ആൺപെൺ വ്യത്യാസമില്ലാതെ എല്ലാവരും ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന കംഫർട്ടബിൾ വസ്ത്രമാണ് ജീൻസ്. രൂപത്തിലെയും ആകൃതിയിലെയും സവിശേഷതകൾ അനുസരിച്ച് സ്കിന്നി ഫിറ്റ്, സ്ട്രെയിറ്റ് ലെഗ്, ബോയ്ഫ്രണ്ട് ജീൻസ്, മോംസ് ജീൻസ്, സിഗരറ്റ് ജീൻസ്, ബെൽ ബോട്ടം, ബൂട്ട് കട്ട്, വൈഡ് ലെഗ്, ഫ്ലയർ ജീൻസ്, റിബ്ഡ് ജീൻസ്, പാച്ച് വർക്ക് ജീൻസ്, ഷൈനി ജീൻസ്, ക്രോഷേ ജീൻസ്, ജോഗർ ജീൻസ് എന്നിങ്ങനെ വിവിധ തരത്തിലുള്ള ജീൻസുകൾ ഫാഷൻ ലോകത്ത് ലഭ്യമാണ്. ഓരോരുത്തരുടെയും ശരീരപ്രകൃതിക്കും താൽപ്പര്യത്തിനും അനുയോജ്യമായ രീതിയിൽ തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഇത്തരം ഡെനിം വസ്ത്രങ്ങൾ എക്കാലത്തെയും വലിയ ട്രെൻഡുകളിൽ ഒന്നാണ്.

ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ജീൻസിനെ സ്നേഹിക്കുന്നവരാണ് നമ്മള്‍. എറ്റവും കംഫര്‍ട്ടബിള്‍ ആയ വസ്ത്രം ഏതെന്ന് ചോദിച്ചാല്‍ ജീൻസ് എന്നായിരിക്കും ഭൂരിഭാഗവും പറയുന്നത്. രൂപത്തിലെയും ആകൃതിയിലെയും സവിശേഷത മൂലം ജീൻസുകൾ പല വിധമുണ്ട്. ശരീരത്തോട് ചേർന്നു കിടക്കുന്ന സ്കിന്നി മൂതല്‍ ലൂസ് ഫിറ്റ് ജീന്‍സ് വരെ ഫാഷന്‍ ലോകത്തെ എക്കാലത്തെയും ട്രെന്‍‍ഡാണ്.

വിവിധതരം ജീൻസുകള്‍ 

ADVERTISEMENT

സ്‌കിന്നി ഫിറ്റ് 

തുട മുതൽ കണങ്കാൽ വരെ ഇറുകി കിടക്കുന്നവയാണ് സ്‌കിന്നി ഫിറ്റ് ജീൻസ്. കുർത്ത, ടീഷർട്ട്, ടോപ്പുകൾ എന്നിങ്ങനെ ഏതു തരം വസ്ത്രങ്ങൾക്കൊപ്പവും അനുയോജ്യമാണിവ. ഇടുന്നതിനും ഊരുന്നതിനുമുള്ള എളുപ്പത്തിന് സ്‌ട്രെച്ച് ചെയ്യാൻ സാധിക്കുന്ന ഡെനിമുകളാണ് സ്‌കിന്നി ജീൻസുകൾക്കായി ഉപയോഗിക്കാറുള്ളത്. ഭാരം കുറവുമായിരിക്കും. 

ADVERTISEMENT

നോർമൽ /റെഗുലർ സ്‌ട്രെയിറ്റ് ലെഗ് ജീൻസ് 

മുകള്‍ഭാഗം മുതല്‍ താഴെ വരെ ഒരേ വലുപ്പത്തിൽ വിടർന്നു കിടക്കുന്നതാണ് സ്‌ട്രെയിറ്റ് ലെഗ് ജീൻസുകൾ. ഹിപ്സ് വലുപ്പം ഉള്ളവർക്കും ഇല്ലാത്തവർക്കും ഇത് ഇണങ്ങും.  

ADVERTISEMENT

ബോയ്ഫ്രണ്ട് ജീൻസ് 

അരക്കെട്ടിന്റെ ഭാഗം ഇറുകിയും താഴേക്ക് ലൂസ് ആയും കിടക്കുന്ന ജീൻസുകൾ ആണിത്. ജീൻസ് അടിമുടി ലൂസ് ആണെങ്കിലും ഹിപ് അത്യാവശ്യം മുറുക്കം ഉണ്ടായിരിക്കും. ട്രെൻഡി ലുക്ക്‌ നൽകുന്നതിനൊപ്പം സുഖകരമായി ധരിക്കാനും കഴിയും എന്നതാണ് പ്രത്യേകത. ശരീരത്തിന്റെ ഷേപ്പ് എടുത്തറിയില്ലാത്തതിനാൽ കൂൾ ആയി അണിയാം. ഉയരം കൂടുതലുള്ളവർക്ക് ഇത് കൂടുതൽ നല്ലതാണ്. 

മോംസ് ജീൻസ് 

പ്രധാനമായും വയറുള്ളവർക്ക് കംഫർട്ടബിൾ ആയി ധരിക്കാൻ കഴിയും എന്നതാണ് മോംസ് ഫിറ്റ്‌ ജീൻസിന്റെ പ്രത്യേകത. അതായത് വയറിന്റെ ഭാഗം ഒരിക്കലും ഇറുകിപ്പിടിച്ച് ഇരിക്കില്ല. ഒപ്പം കാലുകൾക്ക് നീളമുള്ളതായി തോന്നാനും ഒതുക്കം തോന്നാനും സഹായിക്കും. സുഖകരമായി ധരിക്കാൻ കഴിയുന്നവയാണ്. എല്ലാ വസ്ത്രങ്ങളുടെയും കൂടെ ഇണങ്ങും.

സിഗരറ്റ് ജീൻസ് 

മുകൾ മുതൽ താഴെ വരെ ഒരുപോലെ സ്ട്രെയ്റ്റ് ആയിരിക്കുന്നവയാണ് സിഗരറ്റ് ജീൻസ്. ആംഗിൾ വരെ മാത്രമായിരിക്കും ഇവയുടെ വലുപ്പം. 

ബെൽ ബോട്ടം ജീൻസ് 

ഒരുകാലത്ത് തരംഗമായിരുന്നു ബെൽ ബോട്ടം ജീൻസുകൾ. 80 കളിലെ ഫാഷൻ തരംഗമായിരുന്ന ബെൽ ബോട്ടം പാന്റ്സ് ഇപ്പോൾ വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. 

ബൂട്ട് കട്ട് ജീൻസ് 

60 ലും 70 ലും ട്രെൻഡിങ് ആയി നിന്നവയാണ് ബൂട്ട് കട്ട്‌ ജീൻസ്. ഇറുകി കിടക്കാത്തതും അടിഭാഗത്തായി അൽപം വിടർന്ന് കിടക്കുന്നതുമായ ജീൻസാണിവ. എല്ലാ ബോഡി ടൈപ്പ് ഉള്ളവർക്കും നന്നായി ഇണങ്ങും എന്നതാണ് ഇതിന്റെ പ്രത്യേകത. പൊക്കം കുറവുള്ളവർക്ക് ഉയരം കൂടിയതുപോലെ തോന്നിക്കാനും ശരീരത്തിന് ഒതുക്കം തോന്നാനും ഇവ സഹായിക്കും. 

വൈഡ് ലെഗ് ജീൻസ്

കാലിന്റെ മുകളിൽനിന്നു താഴേക്ക് വിടർന്ന് കിടക്കുന്നതാണ് വൈഡ് ലെഗ് ജീൻസുകൾ. ഏറെക്കുറെ പലാസോ പാന്റ് ഇട്ടതു പോലെ കിടക്കും. ചിക്കൻകാരി കുർത്തകൾക്കൊപ്പം സ്റ്റൈലിഷ് ലുക്ക്‌ തോന്നിക്കാൻ വൈഡ് ലെഗ് ജീൻസുകൾ ബെസ്റ്റ് ആണ്.

ഫ്ലയർ ജീൻസ് 

ഫ്ലയർ ജീൻസുകൾ കാഴ്ചയിൽ ബൂട്ട് കട്ട്‌ പോലെ ഇരിക്കുമെങ്കിലും അവയെ അപേക്ഷിച്ച് ഇവയുടെ അടിഭാഗം കൂടുതൽ വിടർന്നതായിരിക്കും. മുകളിലേക്ക് ഇറുകിയും താഴേക്ക് ഫ്ലയർ ആയും കിടക്കുന്ന ഇവ കാഴ്ചയിൽ വിന്റേജ് ലുക്ക് സമ്മാനിക്കും.

റിബ്ഡ് ജീൻസ് 

ഒരു തരത്തിൽ പറഞ്ഞാൽ കീറിയ ജീൻസുകൾ ആണിവ. ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി യുവ തലമുറ അണിയുന്ന ഇവ പലപ്പോഴും മുതിർന്നവർ അംഗീകരിക്കാറില്ല. ജീൻസിന്റെ നൂലിഴകൾ പൊട്ടിച്ചു ഗ്യാപ് ഉണ്ടാക്കിയാണ് ഇവ നിർമിക്കുന്നത്. 

പാച്ച് വർക്ക് ജീൻസ് 

തുണി കൊണ്ടോ മറ്റു ജീൻസ് മെറ്റീരിയൽ കൊണ്ടോ തയ്ച്ചു ചേർത്ത ജീൻസ് ആണിവ. ഫാഷൻ സ്റ്റേറ്റ്മെന്റ് ആയി അണിയുന്ന ഇവ ന്യൂ ജനററേഷൻ ലുക്ക്‌ സമ്മാനിക്കും. 

ഷൈനി ജീൻസ് 

പാർട്ടി നൈറ്റുകളിൽ അണിയാവുന്ന, ബോളിവുഡ് പാട്ടുകളിൽ സ്ഥിരമായി കാണുന്ന ഒരുതരം ജീൻസ് ആണിത്. നോർമൽ ജീൻസ് പോലെയല്ലാതെ ഷൈനിങ് മെറ്റീരിയൽ ഇപയോഗിച്ച് നിർമിക്കുന്ന ഇവ പാർട്ടികളിൽ തിളങ്ങാൻ സഹായിക്കും. 

ക്രോഷേ ജീൻസ്

മനോഹരമായ ലേയ്സുകളും ക്രോഷേ മെറ്റീരിയലും തുന്നിച്ചേർത്ത ക്രോഷേ ജീൻസ് ജീൻസുകളിലെ നിത്യഹരിത താരമാണ്. ഇഷ്ടപ്പെട്ട രീതിയിൽ കസ്റ്റം ചെയ്യാൻ സാധിക്കുമെന്നതും പ്രത്യേകതയാണ്. 

ജോഗർ ജീൻസ് 

മുകൾ ഭാഗം ടൈ ചെയ്യാവുന്ന, അടിഭാഗത്ത് ഇലാസ്റ്റിക് ഉള്ള ട്രെൻഡിങ് കാഷ്വൽ ജീൻസ് ആണിത്. സാധാരണ ജീൻസ് ധരിക്കുമ്പോഴുള്ള ബുദ്ധിമുട്ടുകൾ ഇല്ലാതെ ഓടാനും ചാടാനും ഡാൻസ് ചെയ്യാനുമെല്ലാം സാധിക്കുമെന്നതാണ് ജോഗർ ജീൻസിന്റെ പ്രത്യേകത. 

Different Types of Jeans and Denim Styles:

Jeans remain one of the most comfortable and universally loved clothing items for both men and women across the globe. Skinny jeans fit tightly from the thighs down to the ankles and pair well with almost any top or t-shirt. Regular straight leg jeans offer a uniform width from top to bottom, making them flattering for various body types. Boyfriend jeans provide a relaxed and trendy look with a slightly looser fit while maintaining a snug waist. Moms jeans are specially designed to offer maximum comfort around the waist area while giving a neat appearance. Various other styles like bootcut, wide leg, flared, and ripped jeans continue to dominate modern fashion trends.

ADVERTISEMENT