പാലക്കാട് പറമ്പിക്കുളത്തെ ഗോത്രവനിതകൾ വനത്തിൽ നിന്ന് ലഭിക്കുന്ന പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ച് വസ്ത്രങ്ങൾക്ക് നിറങ്ങൾ നൽകുന്ന 'വനവർണിക' പദ്ധതി വിജയകരമായി നടപ്പാക്കുന്നു. വനംവകുപ്പും കുടുംബശ്രീയും സംയുക്തമായി നടപ്പാക്കുന്ന ഈ പദ്ധതിയിലൂടെ, പ്രത്യേകിച്ച് സുങ്കം ഉന്നതിയിലെ മലശർ വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് വീട്ടുജോലികൾക്കും കൂലിപ്പണിക്കും പുറമെ സ്ഥിരമായ വരുമാനം കണ്ടെത്താൻ സാധിക്കുന്നു. കാടിന്റെ വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെ, പരിസ്ഥിതി സൗഹൃദപരമായ രീതിയിൽ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലെത്തിക്കുക എന്നതാണ് ഇതിൻ്റെ ലക്ഷ്യം. തേക്കില, ചെണ്ടുമല്ലി, കാട്ടുപൂക്കൾ എന്നിവ ഉപയോഗിച്ച് രാസവസ്തുക്കളില്ലാതെ വസ്ത്രങ്ങളിൽ നിറങ്ങൾ വിരിയിക്കുന്നതിലൂടെ ഈ സംരംഭം ഗോത്രജനതയുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും ദിശാബോധവും നൽകുന്നു.

കാടിന്റെ വന്യതയ്ക്കുള്ളിൽ നിന്ന് പ്രകൃതിദത്ത നിറങ്ങൾ വേർതിരിച്ചെടുത്ത് വസ്ത്രങ്ങളിൽ വിസ്മയം തീർക്കുകയാണ് പാലക്കാട് പറമ്പിക്കുളത്തെ ഗോത്രവനിതകൾ. വനംവകുപ്പും കുടുംബശ്രീയും ചേർന്ന് നടപ്പാക്കുന്ന 'വനവർണിക' പദ്ധതിയിലൂടെ സുങ്കം ഉന്നതിയിലെ വനിതകളുടെ ജീവിതമാണ് പുതിയ നിറങ്ങളിലേക്ക് ഉണരുന്നത്. 

തേക്കില തളിരും ചെണ്ടുമല്ലിയും കാട്ടുപൂക്കളും ഉപയോഗിച്ച് തുണികളിൽ നിറങ്ങൾ പടർത്തുമ്പോൾ പിറക്കുന്നത് വെറും ഷാളുകളോ കുഞ്ഞുടുപ്പുകളോ അല്ല. ഇവരുടെ ജീവിതത്തിന് പുതിയ നിറങ്ങൾ കൂടിയാണ്. കാടിൽ നിന്ന് പറിച്ചെടുക്കുന്ന പൂക്കളും ഇലകളും ചേർത്ത് പ്രകൃതിയുടെ തനത് നിറങ്ങൾ തീർക്കുകയാണ് പറമ്പിക്കുളം സുങ്കം ഉന്നതിയിലെ ഗോത്രവനിതകൾ. 

ADVERTISEMENT

ഇതിൽ രാസവസ്തുക്കൾ ഒന്നും തന്നെ ചേർക്കുന്നില്ല. വനംവകുപ്പും കുടുംബശ്രീയും ചേർന്നാണ്  'വനവർണിക' പദ്ധതി നടപ്പാക്കുന്നത്. സുങ്കം ഉന്നതിയിലെ മലശർ വിഭാഗത്തിൽ പെട്ട 12 വനിതകൾക്കാണ് ആദ്യഘട്ടത്തിൽ പരിശീലനം നൽകിയത്. വീട്ടുജോലിക്കും കൂലിപ്പണിക്കും അപ്പുറം സ്ഥിരമായ ഒരു വരുമാനം കണ്ടെത്താൻ ഈ കൈത്തൊഴിലിലൂടെ ഇവർക്ക് സാധിക്കുന്നു. 

കാടിന്റെ വിഭവങ്ങളെ അമിതമായി ചൂഷണം ചെയ്യാതെ, ലഭ്യമായ പ്രകൃതിദത്ത വസ്തുക്കളെ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളാക്കി മാറ്റി പരിസ്ഥിതി സൗഹൃദ വിപണിയിൽ ഇടംപിടിക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. വിജയകരമായി മുന്നേറുന്ന ഈ സംരംഭം, ഗോത്രജനതയുടെ ജീവിതത്തിൽ പുതിയ പ്രതീക്ഷയും ദിശാബോധവും സമ്മാനിക്കുന്നു.

ADVERTISEMENT
From Forest to Fabric: Palakkad Tribal Women Create Natural Dyes:

Natural dyes are being extracted from the forest's wilderness by tribal women in Parambikulam, Palakkad, creating magic on fabrics. Through the 'Vanavarnika' project, implemented by the Forest Department and Kudumbashree, the lives of women in Sungam Unnathi are being revitalized with new colors. Utilizing teak leaves, marigolds, and wild flowers to impart colors onto textiles results in more than just shawls or small garments; it signifies new hues for their lives. These women are creating authentic natural colors from flowers and leaves harvested from the forest, with absolutely no chemical additives. The Vanavarnika project, a joint initiative by the Forest Department and Kudumbashree, initially trained 12 women from the Malashar community in Sungam Unnathi. This craft enables them to secure a stable income beyond household chores and daily wage labor. The project aims to transform available natural materials into value-added products for the eco-friendly market, without excessively exploiting forest resources. This successfully progressing venture is bringing new hope and direction into the lives of the tribal communities.

ADVERTISEMENT