നാടൻ ലുക്ക് കൈവിടാതെ ട്രെഡിഷനലായി ഒരുങ്ങാൻ ഫ്രോക് വിത് ഡിസൈനർ ജാക്കറ്റ് Ethnic Elegance with a Modern Twist: The Kasavu Midi Dress
നാടൻ ശോഭ ഒട്ടും ചോർന്നുപോകാതെ, ആഘോഷവേളകളിൽ തിളങ്ങാൻ സഹായിക്കുന്ന ഡിസൈനർ വസ്ത്രങ്ങളെക്കുറിച്ചാണ് ഈ ലേഖനം സംസാരിക്കുന്നത്. കസവ് മെറ്റീരിയൽ ഉപയോഗിച്ച് തയ്യാറാക്കിയ, യൂത്ത്ഫുൾ ലുക്കുള്ള ഒരു മിഡി ഡ്രസ് ആണ് പ്രധാനമായും അവതരിപ്പിക്കുന്നത്. ഫ്രോക്ക് പാറ്റേണും ബോട്ടം ഭാഗത്തെ ബോക്സ് പ്ലീറ്റുകളും ഒരു പ്രത്യേക ഭംഗി നൽകുന്നു. ഇതിനോടൊപ്പം വശങ്ങളിൽ കെട്ടുള്ള ഡിസൈനർ ജാക്കറ്റും ചേർത്ത് ഉപയോഗിക്കാം. വസ്ത്രം തുന്നിയെടുക്കുന്നതിനുള്ള വിശദമായ അളവുകളും നിർദ്ദേശങ്ങളും പങ്കുവെച്ചിട്ടുണ്ട്. കസവിനൊപ്പം ബ്രോക്കേഡ്, ടിഷ്യൂ പോലുള്ള മെറ്റീരിയലുകളും ഗോൾഡൻ വർക്കുകളും ഉപയോഗിച്ച് വ്യത്യസ്ത ലുക്കുകൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കും.

നാടൻ ലുക്ക് കൈവിടാതെ ട്രെഡിഷനലായി ഒരുങ്ങാൻ ആർക്കാണ് ഇഷ്ടമല്ലാത്തത്. ആ മോഹം മനസ്സിൽ ഒളിപ്പിക്കുന്നവർക്കായി മോഡേൺ ലുക്കുള്ള, എന്നാൽ, ട്രഡീഷനലിനോടു ചേർന്നു നിൽക്കുന്ന ഒരു ഡിസൈനർ വേഷമായാലോ. കസവിന്റെ തിളക്കം ഇഷ്ടമുള്ളവർക്ക് എന്നെന്നും ഹൃദയത്തോടു ചേർത്തുവയ്ക്കാൻ വ്യത്യസ്തമായ ലുക്കും യൂത്ത്ഫുൾ ആറ്റിറ്റ്യൂഡും നിറഞ്ഞ മിഡി ഡ്രസ് ആണ് ഇക്കുറി.
ഫ്രോക് പാറ്റേണിൽ വരുന്ന ഇന്നർ പാർട്ടിന്റെ ഭംഗി ഇരട്ടിയാക്കുന്നത് ബോട്ടം പാർട്ടിലെ ബോക്സ് പ്ലീറ്റാണ്. ചെറിയ ക്യാപ് സ്ലീവ് നൽകിയിട്ടുണ്ട്. വശങ്ങളിൽ കെട്ടുള്ള ഡിസൈനർ ജാക്കറ്റ് കൂടിയാകുമ്പോൾ ആഘോഷങ്ങളിൽ നിങ്ങളാകും തിളങ്ങുക.
ഫ്രോക്കിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ഫുൾ ലെങ്ത്).
കസവ് മെറ്റീരിയലിനൊപ്പം ഗോൾഡൽ വർക്കുള്ള ടിഷ്യൂ ജാക്കറ്റ് തുന്നിയും ബ്രൊക്കേഡ് മെറ്റീരിയൽ ഉപയോഗിച്ചുമൊക്കെ ലുക്കിൽ മാറ്റങ്ങൾ വരുത്താം.
അളവുകൾ മാർക് ചെയ്യാം
ഇന്നര്‍ പാർട്ടിന്റെ യോക്കിനായി മുൻഭാഗത്തിനും പിൻഭാഗത്തിനുമായി തുണി വെവ്വേറേ മടക്കിയിട്ട് അളവുകൾ മാർക് ചെയ്തു തയ്യൽ തുമ്പുകൂടി നൽകി വെട്ടാം. ബോട്ടം പാർട്ടിൽ ആവശ്യമുള്ളത്ര ഞൊറിവുകൾ കണക്കാക്കി വേണം ലൂസ് നൽകാൻ.
ജാക്കറ്റിനും സ്ലീവിനുമുള്ള തുണിയും പാറ്റേൺ പ്രകാരം വെട്ടാം. സൈഡിലെ ലൂപ്പിനു വേണ്ടിയും കെട്ടാനുള്ള വള്ളിക്കു വേണ്ടിയും നീളൻ പീസുകൾ മുറിച്ചെടുക്കാം.
ഈസിയായി തയ്ക്കാം
ഇന്നര്‍ പാർട്ടിന്റെ കഴുത്ത് കവർ ചെയ്തു തയ്ച്ച ശേഷം ഷോൾഡറുകൾ ചേർത്തു തയ്ച്ച് സ്ലീവ് പിടിപ്പിക്കണം. ബോട്ടം പാർട്ടിൽ ബോക്സ് പ്ലീറ്റുകൾ നൽകിയ ശേഷം ടോപ് പാർട്ടുമായി അറ്റാച്ച് ചെയ്യാം. ഇനി അരികുകൾ തമ്മിൽ ചേർത്തു തയ്ച്ച് അടിവശം മടക്കി തയ്ക്കണം.
ജാക്കറ്റിന്റെ കഴുത്തു കവർ ചെയ്ത ശേഷം ഷോൾഡറുകൾ ചേർത്തു തയ്ക്കാം. ഇനി കൈക്കുഴിയും വശങ്ങളും കൂടി കവർ ചെയ്തു തയ്ക്കണം. വശങ്ങളിൽ വള്ളി നൽകാനായി ലൂപ് അറ്റാച്ച് ചെയ്യാം. അടിവശം കൂടി മടക്കി തയ്ച്ചാൽ ജാക്കറ്റും റെഡി.
കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി