‘ഇങ്ങനെ കണ്ടാൽ അവര് പൊക്കൂലെ?, ഛായ മാറ്റാം...’; പഴയ വസ്ത്രങ്ങളുടെ ലുക്ക് മാറ്റി പുത്തനാക്കാം, സൂപ്പര് ടിപ്സ് From Drab to Fab: The Art of Upcycling Fashion
‘എന്നെ ഇങ്ങനെ കണ്ടാൽ അവര് പൊക്കൂലെ?, സാരമില്ല... ഛായ മാറ്റാം...’. സിഐഡി മൂസയിലെ ഈ ഡയലോഗ് ആരും മറക്കാനിടയില്ല. ഇതുപോലെ ഛായ മാറ്റി നമ്മുടെ പഴയ വസ്ത്രങ്ങൾ ആരും കണ്ടുപിടിക്കാത്ത രീതിയിൽ പുത്തനാക്കാം. അപ്‌സൈക്കിളിങ് എന്നാണ് ഇതിനു പറയുക. ക്രിയേറ്റീവ് റീയൂസ് എന്നും പറയാം. ടീ ഷർട്, സ്വറ്റേഴ്സ്, ഡെനിം,

‘എന്നെ ഇങ്ങനെ കണ്ടാൽ അവര് പൊക്കൂലെ?, സാരമില്ല... ഛായ മാറ്റാം...’. സിഐഡി മൂസയിലെ ഈ ഡയലോഗ് ആരും മറക്കാനിടയില്ല. ഇതുപോലെ ഛായ മാറ്റി നമ്മുടെ പഴയ വസ്ത്രങ്ങൾ ആരും കണ്ടുപിടിക്കാത്ത രീതിയിൽ പുത്തനാക്കാം. അപ്‌സൈക്കിളിങ് എന്നാണ് ഇതിനു പറയുക. ക്രിയേറ്റീവ് റീയൂസ് എന്നും പറയാം. ടീ ഷർട്, സ്വറ്റേഴ്സ്, ഡെനിം, ജാക്കറ്റ്, സ്കർട് തുടങ്ങി എന്തും മനസ്സു വച്ചാൽ ദീർഘനാൾ പല രൂപത്തിൽ ഉപയോഗിക്കാം.
ഡൈ ചെയ്യാം
ഏറെ പ്രിയപ്പെട്ട വെള്ള ഷർട്ടാണോ അൽപം കറപിടിച്ചതുകൊണ്ടു മാറ്റിവച്ചിരിക്കുന്നത്? സാരമില്ല, ഷർട്ടിലെ കറ അറിയാത്തവിധം ഡൈ ചെയ്തെടുക്കാം. ഇതിനായി ഇഷ്ടനിറത്തിലുള്ള ഫാബ്രിക് ഡൈ വാങ്ങി വീട്ടിൽ തന്നെ ഡൈ ചെയ്യുകയോ ഡൈ ചെയ്യുന്ന സ്ഥാപനങ്ങളിൽ കൊടുത്ത് ചെയ്യിക്കുകയോ ചെയ്യാം.
ഒരു സൂചിയും നൂലും മനസ്സുവച്ചാൽ ടീഷർട് മുതൽ ജീൻസ് വരെ എന്തിന്റെയും രൂപവും ഭാവവും മാറ്റാം. പല നിറങ്ങളിൽ എംബ്രോയ്ഡറി ചെയ്യാൻ പഠിച്ചെടുക്കണമെന്നു മാത്രം. അടുത്ത പ്രാവശ്യം ഒന്നും ചെയ്യാനില്ലാതെ ബോറടിച്ചിരിക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു നോക്കൂ.
ഡെനിം ഫോറെവർ
ഏറെ നാൾ ഉപയോഗിക്കാവുന്ന വസ്ത്രങ്ങളാണ് ഡെ നിം. എന്നാൽ ഡെനിമിലും ട്രെൻഡ് മാറി മാറി വന്നുകൊണ്ടേയിരിക്കും. എന്നാൽപ്പിന്നെ ഇനിയൊന്നും നോക്കണ്ട. അങ്ങ് മുറിച്ചേക്ക്. ഡെനിം മുറിച്ച് ഷോർട്സ് ആക്കാം, കാപ്രിസ് ആക്കാം, പാവാടയുമാക്കാം.
പുതച്ചുമൂടാനൊരു പുതപ്പ്
പാകമാകാത്ത ഷർട്ടുകളും ടോപ്പുമെല്ലാം കൃത്യമായ അളവിലും ആകൃതിയിലും മുറിച്ചു തുന്നിച്ചേർത്താൽ കളർഫുൾ ബെഡ് സ്പ്രഡും പുതപ്പും തയാർ. ഡിസൈനിലെയും തുണിത്തരത്തിലെയും വ്യത്യസ്തതയാണ് ഈ പുതപ്പിനെ അഴകുള്ളതാക്കുന്നത്. പഴയ ടീഷർട് തലയിണ കവറും ആക്കാം കേട്ടോ...
ടോട്ട് ബാഗും സ്ക്രഞ്ചിയും റെഡി
പഴയ വസ്ത്രങ്ങളിൽ നിന്നു ടോട്ട് ബാഗുകൾ ഉണ്ടാക്കാം. ഷോപ്പിങ് ബാഗ് ആയും ഷൂ ബാഗ് ആയുമെല്ലാം സൗകര്യാനുസൃതം ഇവ ഉപയോഗിക്കാം.
അപ്സൈക്കിൾ ചെയ്യുമ്പോൾ മുറിച്ചു മാറ്റുന്ന ചെറിയ കഷ്ണം തുണി ഉപയോഗിച്ചു മുടിയിൽ അണിയാനുള്ള സ്ക്രഞ്ചികൾ തുന്നിയെടുക്കാം.