ഓണാഘോഷങ്ങളുടെ ആരവങ്ങൾക്കിടയിൽ തിളങ്ങാൻ കഴിയുന്ന, ആധുനികവും എന്നാൽ അതേസമയം പാരമ്പര്യത്തനിമയും ഒത്തുചേരുന്ന ഒരു വസ്ത്രധാരണ ശൈലിയാണ് ലേഖനം പരിചയപ്പെടുത്തുന്നത്. പ്രത്യേകിച്ച്, കസവു തുണിയുടെ മനോഹാരിത ഉൾക്കൊള്ളുന്ന, അടിഭാഗത്ത് ഗാതേഴ്സ് (pleats) ഉള്ള ഒരു ലോങ് ഫ്രോക്ക് ഡിസൈൻ ആണ് ഇവിടെ വിശദീകരിക്കുന്നത്. അമ്മയുടെ പഴയ കസവു സാരി ഉപയോഗിച്ച് ഈ ഫ്രോക്ക് തയ്യാറാക്കിയാൽ കുട്ടിക്കാല ഓർമ്മകൾക്ക് ഒരു പുത്തൻ മിഴിവേകാം, അല്ലെങ്കിൽ ഓർഗൻസ പോലുള്ള മെറ്റീരിയലുകളിലും ഇത് പരീക്ഷിക്കാവുന്നതാണ്. കൂടുതൽ യുവത്വത്തിനും ആകർഷണീയതയ്ക്കും വേണ്ടി സ്പഗെറ്റി സ്ട്രാപ്പുകളോടെയും ലൈനിങ് ഒഴിവാക്കിയും ഇത് ഡിസൈൻ ചെയ്യാം. ഫ്രോക്ക് നിർമ്മിക്കാൻ ആവശ്യമായ അളവുകൾ, തുണി മുറിക്കേണ്ട രീതി, വിവിധ ഭാഗങ്ങൾ (മുൻഭാഗം, പിൻഭാഗം, കൈകൾ, ഗാതേഴ്സ്) തുന്നിച്ചേർക്കേണ്ട വിധം എന്നിവയെല്ലാം വിശദമായി ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.

ഐശ്വര്യവും സമൃദ്ധിയും നിറച്ച് ഓണം ഇങ്ങെത്തി. ആഘോഷങ്ങൾക്കിടെ ഓണത്തുമ്പിയായി പാറി നടക്കാൻ ആരാണു മോഹിക്കാത്തത്. അതിനു ചേരുന്നതു മോഡേൺ ലുക്കുള്ള, എന്നാൽ, ട്രഡീഷനലെന്നു തോന്നിക്കുന്ന ഒരു വേഷമായാലോ. കസവിന്റെ പ്രൗഢിയിൽ വ്യത്യസ്തമായ ലുക്കും യൂത്ത്ഫുൾ ആറ്റിറ്റ്യൂഡും നിറഞ്ഞ ക്ലോസ്ഡ് നെക് ലോങ് ഫ്രോക്ക് ഡിസൈൻ ഇതാ.

അടിവശത്തു നൽകിയിരിക്കുന്ന ലോങ് ഗാതേഴ്സ് ആണു ഫ്രോക്കിനു ഡിസൈനർ ലുക് നൽകുന്നത്. അമ്മയുടെ പെട്ടിയിലിരിക്കുന്ന പഴയ കസവുസാരി പൊടിതട്ടിയെടുത്തു ഡിസൈൻ ചെയ്താൽ ഫ്രോക്കിനു നൊസ്റ്റാൾജിയയുടെ മധുരം കൂടി കിട്ടും. അമ്മ സാരി തന്നില്ലെങ്കിൽ ഓർഗൻസ മെറ്റീരിയലിലും ഈ പാറ്റേൺ പരീക്ഷിക്കാം.

ADVERTISEMENT

ലൈനിങ് ഒപ്പം വയ്ക്കാതെ, സ്പഗറ്റി ഷോ ൾഡറിൽ എലൈൻ ഇന്നറായി തയ്ച്ചാൽ ഫ്രോക്കിനു കുറച്ചുകൂടി മോഡേൺ ലുക് നൽകാം.

ഫ്രോക്കിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), ഇറക്കം (ഫുൾ ലെങ്ത്).

ADVERTISEMENT

അളവുകൾ മാർക് ചെയ്യാം

പിൻഭാഗത്തിനുള്ള തുണിയും ലൈനിങ്ങും ഒന്നിച്ചു മടക്കിയിട്ട് കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ്, ഇറക്കം (ഗാതേഴ്സിന്റെ ഇറക്കം കുറച്ച ശേഷമുള്ള അളവ്) എന്നിവ മാർക് ചെയ്ത്, തയ്യൽതുമ്പുകൾ ചേർത്തശേഷം വെട്ടാം.

ADVERTISEMENT

മുൻഭാഗത്തിനുള്ള തുണിയിൽ നടുഭാഗത്തായി കസവു ബോർഡർ അറ്റാച്ച് ചെയ്തശേഷം ലൈനിങ്ങും കൂടി രണ്ടായി മടക്കിയിട്ടു കഴുത്തകലം, കഴുത്തിറക്കം, ഷോൾഡർ, കൈക്കുഴി, നെഞ്ചളവ്, ഇടുപ്പളവ്, ഇറക്കം എന്നിവ മാർക് ചെയ്ത് തയ്യൽതുമ്പു കൂടി നൽകി മുറിക്കാം.

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)

സ്ലീവിനുള്ള തുണി രണ്ടായി മടക്കിയിട്ടു പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്തു മുറിക്കണം.  (പഫ്നു വേണ്ടി എക്സ്ട്രാ അളവുകൾ നൽകിയിരിക്കുന്നതു ശ്രദ്ധിക്കുക). ഗാതേഴ്സിനായി 10– 12 ഇഞ്ച് വീതിയിൽ നീളൻ തുണി മുറിച്ചെടുക്കണം.

ഈസിയായി തയ്ക്കാം

പിൻഭാഗത്ത് ഓപ്പണിങ് നൽകിയശേഷം ലൈനിങ് വച്ചു കഴുത്തു കവർ ചെയ്യണം. മുൻപാളിയിൽ ലൈനിങ് അറ്റാച്ച് ചെയ്തു കഴുത്തു കവർ ചെയ്ത ശേഷം ഷോൾഡർ തയ്ക്കാം. ഇനി സ്ലീവ് അറ്റാച്ച് ചെയ്യണം.

അടിവശത്ത് ഗാതേഴ്സ് പിടിപ്പിച്ച ശേഷം വശങ്ങൾ ചേർത്തു തയ്ച്ചാൽ ഫ്രോക് റെഡി.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

Fusion Fashion for Onam: Unique Kasavu and Organza Frock Design:

Onam dress designs blend tradition and modernity, offering a youthful yet ethnic look perfect for the festive season. A closed-neck long frock with cascading gathers at the bottom is highlighted, emphasizing the richness of kasavu fabric. This design can be recreated using an old mother's kasavu saree for a nostalgic touch, or organza material can be substituted. For a more contemporary feel, spaghetti straps and an A-line inner lining are suggested. The article provides detailed measurements and step-by-step instructions for cutting and stitching the front, back, sleeves, and gathers, making it a practical guide for crafting a unique Onam outfit. The sewing process involves attaching the lining, covering the neckline, attaching sleeves, and finally joining the sides after fitting the gathers, resulting in a ready-to-wear frock.

ADVERTISEMENT