കൂൾ ലുക്കിന് കോട്ട് കോളർ; ഏതു പ്രായക്കാർക്കും ഇഷ്ടമാകുന്ന ഡിസൈൻ നമുക്കും തയ്ച്ചെടുക്കാം Stylish Frock with Coat Collar Pattern
യൂത്തിനു സീരിയസ് ലുക്ക് നൽകുന്ന സിംപിൾ ആൻഡ് എലഗന്റ് കോട്ട് കോളർ ഫ്രോക് തയ്ക്കാൻ പഠിക്കാം.
യൂത്തിനു സീരിയസ് ലുക്ക് നൽകുന്ന സിംപിൾ ആൻഡ് എലഗന്റ് കോട്ട് കോളർ ഫ്രോക് തയ്ക്കാൻ പഠിക്കാം.
യൂത്തിനു സീരിയസ് ലുക്ക് നൽകുന്ന സിംപിൾ ആൻഡ് എലഗന്റ് കോട്ട് കോളർ ഫ്രോക് തയ്ക്കാൻ പഠിക്കാം.
ഏതു പ്രായക്കാരെയും സ്റ്റൈലിൽ ഒരുങ്ങാൻ സഹായിക്കുന്ന ഫ്രോക് ഡ്രസ്സിൽ കോളർ പാറ്റേൺ കൂടിയായാലോ. യൂത്തിനു സീരിയസ് ലുക്ക് നൽകുന്ന കോട്ട് കോളർ ഫ്രോക്കിനൊപ്പം പഫ് സ്ലീവാണ് പെയർ ചെയ്തിരിക്കുന്നത്. സിംപിൾ ആൻഡ് എലഗന്റ് ലുക് തരുന്ന കോട്ട് കോളർ ഫ്രോക് തയ്ക്കാൻ പഠിക്കാം.
ഫ്രോക്കിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ടോപ് ഇറക്കം.
അളവുകൾ മാർക് ചെയ്യാം
മുൻഭാഗത്തിനുള്ള തുണി രണ്ടായി മടക്കിയിടണം. ഇതിൽ ഓപ്പണിങ്ങും കോളറും നൽകേണ്ടതിനാൽ നടുവിലായി രണ്ടിഞ്ച് എക്സ്ട്രാ നൽകിയ ശേഷം വേണം അളവുകൾ മാർക് ചെയ്യാൻ. മുൻകഴുത്ത്, കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ടോപ് ഇറക്കം എന്നിവ മാർക് ചെയ്യണം.
ഷോൾഡറിന്റെ സെന്ററിൽ നിന്നു ബോക്സ് പ്ലീറ്റ് നൽകേണ്ടതിനാൽ രണ്ടിഞ്ച് കൂടി എക്സ്ട്രാ നൽകി വേണം അളവുകൾ മാർക് ചെയ്യാൻ.
മുൻകഴുത്തിറക്കത്തിന്റെ മൂന്നിലൊന്ന് മാർക് ചെയ്ത ശേഷം അര ഇഞ്ച് സ്ലോപ് നൽകി ലോവർ കോളർ പാർട് മാർക് ചെയ്യണം. ഇവിടെ നിന്നു കഴുത്തിറക്കം മാർക് ചെയ്ത അളവിന്റെ സെന്റർ പോയിന്റിലേക്കും സ്ലോപ് നൽകണം. അവിടെ നിന്ന് അടിവശം വരെ മാർക് ചെയ്ത് തയ്യൽതുമ്പു നൽകി മുറിക്കാം.
പിൻഭാഗത്തിനു വേണ്ടി പിൻകഴുത്തിറക്കം (അര ഇഞ്ച്), കഴുത്തകലം, കൈക്കുഴി, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ്, ടോപ് ഇറക്കം എന്നിവ മാർക് ചെയ്തു തയ്യൽ തുമ്പു നൽകി മുറിക്കാം.
അപ്പർ കോളർ പാർട്ടിനു വേണ്ടി കഴുത്തുവട്ടം കണക്കാക്കി (ലോവർ കോളർ ടു ലോവർ കോളർ) കോളർ മുറിച്ചെടുക്കാം. പഫ് സ്ലീവിനായും പാറ്റേൺ അനുസരിച്ചു മുറിക്കാം.
ഈസിയായി തയ്ക്കാം
മുൻവശത്തെ ബോക്സ് പ്ലീറ്റുകൾ തയ്ച്ച ശേഷം ഷോൾഡർ അറ്റാച്ച് ചെയ്യാം. മുൻവശത്തെ ഓപ്പണിങ് കവർ ചെയ്തു തയ്ച്ചു മറിച്ചിടാം. (ലോവർ കോളറിനായി കോൺട്രാസ്റ്റ് മെറ്റീരിയൽ വേണമെങ്കിൽ അറ്റാച്ച് ചെയ്യാം.)
ഇനി കഴുത്തിന്റെ അളവു കണക്കാക്കി കോളർ അറ്റാച്ച് ചെയ്യണം. ലോവർ കോളർ പാർട് കവർ ചെയ്തു വരുന്ന രീതിയിലാണ് ഇതു ഫിനിഷ് ചെയ്യേണ്ടത്. അതിനു ശേഷം സ്ലീവുകൾ പിടിപ്പിക്കാം.
വശങ്ങൾ ചേർത്തു തയ്ച്ച ശേഷം അടിവശം ചുരുട്ടി തയ്ക്കണം. ഓപ്പണിങ്ങിൽ ബട്ടണുകൾ കൂടി പിടിപ്പിച്ചാൽ ഫ്രോക് റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി