അവസാന പന്ത്രണ്ടില്‍ എത്താനായില്ല; മിസ് യൂണിവേഴ്സ് മത്സരത്തില്‍ നിന്ന് കെസിയ പുറത്തായി!
മിസ് യൂണിവേഴ്സ് മത്സരത്തില്‍ ഇന്ത്യയുടെയും കേരളത്തിന്റെയും പ്രതീക്ഷയായിരുന്ന മലയാളി പെണ്‍കുട്ടി കെസിയ ലിസ് മെജോ മത്സരത്തില്‍ നിന്ന് പുറത്തായി. പ്യൂർട്ടോറിക്കോയില്‍ നടന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ അവസാന പന്ത്രണ്ടില്‍ ഇടം നേടാന്‍ ഈ പത്തൊന്‍പതുകാരിക്ക് സാധിച്ചില്ല. ചരിത്രത്തിലാദ്യമായാണ് ഒരു മലയാളി പെണ്‍കുട്ടി മിസ് യൂണിവേഴ്സ് വേദിയില്‍ മത്സരിക്കുന്നത്. ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ കെസിയ അബുദാബിയില്‍ വളരുകയും ബെംഗളൂരു മണിപ്പാല്‍ യൂണിവേഴ്സിറ്റിയില്‍ നിയമ വിദ്യാര്‍ഥിനിയായി പഠിക്കുകയും ചെയ്യുകയാണ്. 116 രാജ്യങ്ങളില്‍ നിന്നുള്ള മത്സരാര്‍ത്ഥികളാണ് ഇത്തവണ മാറ്റുരച്ചത്.

മിസ് യൂണിവേഴ്സ് മല്‍സരത്തില്‍ ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന മലയാളി പെണ്‍കുട്ടി കെസിയ ലിസ് മെജോ പുറത്തായി. അവസാന പന്ത്രണ്ടില്‍ കെസിയയ്ക്ക് ഇടം പിടിക്കാനായില്ല. കരീബിയന്‍ ദ്വീപായ പ്യൂർട്ടോറിക്കോയിലാണ് ഗ്രാന്‍ഡ് ഫിനാലെ നടക്കുന്നത്. 116 രാജ്യങ്ങളില്‍ നിന്നുള്ള മല്‍സരാര്‍ഥികളാണ് മാറ്റുരയ്ക്കുന്നത്.
അഴകും അറിവും ആത്മവിശ്വാസവും അളവുകോലാകുന്ന മല്‍സര വേദിയിലേക്ക് പ്രതീക്ഷയോടെ ഉറ്റുനോക്കുകയായിരുന്നു ഓരോ മലയാളികളും. ചരിത്രത്തിലാദ്യമായാണ് മലയാളി പെണ്‍കുട്ടി മിസ് യൂണിവേഴ്സ് വേദിയില്‍ മാറ്റുരച്ചത്.
ഇന്ത്യന്‍ മല്‍സരാര്‍ഥിയായ പത്തൊന്‍പതുകാരി കെസിയ ലിസ് മെജോ ആലപ്പുഴ ഹരിപ്പാട് സ്വദേശിയാണ്. അബുദാബിയിൽ ബിസിനസുകാരനായ ഹരിപ്പാട് മുട്ടം കിണറ്റുകരയിൽ മെജോ ഏബ്രഹാമിന്റെയും പത്തനംതിട്ട കടമ്മനിട്ട സ്വദേശി സുജ മെജോയുടെയും മകളാണ്.
അബുദാബിയിൽ വളർന്ന കെസിയ ബെംഗളൂരു മണിപ്പാൽ യൂണിവേഴ്സിറ്റിയിൽ രണ്ടാം വർഷ നിയമ വിദ്യാർഥിനിയാണ്. 2021ലാണ് അവസാനമായി വിശ്വസുന്ദരി പട്ടം ഇന്ത്യയിലെത്തിയത്. ചണ്ഡീഗഡിൽ നിന്നുള്ള മോഡൽ ഹർനാസ് സന്ധുവായിരുന്നു ആ വര്‍ഷം വിശ്വസുന്ദരി കിരീടം ചൂടിയത്.