കംഫർട്ടാണ് താരം, ഫിറ്റിങ്ങാണ് ഗെയിം ചെയ്ഞ്ചർ, വ്യക്തിത്വമാണ് ഫൈനൽ ടച്ച്. മെൻസ് ഫാഷനിൽ ട്രെൻഡാകുന്ന റിലാക്സ്ഡ് സ്യൂട്ടിങ് എലമന്റ്സ് അറിഞ്ഞിരുന്നോളൂ, മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം സ്റ്റൈൽ കണ്ടെത്താം.

കംഫർട്ടാണ് താരം, ഫിറ്റിങ്ങാണ് ഗെയിം ചെയ്ഞ്ചർ, വ്യക്തിത്വമാണ് ഫൈനൽ ടച്ച്. മെൻസ് ഫാഷനിൽ ട്രെൻഡാകുന്ന റിലാക്സ്ഡ് സ്യൂട്ടിങ് എലമന്റ്സ് അറിഞ്ഞിരുന്നോളൂ, മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം സ്റ്റൈൽ കണ്ടെത്താം.

കംഫർട്ടാണ് താരം, ഫിറ്റിങ്ങാണ് ഗെയിം ചെയ്ഞ്ചർ, വ്യക്തിത്വമാണ് ഫൈനൽ ടച്ച്. മെൻസ് ഫാഷനിൽ ട്രെൻഡാകുന്ന റിലാക്സ്ഡ് സ്യൂട്ടിങ് എലമന്റ്സ് അറിഞ്ഞിരുന്നോളൂ, മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം സ്റ്റൈൽ കണ്ടെത്താം.

പുരുഷന്മാരുടെ സ്റ്റൈൽ ഇപ്പോൾ റിലാക്സ്ഡ് ആയി ചാരുകസേരയിലിരിക്കുന്ന മൂഡിലാണ്. വസ്ത്രം ശരീരത്തോടു ചേർന്നു കിടക്കേണ്ട, കണ്ണഞ്ചിപ്പിക്കുന്ന നിറങ്ങൾ വേണ്ട, വിലകൂടിയ ബ്രാൻഡ് ലോഗോ നെഞ്ചിൽ തിങ്ങണമെന്നുമില്ല. കംഫർട്ടാണ് താരം, ഫിറ്റിങ്ങാണ് ഗെയിം ചെയ്ഞ്ചർ, വ്യക്തിത്വമാണ് ഫൈനൽ ടച്ച്. മെൻസ് ഫാഷനിൽ ട്രെൻഡാകുന്ന റിലാക്സ്ഡ് സ്യൂട്ടിങ് എലമന്റ്സ് അറിഞ്ഞിരുന്നോളൂ, മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തം സ്റ്റൈൽ കണ്ടെത്താം.

ട്രൗസർ ലൂസാകട്ടെ, സ്റ്റൈൽ ടൈറ്റാകട്ടെ

ADVERTISEMENT

സ്കിന്നി ജീൻസിനോട് വിട പറയേണ്ട, പക്ഷേ വാഡ്രോബിൽ അധികമിടം റിലാക്സ്ഡ് ഫിറ്റ്സിനായി മാറ്റിവച്ചോളൂ. സ്ട്രെയ്റ്റ് ലെഗ് ഡെനിം, വൈഡ് ലെഗ് ട്രൗസർ, പ്ലീറ്റഡ് പാന്റ്‌സ് എന്നിവയാണിപ്പോൾ ട്രെൻഡിൽ മുൻനിരയിൽ. ഒരു കാര്യം ഓർക്കണേ, ലൂസ് ഫിറ്റ് എന്നാൽ അളവു തെറ്റിയ വസ്ത്രം എന്നല്ല. ശരിയായ അനുപാതം കണ്ടെത്തുന്നതിലാണ് ഫാഷൻ ഹാക്.

1. സെമി കാഷ്വൽ ലിനന്‍ ലുക്. 2 ഓൾ ബ്രൗൺ ലുക്. 3. ബിസിനസ് കാഷ്വൽ ലക്ഷ്വറി ലുക്. 4. വിന്റേജ് കാഷ്വൽ വൈബ്. 5. എലവേറ്റഡ് സ്മാർട് കാഷ്വൽ (എഐ നിർമിത ചിത്രം)

സ്യൂട്ടിനെ സ്യൂട്ടബിളാക്കാം

ADVERTISEMENT

സ്യൂട്ട് എന്നു കേട്ടാൽ ശരീരം വരിഞ്ഞുമുറുക്കുന്ന ബ്ലേസറും ഒന്ന് ശ്വാസമെടുത്താൽ വലിഞ്ഞുപോകുന്ന ട്രൗസറുമാണോ ഓർമ വരുന്നത്? ആ കാലം ഔട്ടായിക്കൊണ്ടിരിക്കുകയാണ്. അയവുള്ള ബ്ലേസർ, സോഫ്റ്റ് ജാക്കറ്റ്, ലൂസ് ഫിറ്റ് ട്രൗസർ ഇവയെല്ലാം ചേരുമ്പോൾ കിട്ടുന്ന പോളിഷ്ഡ് ലുക്കാണ് സോഫ്റ്റ് മെൻ ആഗ്രഹിക്കുന്നത്.

നിറ്റ് വെയറിൽ താരം ടെക്സ്ചറും പാറ്റേണും

ADVERTISEMENT

കേബിൾ നിറ്റ് സ്വറ്ററുകൾ, ഫെയർ ഐൽ ഡിസൈനുകൾ, റെട്രോ സ്ട്രൈപ്പുകൾ, വാഫിൾ നിറ്റ് ഹെൻലികൾ, ക്വാർട്ടർ സിപ്പ് ടോപ്പുകൾ എന്നിവ വിന്റേജ് ട്രെൻഡിങ്ങിലാണ്. വലിയ ലോഗോകളൊന്നും വേണ്ട, നിറ്റ്‌വെയറിന്റെ ടെക്സ്ചറും പാറ്റേണും തന്നെ ശ്രദ്ധ പിടിച്ചുപറ്റും.

മണ്ണിന്റെ നിറത്തിനൊപ്പം പർപ്പിളും ഓറഞ്ചും

സാൻഡ്, കാമൽ, ചോക്‌ലെറ്റ് ബ്രൗൺ, എസ്പ്രസ്സോ, ഒലിവ് ഗ്രീൻ തുടങ്ങിയ എർത്ത് ടോണുകളാണ് ആൺമനം സ്വന്തമാക്കിയിരിക്കുന്നത്. സൂര്യപ്രകാശമേറ്റ് മങ്ങിയപോലുള്ള ടോണുകളോട് ഇത്തിരി ഇഷ്ടം കൂടിയിട്ടുമുണ്ട്. ഇതിനൊപ്പം ബർഗണ്ടി, ട്രാൻസ്ഫർമേറ്റീവ് ടീൽ, റിബൽ പിങ്ക്, അപെറോൾ ഓറഞ്ച്, അൾട്രാവയലറ്റ് പർപ്പിൾ തുടങ്ങിയ നിറങ്ങള്‍ ചേർത്താൽ സ്റ്റൈൽ കളറാകും.

1. അർബൻ കാഷ്വൽ ഔട്‌ഫിറ്റ്. 2. റിഫൈൻഡ് സ്മാർട് കാഷ്വൽ. 3. കന്റംപ്രറി ലെയേർഡ് കാഷ്വൽ. 4. വീക്കെൻഡ് ഔട്ടിങ് ലുക്. 5. സ്ട്രീറ്റ് സ്റ്റൈൽ കാഷ്വൽ ലുക് (എഐ നിർമിത ചിത്രം)

സ്റ്റൈൽ ഫോക്കസ് ‘പിൻ’ ചെയ്യാം

ബ്രൂച്ച്, ടിന്റഡ് സൺഗ്ലാസ്സസ്, സ്ട്രാപ്പ് വാച്ച്, ഇനാമൽ പിൻ, ചാംസ് എന്നിവ റിലാക്സ്ഡ് സ്യൂട്ടിങ്ങിന് സ്റ്റൈൽ എലവേഷൻ നൽകുന്ന ആക്സസറികളാണ്. ടൈ ധരിക്കുന്നതിലും ഇത്തിരി പരീക്ഷണം നടത്താം. പതിവ് രീതിയിൽ കെട്ടുന്നതിനുപകരം അല്പം അയവോടെ സ്റ്റൈൽ ചെയ്യാം, ടൈ കെട്ടിയശേഷം പിന്നിലേക്ക് ഇടുന്നതും പരീക്ഷിക്കാം. ചെറിയ ഡയലുകളുള്ള വാച്ച്, ഇളം പച്ച ലെൻസുകളുള്ള സൺഗ്ലാസ്സസ്, ബ്രെയ്ഡഡ് ബെൽറ്റ്, ശരീരത്തിന് കുറുകെ ധരിക്കുന്ന മെസഞ്ചർ ബാഗുകൾ എന്നിവയും റിലാക്സ്ഡ് സ്യൂട്ടിങ്ങിന് നന്നായി ഇണങ്ങും.

കംഫർട്ടിനൊപ്പം ക്ലാസും വേണം

ചങ്കി സ്നീക്കേഴ്സ് അവധിയിലാണ്. മിനിമലിസ്റ്റ് ലെതർ സ്‌നീക്കർ, ജർമൻ ആർമി ട്രെയിനർ, നേർത്ത സോളുകളുള്ള മോഡലുകൾ എന്നിവയാണ് പുതിയ ഫേവറിറ്റ്സ്. ലോഫറുകളും ഡെർബി ഷൂസുകളും സ്റ്റൈൽ ഗെയിമിലെ കിടിലം പ്ലെയേഴ്സാണ്. റിലാക്സ്ഡ് വസ്ത്രങ്ങളോടൊപ്പം പക്കാ ഫോർമൽ ഷൂസ് ധരിക്കുന്നതിലെ പൊരുത്തക്കേടാണ് ഇവയെ ശ്രദ്ധേയമാക്കുന്നത്.

Embracing Comfort in Men's Fashion:

Comfort is currently redefining modern men's fashion with a strong shift towards relaxed suiting and effortless style. Skinny fits are giving way to straight-leg denim, wide-leg trousers, and pleated pants that prioritize ease without losing proportion. Soft blazers and loose-fit trousers are replacing rigid formal suits to create a polished yet comfortable look. Textured knitwear featuring vintage stripes and cable patterns is gaining popularity over loud, branded logos. Earthy tones combined with vibrant accents like purple, orange, and burgandy are dominating the latest color palettes. Stylish accessories such as brooches, tinted sunglasses, and relaxed ties add the final touch of elegance. Minimalist sneakers, loafers, and derby shoes complete this sophisticated yet relaxed wardrobe transformation.

ADVERTISEMENT