‘ദി റിട്ടേൺ’ അഥവാ ‘ഒഡീസി’യുടെ ഏറ്റവും മനോഹരമായ ചലച്ചിത്രാവിഷ്കാരം! സുധി അന്ന എഴുതുന്നു The Return: A Haunting Reimagining of The Odyssey
ഉംബർട്ടോ പസോളിനി സംവിധാനം ചെയ്ത 2024-ലെ 'ദി റിട്ടേൺ' എന്ന ചിത്രം, ഹോമറിൻ്റെ 'ഒഡീസി' എന്ന ഇതിഹാസത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. എന്നാൽ, സാധാരണ സിനിമകളിൽ കാണുന്നതുപോലെ ദേവന്മാരെയും അത്ഭുതങ്ങളെയും ആശ്രയിക്കാതെ, യുദ്ധത്തിൻ്റെ മാനസികാഘാതം, വാർദ്ധക്യം, കുറ്റബോധം തുടങ്ങിയ വൈകാരിക തലങ്ങളിലൂടെയാണ് ഈ സിനിമ സഞ്ചരിക്കുന്നത്. റാൽഫ് ഫീനസ് അവതരിപ്പിക്കുന്ന ഒഡീസിയസ്, യുദ്ധത്തിൽ എല്ലാം നഷ്ടപ്പെട്ട് മാനസികമായി തകർന്ന ഒരു സാധാരണ പടയാളിയാണ്. ജൂലിയറ്റ് ബിനോഷെ അവതരിപ്പിക്കുന്ന പെനലോപ്പ്, തൻ്റെ രാജ്യത്തെയും കുടുംബത്തെയും സംരക്ഷിക്കാൻ സ്വന്തം രാജ്യത്തുള്ളവരോട് തന്നെ പോരാടേണ്ടി വരുന്ന ശക്തയായ സ്ത്രീയാണ്. സിനിമയുടെ ദൃശ്യഭംഗിയും പശ്ചാത്തല സംഗീതവും കഥാപാത്രങ്ങളുടെ വൈകാരിക തീവ്രതയെയും ആന്തരിക സംഘർഷങ്ങളെയും മികച്ച രീതിയിൽ അവതരിപ്പിക്കുന്നു. യുദ്ധത്തിൻ്റെ ബാഹ്യ കാഴ്ചകൾക്കപ്പുറം മനുഷ്യൻ്റെ ആന്തരികമായ യുദ്ധമാണ് 'ദി റിട്ടേൺ' പകർത്തിയെഴുതുന്നത്.

ലോകസിനിമയിലെ മികച്ച സൃഷ്ടികളെ അവതരിപ്പിക്കുന്ന കോളം, പ്രശസ്ത സംവിധായകനും ചിത്രകാരനുമായ സുധി അന്ന എഴുതുന്ന ‘വേൾഡ് മൂവീവ്’. ഈ ലക്കം ‘ദി റിട്ടേൺ (2024)’ സിനിമയെക്കുറിച്ച് എഴുതിയതു വായിക്കാം –
‘പുരുഷന്മാർക്ക് യുദ്ധത്തിലേക്കുള്ള വഴി അനായാസം കണ്ടെത്താൻ കഴിയുന്നു, എന്നാൽ തിരികെ സ്വന്തം വീട്ടിലേക്കുള്ള വഴി കണ്ടെത്താൻ എന്തുകൊണ്ട് കഴിയുന്നില്ല ? കാരണം ചിലർക്ക് യുദ്ധംതന്നെയാണ് വീടായി മാറുന്നത്’ – പെനോലെപ്പ്.
ഇറ്റാലിയൻ സംവിധായകനായ ഉംബർട്ടോ പസോളിനി സംവിധാനം ചെയ്ത് 2024 - ൽ പുറത്തിറങ്ങിയ ‘ദി റിട്ടേൺ’ പാശ്ചാത്യ സാഹിത്യത്തിലെ ഏറ്റവും പ്രാചീനവും എട്ടാം നൂറ്റാണ്ടിലോ ഏഴാം നൂറ്റാണ്ടിലോ രചിക്കപ്പെട്ടുവെന്ന് കരുതപ്പെടുന്ന ഹോമറിന്റെ ‘ഒഡീസി’ എന്ന ഇതിഹാസ കാവ്യത്തിന് നൽകിയ ഏറ്റവും മനോഹരമായ ഒരു ചലച്ചിത്രാവിഷ്കാരമാണ്. ഒഡീസിയസിന്റെ ഇതിഹാസ കഥകളെ സാധാരണയായി ഗ്രീക്ക് ദേവന്മാരുടെയും രാക്ഷസന്മാരുടെയും അത്ഭുത ലോകങ്ങളുടെയും അകമ്പടിയോടെയാണ് സിനിമകളിൽ ചിത്രീകരിക്കാറുള്ളതെങ്കിൽ, പസോളിനിയുടെ ചിത്രം ആ പുരാവൃത്തങ്ങളെയെല്ലാം പൂർണ്ണമായി ഒഴിവാക്കി, യുദ്ധത്തിന്റെ മാനസികാഘാതം,വാർദ്ധക്യം,കുറ്റബോധം എന്നീ വൈകാരിക തലങ്ങളിലൂടെയാണ് പുനർവ്യാഖാനിക്കുന്നത്. ട്രോജൻ യുദ്ധത്തിലെ പത്ത് വർഷത്തെ രക്തരൂക്ഷിതമായ പോരാട്ടത്തിനും അതിനുശേഷമുള്ള പത്ത് വർഷത്തെ ദുരന്തപൂർണ്ണമായ കടൽയാത്രകൾക്കും ശേഷം, ഇത്താക്കയുടെ രാജാവായ ഒഡീസിയസ് തന്റെ ജന്മനാട്ടിലേക്ക് തിരികെ എത്തുന്നതാണ് ജോൺ കോളീ, എഡ്വേർഡ് ബോണ്ട്, ഉംബർട്ടോ പസോളിനി എന്നിവർ ചേർന്ന് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിന്റെ കഥാപശ്ചാത്തലം.
ട്രോജൻ യുദ്ധത്തിൽ വിജയിച്ചു എങ്കിലും സർവ്വതും നഷ്ട്ടപ്പെട്ട് നഗ്നനായി ഇത്താക്കയുടെ തീരത്തടിയുന്ന ഒഡീസിയസ് ഒരു ഇതിഹാസ നായകനല്ല മറിച്ച് യുദ്ധഭീകരതയിൽ സർവ്വതും നഷ്ടപ്പെട്ട ഒരു സാധാരണ പടയാളിയാണ്. ഇത്താക്കയിൽ തനിക്കായി കാത്തിരിക്കുന്ന ഭാര്യ പെനലോപ്പിനെയും മകൻ ടെലിമാക്കസിനെയും അധികാര കൊതിയനായ ആൻറ്റീനവസും മറ്റ് പ്രഭുക്കന്മാരും ചേർന്നു ഉപദ്രവിക്കുന്നത് അവൻ കാണുന്നു. അക്രമങ്ങളിൽ നിന്ന് തന്റെ കുടുംബത്തെ രക്ഷിക്കാൻ, ഒരു ഭിക്ഷക്കാരന്റെ വേഷത്തിൽ ഒഡീസിയസ് സ്വന്തം കൊട്ടാരത്തിലേക്ക് കടക്കുന്നു. കഥയുടെ ക്ലൈമാക്സിലേക്ക് നയിക്കുന്നത് പെനലോപി നടത്തുന്ന അമ്പെയ്ത്ത് മത്സരമാണ്. ഒഡീസിയസിന്റെ പഴയ വില്ല് കുലച്ച് പന്ത്രണ്ട് മഴുവിന്റെ ദ്വാരത്തിലൂടെ അമ്പെയ്തു കടത്താൻ കഴിയുന്നയാളെ താൻ വിവാഹം കഴിക്കാമെന്ന് പെനലോപ്പ് പ്രഖ്യാപിക്കുന്നു. പ്രഭുക്കന്മാർക്ക് വില്ല് കുലയ്ക്കാൻ പോലും കഴിയാതെ വരുമ്പോൾ, ഭിക്ഷക്കാരന്റെ വേഷത്തിലുള്ള ഒഡീസിയസ് അനായാസമായി വില്ല് കുലയ്ക്കുകയും തുടർന്ന് മകൻ ടെലിമാക്കസിന്റെയും യൂമിയസിന്റെയും സഹായത്തോടെ കൊട്ടാരത്തിലെ പ്രഭുക്കന്മാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്യുന്നു. ഹോമറിന്റെ ഒഡീസ്സിയുടെ ഈ ഭാഗമാണ് കഥയുടെ പശ്ചാത്തലമായി എടുത്തതെങ്കിലും ഒഡീസ്സിയസ്സിന്റെയും പെനലോപ്പിന്റെയും ടെലിമാക്കസ്സിന്റെയും മാനസികവും വൈകാരികവുമായ നിമിഷങ്ങൾക്കാണ് സംവിധായകൻ കൂടുതൽ പ്രാധാന്യം നല്കിയത്. സാഹിത്യകൃതിയിലെ സൗന്ദര്യവും ഫിലോസഫിയും സിനിമയിലും പൂർണമായി ഉൾക്കൊണ്ടിട്ടുണ്ട്. യുദ്ധമല്ല മനുഷ്യന്റെ അന്തരകീമായ യുദ്ധാനന്തര തകർച്ചകളാണ് ദി റിട്ടേൺ. 1996-ൽ പുറത്തിറങ്ങിയ ‘ദി ഇംഗ്ലീഷ് പേഷ്യന്‍റ്’ എന്ന ചിത്രത്തിന് ശേഷം ഇരുപത്തെട്ട് വർഷങ്ങൾ കഴിഞ്ഞ് റാൽഫ് ഫീനസും ജൂലിയറ്റ് ബിനോഷെയും വീണ്ടും ഒന്നിക്കുന്നു എന്നത് ഈ ചിത്രത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രത്യേകത.
റാൽഫ് ഫീനസ് ഒഡീസിയസാകുമ്പോൾ ഇതുവരെ കണ്ട ഹോളിവുഡ് ഇതിഹാസ നായകൻമാരിൽ നിന്ന് വ്യത്യസ്തനാവുകയാണ്. യുദ്ധം നൽകിയ മാനസിക മുറിവുകളും കുറ്റബോധവും പേറുന്ന മാനസികമായ തകർന്ന ഒരു യോദ്ധാവായി മാറുകയാണ്. ശാരീകമായി അദ്ദേഹം ഒഡീസ്സിയസായി ഒരുങ്ങുകയായിരുന്നു. പൂർണ നഗ്നനായും തീർത്തും അവശനായും ഒഡീസിയസ്സിനെ കാണുന്നത് പുതിയ ഒരു അനുഭവമായി മാറുകയാണ്. ഒഡീസിയസിന്റെ ആന്തരിക സംഘർഷങ്ങൾ പ്രതിഫലിപ്പിക്കാൻ റാൽഫ് ഫീനസിനോളം മറ്റാർക്കും കഴിഞ്ഞിട്ടില്ല. കഥയുടെ സങ്കീർണമായ രണ്ടാം പകുതിയിലേക്കു കടക്കുമ്പോൾ ഒഡീസിയസിന്റെ മറ്റൊരു ചിത്രമാണ് പ്രക്ഷകനിൽ എത്തുക. ജൂലിയറ്റ് ബിനോഷെയാണ് ഈ സിനിമയുടെ മറ്റൊരു തിളക്കമുള്ള നക്ഷത്രം. ഇത്താക്ക എന്ന രാജ്യവും അതിന്റെ അന്തസ്സും സംരക്ഷിക്കാൻ ശത്രുക്കളോടല്ല സ്വന്തം രാജ്യത്തുള്ളവരോട് തന്നെ പോരാടേണ്ടി വരുന്ന പെനോലെപ്പ് നിശബ്ദത കൊണ്ടും കരുത്തുറ്റ വാക്കുകൾ കൊണ്ടും പോരാടുകയായിരുന്നു. സ്ത്രീകൾക്ക് എന്നും നിലനിൽപ്പിനായി യുദ്ധം ചെയ്യേണ്ടിവരുന്നത് പരുഷാധികാരത്തോടാണ്. പെനോലിപ്പിനെ എത്ര മികവുറ്റതായാണ് ജൂലിയറ്റ് ബിനോഷെ പ്രക്ഷകന്റെ ഹൃദയത്തിൽ എത്തിച്ചത്. ഹോമറിന്റെ ഒഡീസിയിൽ പെനോലപ്പ് ആവാൻ ബിനോഷേയെക്കാൾ അഭിനയത്തിൽ യോഗ്യത മറ്റാർക്കാണ് ഉള്ളത്. പെനോലോപ്പിന്റെ ക്ഷമയും പ്രതിരോധവും വികാരഭരിതമായ ചലനങ്ങളും ബിനോഷയിൽ സുരക്ഷിതമാണ്. അതുപോലെ തന്നെ ആന്റിവെനസായി മർവാൻ കെൻസാരിയും,യുമിയസായി ക്ളോഡിയോ സാന്റാമരിയയും നൽകിയ അഭിനയ പ്രകടനങ്ങൾ ഈ ചലച്ചിത്രത്തിന് ക്‌ളാസിക് സ്വാഭാവവും യാഥാർഥ്യബോധവും നൽകുന്നു .
ചരിത്ര സിനിമകളുടെ ആഡംബരങ്ങളിൽ നിന്ന് മാറി മാനുഷിക വികാരങ്ങളെ പകർത്തിവെക്കാൻ അഭിനേതാക്കൾക്ക് ഒപ്പം മത്സരിച്ചത് ക്യാമറാമാൻ മാരിയസ് പാണ്ഡരു എന്ന അസാമാന്യ പ്രതിഭയാണ്. വിശാലമായ ലാൻഡ് സ്‌കേപ്പുകളോ കാലത്തെ അടയാളപ്പെടുത്ത ബിംബങ്ങൾക്കോ അല്ല അദ്ദേഹം പ്രധാന്യം കൊടുത്തത് കഥാപാത്രങ്ങളുടെ ദൈന്യതക്കും മാനസിക വ്യാപാരങ്ങൾക്കുമാണ്. ഇതിഹാസ ചിത്രകാരന്മാരുടെ പൈന്റിങ്ങുകളുടെ റഫറസ് കളിലാണ് ഓരോ ഫ്രെയിമുകളും അദ്ദേഹം സൃഷ്ടിച്ചത്. ഇത്താക്കയിലെ കൊട്ടാരത്തിന്റെ ഇടുങ്ങിയ ഇടനാഴികളും കാത്തിരിപ്പിന്റെ കനമുള്ള പെനോലിപ്പിന്റെ മുറിയും വെളിച്ചവും നിഴലും കൊണ്ട് മവിസ്മയിപ്പിച്ചു. ഈ ദൃശ്യങ്ങളാണ് കഥാപാത്രങ്ങളുടെ അടുപ്പവും അകലവും അടയാളപ്പെടുത്തുന്നത്.
ദൃശ്യത്തിന്റെ ഈ നിശബ്ദതയ്ക്കു ആഴം കൂടുന്നത് ലോകപ്രശസ്ത സംഗീതസംവിധായക റേച്ചൽ പോർട്ട്മാന്റെ സംഗീതം കൂടിയാകുമ്പോഴാണ്. വിഷാദവും ആർദ്രതയും ഇഴചേർന്ന പശ്ചാത്തല സംഗീതം കൂടിയായപ്പോൾ ഹോമറിന്റെ ഒഡീസി എന്ന സാഹിത്യസൃഷ്ടി എന്താണോ പറഞ്ഞവെച്ചതു അത് അതിന്റെ പൂർണതയിലേക്ക് എത്തുകയായിരുന്നു.
ഒഡീസിയിൽ നിന്ന് വേർപെട്ട ചലച്ചിത്ര ശാഖകളായ ദി ഇംഗ്ലീഷ് പേഷ്യന്‍റ്,ട്രോയ്,ദി നോർത്ത് മാൻ,ദി ഒഡീസി എന്നിവയിൽ നിന്നെല്ലാം ദി റിട്ടേൺ മാറിനിൽക്കുന്നത് യുദ്ധമെന്ന ആഡംബര ദൃശ്യമല്ല മറിച്ച് മനുഷ്യന്റെ ആന്തരികമായ യുദ്ധമാണ് ആ ഇതിഹാസം എന്ന ബോധ്യമാണ്. കഥയെയും കാഴ്ചയെയും ഗ്ലാമറൈസ് ചെയ്യാതെ കാഴ്ചക്കാരന്റെ ഹൃദയത്തിൽ തൊടുന്ന സിനിമ. ഉമ്പർട്ടോ പസോളിനിയും റാൽഫ് ഫീനസും ജൂലിയറ്റ് ബിനോഷെയും മാരിയസ് പാണ്ഡെരുവും റേച്ചൽ പോർട്മാനും ഒന്നിക്കുന്ന ഈ ചലച്ചിത്ര ഇതിഹാസം സിനിമയുടെ യൂണിവേഴ്സിറ്റിയാണ്.