പാർട്ടികളിൽ തിളങ്ങാൻ പരമ്പരാഗത ശൈലിയിൽ നിന്നുള്ള മികച്ച ഓപ്ഷനായി ഫ്ലോർ ലെങ്ത് കുർത്തയെ അവതരിപ്പിക്കുന്നു. ഇത് ഗൗണിൻ്റെ ഭംഗിയും കുർത്തയുടെ സൗകര്യവും ഒരുമിപ്പിക്കുന്നു. ഈ ഇനത്തിൽ ഓഫീസുകളിലും കോളേജുകളിലും പരീക്ഷിക്കാവുന്ന പാനൽഡ് പാച്ച് വർക്ക് ഫ്ലെയേർഡ് കുർത്തയെക്കുറിച്ചും ഫുൾ സ്ലീവ്, ത്രീ ഫോർത്ത് സ്ലീവ് എന്നിവയിലും ഇത് പരീക്ഷിക്കാമെന്നും ലേഖനം വിശദീകരിക്കുന്നു. ഷോൾഡർ, കൈക്കുഴി, കഴുത്തിറക്കം, നെഞ്ചളവ്, ഇടുപ്പളവ്, ഫുൾ ഇറക്കം തുടങ്ങിയ അളവുകൾ തുണി മുറിക്കുന്നതിനും തുന്നുന്നതിനും ആവശ്യമാണെന്നും, ബോട്ടം ബോർഡറിന് എട്ട് ഇഞ്ച് വീതി അനുയോജ്യമാണെന്നും പറയുന്നു. ഫ്ലെയർ ലൂസും പാനലുകളുടെ എണ്ണവും തുണിയുടെ അളവിനെ സ്വാധീനിക്കുമെന്നും, മെയിൻ ഫാബ്രിക്കിനൊപ്പം കോംപ്ലിമെന്റ് ലുക്ക് നൽകുന്ന നിറങ്ങളിലെ പാച്ചസ് കോമ്പിനേഷനിൽ തുണി തിരഞ്ഞെടുക്കണമെന്നും നിർദ്ദേശിക്കുന്നു. ഷോൾഡർ തുന്നിച്ചേർത്ത ശേഷം കഴുത്തിൽ പൈപ്പിംഗ് വെച്ച് പിടിപ്പിക്കുക, തുടർന്ന് മുൻഭാഗത്തും സ്ലീവിലും പാച്ചസ് പിടിപ്പിച്ച് കൈകളും ബോട്ടം പോർഷനും തുന്നിച്ചേർത്ത് വശങ്ങൾ ചേർത്ത് തുന്നിയാൽ കുർത്ത തയ്യാറാക്കാം.

പാർട്ടിയിൽ തിളങ്ങാൻ ട്രെഡീഷനൽ ലുക്ക് വേണമെന്നുള്ളവരുടെ കണ്ണുടക്കുന്ന ഫസ്റ്റ് ഓപ്ഷൻ കുർത്തയാണ്. ഫ്ലോർ ലെങ്ത് കുർത്ത പരീക്ഷിച്ചാൽ ഗൗണിന്റെ ഗമയും കുർത്തയുടെ കംഫർട്ടും ഒന്നിച്ചു കിട്ടുകയും ചെയ്യും.  

ഓഫിസ് വെയറിലും കോളജിലും പരീക്ഷിക്കാവുന്ന പാനൽഡ് പാച്ച് വർക് ഫ്ലെയേർഡ് കുർത്തയാണ് ഇക്കുറി. ഫുൾ സ്ലീവിലും ത്രീ ഫോർത്ത് സ്ലീവിലും ഇതു പരീക്ഷിക്കാം.

ADVERTISEMENT

ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കൈക്കുഴി, കൈ ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഹിപ് റൗണ്ട് (സീറ്റ് അളവ്), ഫുൾ ഇറക്കം (ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഫ്ലോർ ലെങ്ത്, ആംഗിൾ ലെങ്ത് എന്നിങ്ങനെ കണക്കാക്കാം.)

ബോട്ടം പോർഷനിലെ കലംകാരി ബോർഡറിനു വേണ്ടിയും ഇഷ്ടാനുസരണം അളവ് കണക്കാക്കാം. എട്ട് ഇഞ്ച് എങ്കിലും വീതിയിൽ ബോർഡർ വരുന്നതാണു ഭംഗി.

ADVERTISEMENT

ഫ്ലെയർ ലൂസും പാനലുകളുടെ എണ്ണവും അനുസരിച്ചാണ് ആകെ വേണ്ട തുണിയുടെ അളവു വ്യത്യാസപ്പെടും. മെയിൻ ഫാബ്രിക്കിനു കോംപ്ലിമെന്റ് ലുക്ക് നൽകുന്ന നിറങ്ങളിലാണ് സിംഗിൾ ടോൺ– പ്രിന്റഡ് പാച്ചസ് കോംബിനേഷനിൽ തുണി തിരഞ്ഞെടുക്കേണ്ടത്.  

അളവുകൾ മാർക് ചെയ്യാം

ADVERTISEMENT

മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി ഒന്നിച്ചു മടക്കിയിട്ട ശേഷം പാനലുകൾ മാർക് ചെയ്തു വെട്ടണം. ചേർത്തു തയ്ക്കുമ്പോൾ മുകൾവശത്ത് ചെസ്റ്റ് അളവും താഴെ ഫ്ലെയർ ലൂസും കിട്ടുന്ന തരത്തിലാണ് പാനലുകൾക്ക് തയ്യൽതുമ്പ് കണക്കാക്കേണ്ടത്.)

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)

ഇനി ഇവ  വെവ്വേറേ മടക്കിയിട്ട ശേഷം ഫുൾ ലെങ്ത്, ഷോൾഡർ, കഴുത്തകലം, കഴുത്തിറക്കം, കൈക്കുഴി, ചെസ്റ്റ്, വെയ്സ്റ്റ്, ഹിപ്, ഫ്ലെയർ ലൂസ് എന്നിവ മാർക്ക് ചെയ്തു തയ്യൽ തുമ്പു നൽകി വെട്ടാം.

സ്ലീവിനുള്ള തുണിയും ബോട്ടം പോർഷനുള്ള പീസും അളവുകൾ മാർക് ചെയ്തു വെട്ടാം. പാച്ചസിനുള്ള മെറ്റീരിയലിൽ അളവു മാർക് ചെയ്ത് (ഓരോ നിരയിലും എത്ര വീതം എന്നു കണക്കാക്കി) മുറിക്കാം. കൈയിലെ സ്ട്രൈപ്സിനു വേണ്ടിയും കഴുത്തിലെ പൈപ്പിങ്ങിനു വേണ്ടിയും നീളൻ തുണിയും മുറിക്കാം.

ഈസിയായി തയ്ക്കാം

ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം കഴുത്ത് പൈപ്പിങ് വച്ചു തയ്ക്കണം. ഇനി മുൻപാളിയിലും സ്ലീവിലും പാച്ചസ് പിടിപ്പിക്കാം. കൈകൾ അറ്റാച്ച് ചെയ്ത ശേഷം ബോട്ടം പോർഷൻ പിടിപ്പിക്കാം. ഇനി വശങ്ങൾ കൂടി ചേർത്തു തയ്ച്ചാൽ കുർത്ത റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Easy Steps to Create a Chic Patchwork Kurta:

Learn to stitch a fashionable flared kurta with panelled patch work. This detailed guide covers all measurements and steps for creating a comfortable yet elegant traditional outfit.

ADVERTISEMENT