കോൺട്രാസ്റ്റ് നിറങ്ങളിൽ സിംഗിൾ കളർ, മൾട്ടി ഡിസൈൻ പാറ്റേണുകളിൽ മിക്സ് ആൻഡ് മാച്ചായി പരീക്ഷിക്കാം എന്നതാണ് ഈ സ്ലിം ഫിറ്റ് സ്ലീവ്‌ലസ് ഇന്നർ, ലൂസ് ഫിറ്റ് കഫ്താൻ ഡ്രസ്സിന്റെ ഹൈലൈറ്റ്.

കോൺട്രാസ്റ്റ് നിറങ്ങളിൽ സിംഗിൾ കളർ, മൾട്ടി ഡിസൈൻ പാറ്റേണുകളിൽ മിക്സ് ആൻഡ് മാച്ചായി പരീക്ഷിക്കാം എന്നതാണ് ഈ സ്ലിം ഫിറ്റ് സ്ലീവ്‌ലസ് ഇന്നർ, ലൂസ് ഫിറ്റ് കഫ്താൻ ഡ്രസ്സിന്റെ ഹൈലൈറ്റ്.

കോൺട്രാസ്റ്റ് നിറങ്ങളിൽ സിംഗിൾ കളർ, മൾട്ടി ഡിസൈൻ പാറ്റേണുകളിൽ മിക്സ് ആൻഡ് മാച്ചായി പരീക്ഷിക്കാം എന്നതാണ് ഈ സ്ലിം ഫിറ്റ് സ്ലീവ്‌ലസ് ഇന്നർ, ലൂസ് ഫിറ്റ് കഫ്താൻ ഡ്രസ്സിന്റെ ഹൈലൈറ്റ്.

ഏതു വേഷമിട്ടാലും വിയർക്കുന്ന ശീലക്കാരാണോ നിങ്ങൾ ? ഇഷ്ടമുള്ള വേഷങ്ങളിൽ സ്റ്റൈലായി അണിഞ്ഞൊരുങ്ങുന്നവർ പോലും ചൂടുകാലമെത്തിയാൽ ലൂസ് ഫിറ്റ്, ഫ്രീ സ്റ്റൈൽ വേഷങ്ങളിലേക്കു മാറും.

ലുക്കിലും ഫാഷനിലും ഒട്ടും കോംപ്രമൈസ് ചെയ്യാതെ തന്നെ സ്റ്റൈലായി ഒരുങ്ങാൻ സഹായിക്കുന്ന ടൂ പീസ് ലൂസ് ഫിറ്റ് ഡ്രസ്സാണ് ഇക്കുറി.

ADVERTISEMENT

കോൺട്രാസ്റ്റ് നിറങ്ങളിൽ സിംഗിൾ കളർ, മൾട്ടി ഡിസൈൻ പാറ്റേണുകളിൽ മിക്സ് ആൻഡ് മാച്ചായി പരീക്ഷിക്കാം എന്നതാണ് ഈ സ്ലിം ഫിറ്റ് സ്ലീവ്‌ലസ് ഇന്നർ, ലൂസ് ഫിറ്റ് കഫ്താൻ ഡ്രസ്സിന്റെ ഹൈലൈറ്റ്. ഏതു മെറ്റീരിയലും ഈ കോംബിനേഷനിൽ കൊണ്ടുവരാമെങ്കിലും മൾട്ടികളർ, ലൈറ്റ് കളർ മിക്സിലാണ് ഈ സ്റ്റൈലിന്റെ അഴക് പൂർണമായും അറിയാനാകുക.

ബ്രൊക്കേഡ്, ഡിജിറ്റൽ പ്രിന്റ്, ഫ്ലോറൽ മെറ്റീരിയലുകളിലെ സ്ലിം ഫിറ്റ് ഇന്നറിനൊപ്പം നെറ്റ്, ഓർഗൻസ, ലിനൻ മെറ്റീരിയലുകളിലുള്ള കഫ്താൻ ടോപ് തന്നെ കോംബിനേഷനാക്കാം. സമ്മറിൽ മാത്രമല്ല, യാത്രകളിലെ കൂൾ ഡിസൈനർ‌ വെയറായും ഈ ടൂ പീസ് സെറ്റിനെ കൂടെ കൂട്ടാം.

ADVERTISEMENT

ഇതിനായി ഇനി പറയുന്ന അളവുളെടുക്കാം– ഷോൾഡർ, ഇറക്കം, കഴുത്തിറക്കം (മുൻ, പിൻ), കഴുത്തകലം, നെഞ്ചളവ് (ചെസ്റ്റ് റൗണ്ട്), കൈക്കുഴി, ഇടുപ്പളവ് (വെയ്സ്റ്റ് റൗണ്ട്).  

അളവുകൾ മാർക് ചെയ്യാം

ADVERTISEMENT

ഇന്നറിനുള്ള തുണി മുൻഭാഗത്തിനും പിൻഭാഗത്തിനും വെവ്വേറേ മടക്കിയിട്ട് പാറ്റേൺ പ്രകാരം അളവുകൾ മാർക് ചെയ്യാം. ഷോൾഡറിൽ സ്പെഗറ്റി സ്ട്രാപ്പോ ബെൽറ്റോ നൽകുകയും ചെയ്യാം.

കഫ്താനുള്ള തുണിയിൽ കഴുത്തകലം, സ്ലീവ് ഇറക്കം, ഇറക്കം എന്നിവ മാർക് ചെയ്ത ശേഷം ലൂസ് ഫിറ്റായി വെട്ടാം.  

കട്ടിങ് പാറ്റേൺ (റഫറൻസിനു വേണ്ടി)

ഈസിയായി തയ്ക്കാം

ഇന്നറിന്റെ മുന്‍, പിൻ കഴുത്തുകൾ കവർ ചെയ്തു തയ്ച്ച ശേഷം ഷോൾഡർ ചേർത്തടിക്കാം. കൈക്കുഴി കൂടി കവർ ചെയ്ത ശേഷം വശങ്ങൾ ചേർത്തു തയ്ച്ച് അടിവശം മടക്കിത്തയ്ക്കാം.

കഫ്താന്റെ കഴുത്തു കവർ ചെയ്തു തയ്ച്ച ശേഷം ഷോൾഡർ ചേർത്തു തയ്ക്കാം. ഇനി സ്ലീവിന്റെ അടിവശം കവർ ചെയ്യാം, വശങ്ങൾ ചേർത്തടിച്ച് അടിവശം മടക്കി തയ്ച്ചാൽ കഫ്താനും റെഡി. കഫ്താനു സ്ലിറ്റ് നൽകിയും ഡിസൈനു വ്യത്യസ്തത നൽകാം.

കോ ഓർഡിനേഷൻ: രൂപാ ദയാബ്ജി

English Summary:

Two piece loose fit dresses are the perfect solution for staying stylish and comfortable during hot weather. This guide provides detailed instructions on how to create your own fashionable co-ord set, combining a slim-fit inner with a loose-fit kaftan for a chic summer look.

ADVERTISEMENT