ലുക്കിൽ ബഹളങ്ങളില്ലാത്ത കുർത്ത പാറ്റേൺ ഇഷ്ടപ്പെടുന്നവർക്കു സ്റ്റൈലായി പരീക്ഷിക്കാവുന്ന പാറ്റേണാണ് ഇത്. അംഗ്രഖ ഡിസൈനിലുള്ള ഈ കുർത്ത ഓപ്പണാക്കിയിട്ടാൽ സ്റ്റൈലൽ ജാക്കറ്റുമാകും.

ലുക്കിൽ ബഹളങ്ങളില്ലാത്ത കുർത്ത പാറ്റേൺ ഇഷ്ടപ്പെടുന്നവർക്കു സ്റ്റൈലായി പരീക്ഷിക്കാവുന്ന പാറ്റേണാണ് ഇത്. അംഗ്രഖ ഡിസൈനിലുള്ള ഈ കുർത്ത ഓപ്പണാക്കിയിട്ടാൽ സ്റ്റൈലൽ ജാക്കറ്റുമാകും.

ലുക്കിൽ ബഹളങ്ങളില്ലാത്ത കുർത്ത പാറ്റേൺ ഇഷ്ടപ്പെടുന്നവർക്കു സ്റ്റൈലായി പരീക്ഷിക്കാവുന്ന പാറ്റേണാണ് ഇത്. അംഗ്രഖ ഡിസൈനിലുള്ള ഈ കുർത്ത ഓപ്പണാക്കിയിട്ടാൽ സ്റ്റൈലൽ ജാക്കറ്റുമാകും.

ടീനേജിനു സ്റ്റൈലാകാൻ മാത്രമല്ല ഏതു പ്രായക്കാർക്കും ഇണങ്ങുന്ന കൂൾ ഡ്രസ്സ് തന്നെയാണു കുർത്ത. ഡിസൈനർവെയറായും പാർടി ഔട്ഫിറ്റായും ഓഫീസ് വെയറായുമൊക്കെ കുർത്ത ഹിറ്റ്ചാർട്ടിൽ ഒന്നാം സ്ഥാനത്തു മുന്നേറുമ്പോൾ പരീക്ഷണങ്ങളിലൂടെ അതിനെ സ്റ്റെലാക്കി കൂടെ കൂട്ടാനാണ് എല്ലാവർക്കുമിഷ്ടം.

ലുക്കിൽ ബഹളങ്ങളില്ലാത്ത കുർത്ത പാറ്റേൺ ഇഷ്ടപ്പെടുന്നവർക്കു സ്റ്റൈലായി പരീക്ഷിക്കാവുന്ന പാറ്റേണാണ് ഇക്കുറി. അംഗ്രഖ ഡിസൈനിൽ കുർത്തയായി തുന്നിയെടുക്കാവുന്ന ഈ കുർത്ത ഓപ്പണാക്കിയിട്ടാൽ സ്റ്റൈലൽ ജാക്കറ്റുമാകും.

ADVERTISEMENT

ചൂടുകാലത്തെ ഔട്ടിങ്ങുകളിൽ സ്റ്റൈലും കംഫർട്ടും ഒത്തിണങ്ങുന്ന അംഗ്രഖ കുർത്തയെ കൂടെക്കൂട്ടിയാലോ.

ഇതിനായി ഇനി പറയുന്ന അളവുകളാണു വേണ്ടത്. ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്), യോക് ഇറക്കം (വള്ളി പിടിപ്പിക്കാൻ).

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)
ADVERTISEMENT

അളവുകൾ മാർക് ചെയ്യാം

മുൻഭാഗത്തിനും പിൻഭാഗത്തിനുമുള്ള തുണി വെവ്വേറേ മടക്കിയിട്ടാണ് അളവുകൾ മാർക് ചെയ്യേണ്ടത്. ആദ്യം പിൻഭാഗത്തിനുള്ള തുണി മടക്കിയിട്ടു കഴുത്തകലം, ഷോൾഡർ, ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ് എന്നിവ മാർക് ചെയ്തശേഷം തയ്യൽതുമ്പു കൂടി നൽകി വെട്ടാം.

ADVERTISEMENT

മുൻഭാഗത്തിനുള്ള തുണിയിൽ തന്നിരിക്കുന്ന പാറ്റേൺ പ്രകാരമാണ് അളവുകൾ മാർക് ചെയ്യേണ്ടത്. സെന്റർ പോയിന്റിൽ നിന്നു നാലിഞ്ച് (അടുത്ത ബസ്റ്റ് പോയിന്റ് കവർ ചെയ്യുന്ന അളവിൽ) എക്സ്ട്രാ നൽകണം. ഇനി കഴുത്തകലം, ഷോൾഡർ, ഇറക്കം, ചെസ്റ്റ് അളവ്, വെയ്സ്റ്റ് അളവ് എന്നിവ മാർക് ചെയ്യാം. കഴുത്തിറക്കത്തിന്റെ തുടർച്ച പോലെ യോക് അളവ് മാർക് ചെയ്യണം. ഇനി തയ്യൽതുമ്പു കൂടി നൽകി രണ്ടു പീസുകളും വെട്ടിയെടുക്കാം. കൈ ഓരോരുത്തരുടെയും ഇഷ്ടാനുസരണം ഹാഫ്, ഫുൾ സ്ലീവ് പാറ്റേണിൽ വെട്ടിയെടുക്കാം.

ഈസിയായി തയ്ക്കാം

ഷോൾഡറുകൾ തയ്ച്ച് സ്ലീവ് പിടിപ്പിച്ച ശേഷം കഴുത്തും മുൻവശത്തെ ഓപ്പണിഞ്ഞും കവർ ചെയ്യുന്ന വിധത്തിൽ കോൺട്രാസ്റ്റ് നിറത്തിൽ പൈപ്പിങ് നൽകാം. മുന്നിലെ രണ്ടു പാളികളിലും വള്ളി പിടിപ്പിക്കണം. വശങ്ങൾ ചേർത്തു തയ്ക്കുന്ന സമയത്ത് യോക് മാർക്കിങ് നൽകിയ ഭാഗത്തും വള്ളികൾ നൽകാം (ഒരെണ്ണം അകത്തും ഒരെണ്ണം പുറത്തും.) അടിവശം മടക്കിതയ്ച്ച് സ്റ്റിച്ചിങ് ഫിനിഷ് ചെയ്യാം.

കോട്ടു പോലെ ധരിച്ച ശേഷം ഒരു പാനൽ ഉള്ളിലെ വള്ളിയുമായി ചേർത്തുകെട്ടണം. അടുത്ത പാനൽ പുറത്തെ വള്ളിയുമായും ചേർത്തു കെട്ടിയാൽ അംഗ്രഖ കോട്ട് കം കുർത്ത റെഡി.

കോ ഓർഡിനേഷൻ– രൂപാ ദയാബ്ജി

English Summary:

Stylish Angrakha Kurtis are a versatile garment suitable for all ages and occasions, offering both comfort and fashion. This article provides a step-by-step guide to creating your own Angrakha kurta with detailed measurements and sewing instructions.

ADVERTISEMENT