‘മതിവരുവോളം നൃത്തം ചെയ്യാം..’; നവരാത്രി ഗർബ നൈറ്റ് ലുക്കിനുള്ള 9 ഔട്ഫിറ്റ് ഐഡിയകൾ Top Garba Outfit Ideas for Navratri
നവരാത്രി ആഘോഷങ്ങളിലെ ഗർബ രാവുകൾക്കായി പരമ്പരാഗതവും മോഡേണലുമായ നിരവധി വസ്ത്രധാരണ രീതികളുണ്ട്. സ്ത്രീകൾക്ക് മിറർ വർക്ക് ചനിയ ചോളി, ബാന്ധനി ലെഹങ്ക, ഫ്ലെയർഡ് സ്കേർട്ട് തുടങ്ങിയവയും പുരുഷന്മാർക്ക് കേഡിയുവും ധോതിയും തിരഞ്ഞെടുക്കാം. ഒക്സിഡൈസ്ഡ് ആഭരണങ്ങളും അനുയോജ്യമായ പാദരക്ഷകളും ഒപ്പം വായുസഞ്ചാരമുള്ള തുണിത്തരങ്ങളും ഉപയോഗിക്കുന്നത് ഗർബ രാത്രികൾ കൂടുതൽ ആസ്വാദ്യകരമാക്കാൻ സഹായിക്കും.

നവരാത്രി ആഘോഷങ്ങളില് നൃത്തവും സംഗീതവുമൊക്കയായി അതിമനോഹരമാണ് ഗർബ രാത്രികൾ. കടുംനിറങ്ങളില് ധാരാളം വര്ക്കുകള് നിറഞ്ഞ, നൃത്തം ചെയ്യാന് ഏറ്റവും അനുയോജ്യമായ പരമ്പരാഗത വസ്ത്രങ്ങളാണ് ഈ ദിവസത്തിന്റെ പ്രത്യേകത. തിളക്കമുള്ള നിറങ്ങളും സുഖകരമായ തുണിത്തരങ്ങളും തിരഞ്ഞെടുത്താൽ രാത്രി മുഴുവനും ആസ്വാദ്യകരമാക്കാം. ചനിയ ചോളി, ലെഹങ്ക, ഓക്സിഡൈസ്ഡ് ആഭരണങ്ങൾ എന്നിവ ഗർബയുടെ ക്ലാസിക് ലുക്കിന് അനുയോജ്യമാണ്.
സ്ത്രീകൾക്കുള്ള വസ്ത്രങ്ങൾ
1. മിറർ വർക്ക് ചനിയ ചോളി – വിശാലമായ ഫ്ലെയർഡ് സ്കർട്ട്, ഫിറ്റഡ് ബ്ലൗസ്, ഒരു ഒധ്നി അഥവാ ദുപ്പട്ട എന്നിവ ചേർന്ന ക്ലാസിക് ഗർബ ലുക്കാണിത്. മിറർ വർക്ക്, റെഷം എംബ്രോയ്ഡറി, കൗറി ഷെല്ലുകൾ എന്നിവ പേടിയില്ലാതെ നൃത്തം ചെയ്യാന് സഹായിക്കും.
2. ബാന്ധനി പ്രിന്റ് ലെഹങ്ക – കടുംനിറത്തിലുള്ള ബാന്ധനി സ്കർട്ടിനൊപ്പം സിമ്പിള് ബ്ലൗസും നേർത്ത ദുപ്പട്ടയും ധരിക്കാം. ചുവപ്പ്, മഞ്ഞ, പച്ച തുടങ്ങിയ നിറങ്ങൾ വേറിട്ടു നില്ക്കും.
3. ഫ്ലെയർഡ് സ്കർട്ടും ക്രോപ്പ് ടോപ്പും – ട്രഡീഷണല് ചനിയ ചോളിക്ക് പകരം ഫ്ലെയർഡ് സ്കർട്ടിനൊപ്പം ക്രോപ്പ് ടോപ്പ് ധരിച്ചാൽ ഫ്യൂഷൻ ലുക്ക് ലഭിക്കും. ഇത് നൃത്തം ചെയ്യാന് സൗകര്യപ്രദമാണ്, വീണ്ടും ഉപയോഗിക്കുകയും ചെയ്യാം.
4. എത്നിക് ജാക്കറ്റും സ്കർട്ടും – മിറർ വർക്കുള്ള ജാക്കറ്റ് സാധാരണ ടോപ്പിനൊപ്പം ധരിച്ച് ഫ്ലെയർഡ് സ്കർട്ടുമായി പെയര് ചെയ്ത് ഗർബ ലുക്ക് അടിപൊളിയാക്കാം.
5. ബാന്ധനി ഷർട്ടും പാലസ്സോയും – ബന്ധനി ഷർട്ടിനൊപ്പം വീതിയേറിയ പാലസ്സോ ധരിച്ചാൽ മോഡേണും സുഖകരവുമായ ഗർബ ലുക്ക് ലഭിക്കും. ദീർഘനേരം നൃത്തം ചെയ്യുന്നവർക്ക് ഇത് ഏറെ ഉചിതമാണ്.
പുരുഷന്മാർക്കുള്ള വസ്ത്രങ്ങൾ
6. കേഡിയുവും ധോതിയും – ധാരാളും ഫ്രില്ലുകളുള്ള കേഡിയു ടോപ്പിനൊപ്പം ധോതിയോ ചുരിദാര് പാന്റ്സോ ധരിക്കുന്നതാണ് ഏറ്റവും ക്ലാസിക് പുരുഷ ഗർബ വേഷം.
7. കുർത്തയ്ക്കൊപ്പം എംബ്രോയ്ഡറി ജാക്കറ്റ് – സിമ്പിള് കുർത്തയ്ക്ക് മുകളിൽ മിറർ അല്ലെങ്കിൽ സാരി വർക്കുള്ള മോദി അല്ലെങ്കിൽ ബന്ദി ജാക്കറ്റ് ധരിക്കാം.
ആഭരണങ്ങളും അക്സസറികളും
8. ഓക്സിഡൈസ്ഡ് സിൽവർ ആഭരണങ്ങൾ – ജുമുക്കകൾ, ചോക്കർ, ഹൻസ്ഡി പോലുള്ള ആഭരണങ്ങൾ, കളര്ഫുള് സിൽക്ക് റാപ്ഡ് വളകൾ എന്നിവ ഗർബ ലുക്കിന് നല്ലതാണ്. സിൽവറും സ്വർണ്ണവും ചേർന്ന ഡബിൾ- ടോൺ ഡിസൈനുകളും മനോഹരമായിരിക്കും.
9. പാദരക്ഷകള് - അലങ്കരിച്ച ജുത്തികൾ, സുഖകരമായ ഫ്ലാറ്റ് സാൻഡലുകൾ, അല്ലെങ്കിൽ കുറഞ്ഞ ഹീലുകൾ എന്നിവ തിരഞ്ഞെടുക്കാം. കാല് പൊട്ടുന്നത് ഒഴിവാക്കാൻ പുതിയ ഷൂസ് ഒഴിവാക്കി, മുൻപ് ഉപയോഗിച്ച് പാദത്തിന് ഇണങ്ങിയ ചെരുപ്പ് ധരിക്കാം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്
. സോഫ്റ്റ് കോട്ടണ്, റയോൺ, മൃദുവായ റോ സിൽക്ക് തുടങ്ങിയ വായു സഞ്ചാരമുള്ള തുണിത്തരങ്ങൾ തിരഞ്ഞെടുക്കാം; ഇവ ദീർഘനേരം നൃത്തം ചെയ്യാന് നല്ലതാണ്.
. നവരാത്രിയിലെ ഓരോ ദിവസത്തിനും ഓരോ നിറം- ചുവപ്പ്, റോയൽ ബ്ലൂ, മഞ്ഞ, പച്ച, ഓറഞ്ച് തുടങ്ങിയവ നിറങ്ങള് വസ്ത്രത്തിലോ ആഭരണങ്ങളിലോ ഉൾപ്പെടുത്താം.
. ഏറ്റവും പ്രധാനം, വസ്ത്രം നിങ്ങളുടെ ചലനത്തെ തടസ്സപ്പെടുത്തരുത്. ബെസ്റ്റ് ഫിറ്റ്, കനം കുറഞ്ഞ തുണി, സുരക്ഷിതമായി പിൻ ചെയ്ത ദുപ്പട്ട, സുഖകരമായ പാദരക്ഷകൾ എന്നിവയാണ് തിളക്കമുള്ള ഗർബ രാത്രിയുടെ വിജയ രഹസ്യം.