ഫാഷൻ ലോകം മിനിമലിസത്തിൽ നിന്ന് മാറി മാക്സിമലിസ്റ്റ് കാലഘട്ടത്തിലേക്ക് കടക്കുകയാണ്, ഇതിന്റെ ഭാഗമായി മുത്തും കല്ലും പതിപ്പിച്ച ചെരിപ്പുകൾ വീണ്ടും പ്രചാരം നേടുന്നു. മുമ്പ് അവധി ദിനങ്ങളിലെ വസ്ത്രങ്ങൾക്കും ട്രാവൽ ബാഗുകൾക്കും മാത്രമായി ഒതുങ്ങിയിരുന്ന ഈ ബീഡഡ് ഫൂട്‌വെയറുകൾ ഇപ്പോൾ ദൈനംദിന ഉപയോഗത്തിനുള്ള സ്റ്റൈലിഷ് ഓപ്ഷനായി മാറിയിരിക്കുന്നു. ഫ്ലിപ് ഫ്ലോപ്സ്, മ്യൂൾസ്, ഹീൽസ് എന്നിങ്ങനെ ഏത് തരം ചെരിപ്പുകളിലും ബീഡ്സ് ഇണങ്ങും. ഈ ട്രെൻഡിനൊപ്പം ചേരുമ്പോൾ, ലളിതമായ വസ്ത്രധാരണത്തിനൊപ്പം ആകർഷകമായ ഫൂട്‌വെയർ തിരഞ്ഞെടുക്കുന്നതിനാണ് ഊന്നൽ നൽകുന്നത്. സാധരണ ചെരിപ്പുകളിൽ മുത്തുകളും ക്രിസ്റ്റലുകളും ഉപയോഗിച്ച് പുതിയ ഭംഗി നൽകാനുള്ള വഴികളും ലേഖനം വിശദീകരിക്കുന്നു.

കുറച്ചു നാളായി മിനിമലിസത്തിന്റെ കാൽപാടുകളായിരുന്നു എവിടെയും. പക്ഷേ, ട്രെൻഡ് ഇപ്പോൾ എതിര്‍ദിശയിലാണ് നടക്കുന്നത്, അതും മുത്തും കല്ലും പിടിപ്പിച്ച മാക്സിമിലിസ്റ്റ് ചെരിപ്പുമണിഞ്ഞ്. ഷൂ റാക്കിലെ മുകൾതട്ടിൽ കാലിന്മേൽ കാലും കയറ്റിയിരുന്ന സിംപിൾ തോങ്സിനോടും ന്യൂട്രൽ ടോൺ ഹീൽസിനോടുമൊക്കെ താഴേക്കു മാറിയിരിക്കാൻ പറഞ്ഞോളൂ. മുത്തു വിതറിയ കളർഫുൾ ഫൂട്‌വെയറിനാണ് ഇനി മേൽതട്ടിൽ സ്ഥാനം. 

സമ്മര്‍ ഹോളിഡേ വാർഡ്രോബിലും റിസോർട് വെയർ ട്രാവൽ ബാഗിലും ഒതുങ്ങിക്കൂടിയ ബീഡഡ് ഫൂട്‌വെയർ റൺവേ ഡ്രിവൻ ട്രെൻഡ് ആയല്ല, പ്രാക്ടിക്കൽ ഡെയ്‌ലി വെയറായാണ് എത്തിയിരിക്കുന്നത്. ഫ്ലിപ് ഫ്ലോപ്സ്, മ്യൂൾസ്, ജെല്ലി ഫൂട്‌വെയർ, തോങ്സ്, ഹീൽസ്, പോയിന്റ‍്ഡ് ഷൂസ് എന്നിങ്ങനെ ഏതിലും ബീഡ്സ് ഇണങ്ങും. 

ADVERTISEMENT

ഈ ട്രെൻഡിനൊപ്പം ചേരുമ്പോൾ വേഷത്തിൽ ആർഭാടം വേണ്ട. സിംപിള്‍ ഔട്ഫിറ്റ് + സ്റ്റേറ്റ്മെന്റ് ഫൂട്‌വെയർ എന്നതാണ് സ്റ്റൈൽ മന്ത്ര. വെള്ള ലിനൻ ഡ്രസ് + കളർഫുൾ ബീഡഡ് സ്ട്രിങ് സാൻഡൽസ്, പ്ലെയിൻ ടാങ്ക് ടോപ് + റിലാക്സ്‍‍ഡ് ട്രൗസേഴ്സ് + എംബലിഷ്‍ഡ് സ്ലൈഡേഴ്സ്, സോളിഡ് ഷേഡ് മിനിമൽ സാരി + ജുവൽഡ് ഹീൽസ്, മോണോക്രോം റിലാക്സ്ഡ് സിൽവെറ്റ് + ബീഡഡ് മ്യൂൾ... ഇങ്ങനെ സ്റ്റൈൽസ്  പരീക്ഷിക്കാം.  ‌ഒരൊറ്റ ഡീറ്റെയ്ൽ മതി, അതിനി കാലുകളിലാകട്ടെ...

ഇനി നമ്മുടെ പക്കലുള്ള ചെരിപ്പുകള്‍ക്ക് മുത്തഴകു നൽകാനുള്ള വഴി പറഞ്ഞുതരട്ടെ. 

ADVERTISEMENT

∙ സിംപിൾ സാൻഡലിന്റെ സ്ട്രാപ്പിൽ ഫോക്സ് പേൾസ് തുന്നിച്ചേർക്കാം. എലഗന്റ് ലുക്കിന് ഒറ്റനിറത്തിലുള്ള മുത്തുകളാണ് നല്ലത്.

∙ ബീഡുകൾ ഉപയോഗിച്ച് ചെറിയ പൂക്കൾ, ഹാർട്ട്, നക്ഷത്രം, അക്ഷരങ്ങൾ തുടങ്ങിയ ചാംസ് ഉണ്ടാക്കി ചെരിപ്പിന്റെ സ്ട്രാപ്പിൽ പിടിപ്പിക്കാം.

ADVERTISEMENT

∙ സിംപിൾ ഹീല്‍സിന്റെ ആങ്കിൾ സ്ട്രാപ്പിന് ചുറ്റും അഴി ച്ചുമാറ്റാവുന്ന ബീഡഡ് ചെയിൻ ചേർത്താൽ പാർട്ടി വെയറിനിണങ്ങും ലുക്ക് റെഡി.

∙ സ്ലൈഡേൾസിന്റെ സ്ട്രാപ്പിൽ ഇണങ്ങുന്ന മുത്തുക ളും ക്രിസ്റ്റലുകളും കടൽചിപ്പികളും ഒട്ടിക്കാം.

∙ ചെരിപ്പിന്റെ രണ്ടു ഹീലുകളിലും ഇഷ്ടമുള്ള മുത്തും കല്ലും പതിപ്പിച്ചാൽ എംബലിഷ്ഡ് ഹീൽസ് ആയില്ലേ.

∙ സാൻഡലിനൊപ്പം നേർത്ത ബീഡഡ് ആംഗ്‌ലെറ്റ് അണിഞ്ഞും ബീഡ് ട്രെൻ‍ഡിനൊപ്പം ചേരാം.

∙ ചെരിപ്പിൽ മുത്തില്ലെങ്കിലും കാലിലെ ഒന്നിലധികം വിരലുകളിൽ ബീഡ് ഹൈലൈറ്റ്സ് ഉള്ള  ടോ റിങ്സ് അണിയാം.  

Style Your Steps: Embracing the Beaded Footwear Trend:

Maximalist footwear is making a strong comeback, replacing the minimalist trends of recent times. Beaded and embellished shoes, once confined to resort wear, are now a practical daily style choice. This trend emphasizes statement footwear paired with simple outfits, offering various styling options. The article also provides DIY tips for adding embellishments like pearls, crystals, and charms to existing footwear. Fashion enthusiasts can embrace this vibrant trend by incorporating beaded anklets or toe rings, even if their shoes themselves aren't decorated.

ADVERTISEMENT