകുന്നു. സിനിമയിൽ ചടുലമായ കഥയോ അതിവൈകാരിക മുഹൂർത്തങ്ങളോ ഒന്നുമില്ല, എന്നാൽ മനുഷ്യ മനസ്സിന്റെ ആഴങ്ങളിൽ തൊടുന്ന ചലനങ്ങളും മൗനങ്ങളുമാണ് ഈ സിനിമയുടെ ദൃശ്യഭാഷ. വൈകാരികതകളെ പെരുപ്പിച്ചു കാണിക്കാതെ നിശബ്ദമായി കഥാപാത്രങ്ങളുടെ ഉള്ളിൽ തന്നെ നടക്കുന്ന ആത്മസംഘർഷങ്ങളെ ചില ചെറിയ ചലനങ്ങളും ദൃശ്യങ്ങളും കൊണ്ട് പ്രേക്ഷകരോട് സംവദിക്കുമ്പോൾ സ്വ്യാഗിൻസെവ് പുലർത്തുന്ന സൂക്ഷ്മതയാണ് ഈ സിനിമയേ കുറിച്ചുപറയുമ്പോൾ ഓരോ വരിയും വീണ്ടും വീണ്ടും ആവർത്തിച്ചു പറയേണ്ടിവരുന്നത്.

‘ദി റിട്ടേൺ’ എന്ന ചിത്രത്തിന് ശേഷം കോൺസ്റ്റന്റൈൻ ലാവ്റോനെങ്കോയെ വീണ്ടും തന്റെ നായകനാക്കാൻ സംവിധായകൻ ആദ്യം ആഗ്രഹിച്ചിരുന്നില്ല. മുൻ സിനിമയുടെ നിഴൽ ഒരു തരത്തിലും ഈ ചിത്രത്തിൽ വീഴാതിരിക്കാൻ പുതിയ അഭിനേതാക്കളെ തിരഞ്ഞെങ്കിലും ലാവ്റോനെങ്കോയ്ക്ക് തുല്യനായ മറ്റൊരു നടനെ കണ്ടെത്താൻ കഴിയാത്തതിനാലാണ് ഒടുവിൽ അദ്ദേഹത്തെ തന്നെ അലക്സ് എന്ന കഥാപാത്രത്തിനായി നിശ്ചയിച്ചത്. നാൽപ്പത് വയസ്സ് പിന്നിട്ട ജീവിതത്തിന്റെ മധ്യഘട്ടത്തിലെത്തിയ ഒരു മനുഷ്യന്റെ തകർച്ചയെ കൂടുതൽ ഗൗരവത്തോടെ അവതരിപ്പിക്കാൻ ലാവ്റോനെങ്കോയുടെ അഭിനയശൈലിക്ക് സാധിച്ചു. വേരയായി അഭിനയിച്ച സ്വീഡിഷ് അഭിനേത്രി മരിയ ബോൺവി ഭാഷയുടെ അതിരുകൾക്കപ്പുറം നിന്ന് തന്റെ നിശബ്ദമായ നോട്ടങ്ങളിലൂടെയും ചലനങ്ങളിലൂടെയും ആഴത്തിലുള്ള വേദനയെ സ്ക്രീനിൽ പകർത്തിവെച്ചു.

പിന്നെ ഈ സിനിമയുടെ പശ്ചാത്തലവും ഒരു പ്രധാനകഥാപാത്രവുമാണ് അവർ താമസിക്കുന്ന ആ വീട്. വീട്ടിലെ മുറികൾ, ഇടനാഴികൾ, ആ വീട്ടിൽ നിരത്തിയിരിക്കുന്ന ഉപകരണങ്ങൾ കാഴ്ചക്കാരന് പരിചിതമായ ഒരു ഇടമായി മാറുകയാണ്. അലക്സിനെ പോലെ കാഴ്ചക്കാരനും നിശ്ചയമുണ്ട് ആ വീട്ടിലെ ഓരോന്നും എവിടെയാണെന്ന്. വല്ലപ്പോഴും കടന്നുവരുന്ന റോബർട്ടും ഡോക്ടറും അല്ലാതെ മറ്റൊരു സാന്നിധ്യം അവിടെയില്ല. നേർത്ത ഓർക്കസ്ട്രയും ആത്മീയമായ ക്വയർ സംഗീതവും അവരുടെ ജീവിതത്തിന്റെ താളമായി അതിൽ ലയിച്ചു കിടക്കുന്നുണ്ട്. തീർത്തും നിസ്സഹായതയിലേക്ക് പോയ വേരയുടെ കൈകൾ ചേർത്തുപിടിച്ച് പഴയതൊക്കെ ഓർമ്മിപ്പിക്കാൻ ശ്രമിക്കുന്ന അലക്സിന്റെ നിസ്സഹായത കുറച്ചു നിമിഷങ്ങളിലുണ്ട്. കാഴ്ചക്കാരന് പോലും ആ സാഹചര്യത്തിൽ നിന്ന് വിട്ടുപോകാൻ ആകുമെന്ന് തോന്നുന്നില്ല. വേരയെ നിർബന്ധിത ഗർഭച്ഛിദ്രത്തിന് വിധേയമാക്കാൻ അലക്സ് തീരുമാനിക്കുന്ന ഒരു രംഗമുണ്ട്. അതിനുശേഷം ആ രംഗത്തിന്റെ വൈകാരികത പൂർത്തിയാക്കുന്നത് ചില ക്ലാസിക് ചിത്രങ്ങളിലൂടെയും രൂപകങ്ങളിലൂടെയുമാണ്. ലിയോനാർഡോ ഡാവിഞ്ചിയുടെ ‘ദി അനൻസിയേഷൻ’ പസിലും മസാച്ചിയോയുടെ ‘ദി എക്സ്പൽഷൻ’ പെയിന്റിംഗുമാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. ചിത്രത്തിന്റെ അവസാന രംഗം പതിനാറാം നൂറ്റാണ്ടിലെ പ്രശസ്ത ചിത്രകാരൻ പീറ്റർ ബ്രൂഗലിന്റെ ‘ദി ഹാർവെസ്റ്റേഴ്സ്’ (1565) എന്ന ചിത്രത്തെ മാതൃകയാക്കിയാണ് ചിത്രീകരിച്ചിരിക്കുന്നത്. മനുഷ്യന്റെ നിരന്തരമായ ആത്മീയ തിരിച്ചറിവിനെയും പ്രകൃതിയുടെ താളത്തെയുമാണ് ദൃശ്യവൽക്കരിച്ചതെന്ന് സ്വ്യാഗിൻസെവ് ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പെയിന്റിങ് പോലെ തന്നെ തന്നെ വാം ടോണിലാണ് ദൃശ്യങ്ങൾ പലപ്പോഴും അവർ കടന്നുപോകുന്നത്. വെളിച്ചം കുറഞ്ഞ ജീവിതത്തെ അടയാളപ്പെടുത്താൻ ഈ നിറം കൂടുതൽ സഹായിക്കുന്നുണ്ട്. ഛായാഗ്രഹണം നിർവ്വഹിച്ച റഷ്യൻ ക്യാമറമാൻ മിഖായേൽ ക്രിച്ച്മാൻ നിഴലും വെളിച്ചവും സമന്വയിപ്പിച്ച് ദൃശ്യഭാഷ ഒരുക്കുന്നതിൽ പൂർണ്ണമായും വിജയിച്ചിരുന്നു. പെയിന്റിംഗുകളിൽ കാണുന്നതുപോലെ മങ്ങിയ വെളിച്ചവും ഇരുണ്ട ടോണുകളും നിഴലും വെളിച്ചവും ചേർത്ത് കഥാപാത്രങ്ങളുടെ ഏകാന്തതയും ഒറ്റപ്പെടലും ക്രിച്ച്മാൻ മനോഹരമായി പകർത്തിയിട്ടുണ്ട്.

കാഴ്ചയ്ക്കും അപ്പുറമുള്ള പശ്ചാത്തലം രൂപപ്പെടുത്തുന്നതിൽ പശ്ചാത്തല സംഗീതവും ശബ്ദസംവിധാനവും വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. സംഗീത സംവിധായകനായ ആന്ദ്രേ ഡെർഗാച്ചോവ് ശബ്ദലേഖനത്തിൽ കാറ്റിന്റെയും മഴയുടെയും ഇലകളുടെയും ശബ്ദങ്ങൾ ചിത്രത്തിൽ വൈകാരികമായ ഒരു മൗനം സൃഷ്ടിക്കാൻ ഉപയോഗിച്ചിരിക്കുന്നു. ലാറ്റിൻ സംഗീതവും പഴയ സ്ലാവോണിക് ഭാഷയിലുള്ള ആലാപനവും ഒപ്പം എസ്തോണിയൻ ഗായകസംഘത്തിന്റെ സാന്നിധ്യവും ചിത്രത്തിന് ഒരു പുതിയ സംസ്കാരത്തിന്റെ സമന്വയ സ്വഭാവം ചിത്രത്തിന് നൽകുന്നു. സംഗീതം കൊണ്ട് പല ദൃശ്യങ്ങളും തർക്കോവിസ്കിയുടെ സിനിമകളെ ദി ബാനിഷമെന്റ് ഓർമ്മപ്പെടുത്തുന്നുണ്ട്.

2003 ലെ ‘ദി റിട്ടേൺ’ ആയിരുന്നു സ്വ്യാഗിൻസെവിന്റെ ആദ്യ ചിത്രം. സിനിമയുടെ പരമ്പരാഗത ശൈലികളോട് ഒരു വിമത സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. പിന്നീടുള്ള സിനിമകളിലും ആ സ്വഭാവത്തിന്റെ പകർപ്പ് കാണാം. 2026 ൽ റിലീസ് ചെയ്ത പുതിയ ചിത്രമായ ‘മിനോട്ടോർ’ ഒരുപതിറ്റാണ്ടിന് ശേഷമുള്ള അദ്ദേഹത്തിന്റെ ശക്തമായ തിരിച്ചുവരവാണ്. 79 - മത് കാൻ ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമായ ഗ്രാൻ പ്രീ ഈ ചിത്രം സ്വന്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട മറ്റ് മൂന്നു ചിത്രങ്ങളാണ് എലീന (2011), ലെവിയാത്തൻ (2014), ലൗലെസ് (2017). സ്വ്യാഗിൻസെവിന്റെ ഒരു സിനിമയും കാഴ്ചക്കാരന് കേവലമായ ഒരു വിനോദത്തെയല്ല വാഗ്ദാനം ചെയ്യുന്നത്.

Andrey Zvyagintsev's 'The Banishment': A Deep Dive into Human Emptiness:

The Banishment (2007) is a profound Russian film directed by Andrey Zvyagintsev, exploring themes of alienation, lack of communication, and the emptiness within human relationships. This cinematic masterpiece, inspired by William Saroyan's 'The Laughing Matter,' delves into the complexities of marital breakdown, driven by patriarchal doubts and ego, creating a philosophical allegory rather than a mere social drama or crime thriller.

ADVERTISEMENT