കോളജ് ലുക്കിലും ഓഫിസിനും ഒരുപോലെ ഇണങ്ങുന്ന മിഡിയും ഷർട്ടും ചേർന്ന റെട്രോ ശൈലിയിലുള്ള ഇൻഡോ വെസ്റ്റേൺ വേഷം ഫാഷൻ ലോകത്ത് വീണ്ടും ട്രെൻഡാവുന്നു. കടുംനീല ഷർട്ടിനായി കോട്ടൺ മുണ്ടും പ്രിന്റഡ് മിഡിക്കായി ബെഡ് ഷീറ്റസുമാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. പഫ് സ്ലീവും കോളറും നൽകി തയ്യാറാക്കുന്ന ഈ വസ്ത്രം കൃത്യമായ അളവുകൾ എടുത്ത് വളരെ എളുപ്പത്തിൽ ആർക്കും തുന്നിെയടുക്കാവുന്നതാണ്.

കോളജ് ലുക്കിലും ഓഫിസിനും ഒരുപോലെ ഇണങ്ങുന്ന വേഷമാണു മിഡിയും ഷർട്ടും. അതിനു വീതിയുള്ള കോളറും പഫ് സ്ലീവും കൂടിയായാലോ. ഇടക്കാലത്തു ട്രെൻഡായ എൺപതുകളിലെ റെട്രോ ലുക്കിലേക്ക് നേരിട്ടെത്താൻ ഈ ഫാഷൻ ക്ലാസിക് കോംബിനേഷനെ കൂട്ടുപിടിച്ചാൽ മതിയെന്നേ.

റെട്രോ ശൈലിയിൽ ചെയ്ത ഇൻഡോ വെസ്റ്റേൺ മിഡിയും ടോപ്പുമാണ് ഇക്കുറി. കോളറും പഫ് സ്ലീവും ചേർന്ന് ലുക്ക് പഴഞ്ചനാക്കുമെന്ന പേടിയില്ലാതെ തന്നെ കോംബിനേഷനാക്കാവുന്ന പ്രിന്റഡ്– സോളിഡ് നിറങ്ങളിലാണ് ഈ മിഡിയും ഷർട്ടും തയ്ച്ചിരിക്കുന്നത്.

ADVERTISEMENT

കടുംനീല നിറത്തിലുള്ള ഷർട്ടിനായി കോട്ടൺ മുണ്ടും പ്രിന്റഡ് മിഡിക്കായി ബെഡ് ഷീറ്റുമാണ് ഉപയോഗിച്ചതെന്ന സീക്രട് ചേരുവയുമുണ്ട്. പ്രിന്റഡ് മെറ്റീരിയൽ കൊണ്ടു സ്ലീവിലും ഷർട് ഓപ്പണിങ്ങിലും നൽകിയിരിക്കുന്ന ഡീറ്റെയ്‌ലിങ്ങാണ് ഈ ലുക്കിലെ ഹൈലൈറ്റ്. അതുകൊണ്ടു തന്നെ വ്യത്യസ്ത പാറ്റേണും നിറങ്ങളുമുള്ള കോംബിനേഷൻ തിരഞ്ഞെടുക്കാൻ മറക്കല്ലേ.

ഷർട്ടിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഇറക്കം, ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്). സ്കർട്ടിനായി ഇറക്കം, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഫ്ലെയർ ലൂസ് എന്നിവയും വേണം.

ADVERTISEMENT

അളവുകൾ മാർക് ചെയ്യാം

ഷർട്ടിന്റെ മുൻഭാഗത്ത് ഓപ്പണിങ്ങും ബട്ടണും നൽകേണ്ടതിനാൽ നടുവിലായി ഒരിഞ്ച് എക്സ്ട്രാ നൽകിയ ശേഷം വേണം അളവുകൾ മാർക് ചെയ്യാൻ. ഇറക്കം, ഷോൾഡർ, കഴുത്തിറക്കം, കഴുത്തകലം, നെഞ്ചളവ്, കൈക്കുഴി, ഇടുപ്പളവ് എന്നിവ മാർക് ചെയ്തു തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

പിൻഭാഗത്തിനു വേണ്ടി എക്സ്ട്രാ നൽകാതെ അളവുകൾ മാർക് ചെയ്തും പഫ് സ്ലീവിനും കോളറിനും പാറ്റേൺ പ്രകാരവും മുറിക്കാം.

എലൈൻ സ്കർട്ടിനായി പാറ്റേൺ പ്രകാരം അളവുകൾ മാർക്ക് ചെയ്തു മുറിക്കാം. മുകളിൽ ബെൽറ്റ് വിത്  ഇലാസ്റ്റിക് ഓപണിങ് ആണ് നൽകിയിരിക്കുന്നത്. സകർട്ടിനുള്ള തുണിയിൽ നിന്ന് ഓപണിങ്ങിലേക്കും സ്ലീവിന്റെ അടിവശത്തേക്കും വേണ്ട പീസുകളും മുറിക്കാം.

ഈസിയായി തയ്ക്കാം

മുൻവശത്തെ ഓപ്പണിങ് കവർ ചെയ്തു തയ്ച്ചശേഷം ഷോൾഡറുകൾ അറ്റാച്ച് ചെയ്ത് കോളർ പിടിപ്പിച്ച് സ്ലീവ് അറ്റാച്ച് ചെയ്യാം. വശങ്ങൾ ചേർത്തു തയ്ച്ച് അടിവശം മടക്കിയാൽ ഷർട് റെഡി.

സ്കർട്ടിന്റെ മുൻഭാഗത്ത് ഡാർട് നൽകി ബെൽറ്റ് പിടിപ്പിക്കണം. പിൻഭാഗത്ത് ഇലാസ്റ്റിക് അറ്റാച്ച് ചെയ്ത് വശങ്ങൾ ചേർത്തു തയ്ക്കാം. അടിവശം കൂടി മടക്കി തയ്ച്ചാൽ സ്കർട്ടും റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Indo-Western Fashion: Crafting the Perfect Midi and Shirt:

Midi and shirt combinations offer a versatile look suitable for both college environments and office settings. This classic fashion trend brings back the 1980s retro style with a modern Indo-Western twist. The outfit features printed and solid colors combined with wide collars and stylish puff sleeves. An interesting secret to this design is the creative use of cotton mundu for the dark blue shirt and a bedsheet for the printed midi. Detailed accents on the sleeves and shirt opening using printed material serve as the main highlights of this attire. Sewing this outfit requires taking precise measurements for both the shirt and the A-line skirt. Following a simple stitching guide allows fashion enthusiasts to easily create this trendy retro wardrobe piece at home.

ADVERTISEMENT