വണ്ണവും പൊക്കവും ഒരുപോലെ ബാലൻസ് ചെയ്ത് സ്റ്റൈലായി ധരിക്കാൻ കഴിയുന്ന കൗൾ കട് സ്ട്രൈപ് കുർത്ത ഫാഷൻ ലോകത്ത് ഏറെ ശ്രദ്ധ നേടുന്നുണ്ട്. ലൂസ് ഫിറ്റ് കഫ്താൻ മോഡലിലുള്ള ഈ കുർത്ത തയ്യാറാക്കാനായി ഷോൾഡർ, നെഞ്ചളവ്, കൈക്കുഴി, ഇറക്കം തുടങ്ങിയ അളവുകൾ കൃത്യമായി എടുക്കേണ്ടതുണ്ട്. തുണിയിൽ കൗൾ ഇറക്കം കണക്കാക്കി മാർക്ക് ചെയ്ത്, യോക് ഭാഗം തയ്യാറാക്കി വളരെ എളുപ്പത്തിൽ ഈ ഡിസൈനർ കുർത്ത തുന്നി എടുക്കാവുന്നതാണ്.

ഒന്നുകിൽ ഉയരം നന്നായി തോന്നിപ്പിക്കുന്ന തരത്തിൽ താഴെ മുതൽ മുകൾ ഭാഗം വരെ നീളുന്ന വെർട്ടിക്കൽ പാറ്റേൺ. അല്ലെങ്കിൽ വണ്ണം കൂടുതലായി തോന്നിപ്പിക്കുന്ന ഹൊറിസോണ്ടൽ ഡിസൈൻ.

സ്ട്രെപ്സിൽ ഇവ രണ്ടുമല്ലാതെ എന്തു പരീക്ഷിക്കുമെന്നു കൺഫ്യൂഷനടിച്ചു നിൽക്കുകയാണോ.  ഇങ്ങനെ സംശയിച്ചു നിൽക്കുന്നവർക്ക് സ്റ്റൈലായി പരീക്ഷിക്കാവുന്ന കൗൾ കട് സ്ട്രൈപ് കുർത്തയാണ് ഇക്കുറി.

ADVERTISEMENT

വണ്ണം കൂടുതലുള്ളവർക്കും സ്റ്റൈലായി പരീക്ഷിക്കാവുന്ന ഈ ഡിസൈനിൽ തിരശ്ചീനമായും ലംബമായുമുള്ള വരകൾ തിരമാല പോലെ ഒഴുകിവരുന്നതുകൊണ്ടു വണ്ണവും പൊക്കവുമൊക്കെ ബാലൻസ് ചെയ്ത പോലെ തോന്നും. കുർത്തയുടെ യോക് ഭാഗത്താണ് കൗൾ പാറ്റേൺ നൽകിയിരിക്കുന്നത്.

കഫ്താൻ മോഡലായതിനാൽ ലൂസ് ഫിറ്റിൽ ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, യോക് അളവ്, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ഫുൾ ലെങ്ത്).

ADVERTISEMENT

അളവുകൾ മാർക് ചെയ്യാം

ചിത്രം ഒന്നിലേതു പോലെ തുണി നിവർത്തിയിടുക. ഇനി കൗൾ ഇറക്കം കണക്കാക്കി (16-18 ഇഞ്ച്) തുണിയുടെ അരികിൽ ആദ്യ മാർക്കിങ് നൽകാം. അവിടെ നിന്ന് ഇതേ അളവിൽ താഴേക്ക് ഒരു മാർക്കിങ് കൂടി നൽകണം. ഇനി ആദ്യ മാർക്കിങ്ങിൽ നിന്ന് മുകളിലേക്ക് മടക്കി നല്ല വശങ്ങൾ തമ്മിൽ ചേർത്തു തയ്ക്കാം (ചിത്രം ഒന്നിലേയും രണ്ടിലേയും arrow മാർക് ശ്രദ്ധിക്കുക).

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

ഇതു നിവർത്തിയിട്ട ശേഷമാണ് ചിത്രം രണ്ടിലേതു പോലെ അളവുകൾ മാർക്ക് ചെയ്യേണ്ടത്. കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ് എന്നിവ മാർക് ചെയ്ത് തയ്യൽതുമ്പ് കൂടി നൽകി വെട്ടാം. അടിവശത്ത് വീതി കിട്ടാനായി എക്സ്ട്രാ പീസ് അറ്റാച്ച് ചെയ്യണം. പിൻ ഭാഗത്തിനുള്ള തുണി രണ്ടായി മടക്കി ചിത്രം രണ്ടിലേതു പോലെ അളവുകൾ മാർക് ചെയ്തു വെട്ടാം.

ഈസിയായി തയ്ക്കാം

പിൻകഴുത്തും മുൻ കഴുത്തും കവർ ചെയ്തു തയ്ക്കാം. കൈകളും അടിവശം മാർക് ചെയ്തിരിക്കുന്ന ഭാഗവും കവർ ചെയ്തു തയ്ക്കാം. ഷോൾഡർ അറ്റാച്ച് ചെയ്ത ശേഷം വശങ്ങൾ ചേർത്ത്  അടിവശം കൂടി മടക്കി തയ്ച്ചാൽ കൗൾ കുർത്ത റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Balancing Patterns with Cowl Cut Stripe Kurthas:

Stripes are a timeless fashion choice, but choosing between vertical and horizontal patterns can often be confusing. Cowl cut stripe kurtha offers a stylish alternative that beautifully balances both height and body proportions. The unique wave-like flow of the stripes creates a harmonious look suitable for various body types. Designed with a loose-fitting kaftan model, this kurtha requires precise measurements for a flattering fit. Essential measurements include shoulder, neck depth, chest round, armhole, and full length to ensure accuracy. The stitching process involves specific marking techniques on the fabric, followed by attaching extra pieces for width. Finally, finishing the neckline, sleeves, and side seams completes this trendy DIY ethnic outfit.

ADVERTISEMENT