പട്യാല മഹാരാജാവിന്റെ വജ്ര നെക്‌ലേസ് അണിഞ്ഞ് എമ്മ; മെറ്റ് ഗാല ഫാഷൻ മേളയിലെ രാജകീയ പ്രൗഢി, ചിത്രങ്ങള്‍
മെറ്റ് ഗാല ഫാഷൻ മേളയിൽ പട്യാല മഹാരാജാവിന്റെ വജ്ര നെക്‌ലേസില്‍ തിളങ്ങി ഇന്റർനെറ്റ് താരം. എമ്മ ചേംബർലെയിനാണ് പട്യാല രാജാവായിരുന്ന ഭൂപീന്ദർ സിങ്ങിന്റെ ആഭരണമണിഞ്ഞു റെഡ് കാർപ്പറ്റിലെത്തിയത്. ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം കൊണ്ടാണ് നെക്‌ലേസ് പണിതത്.
1928 ലാണ് ഭൂപീന്ദർ സിങ് നെക്‌ലേസ് പണിയിച്ചത്. 1948 ൽ ഭൂപീന്ദറിന്റെ മകൻ യാദവിന്ദ്ര സിങ് രാജാവ് അണിഞ്ഞശേഷം ഈ ആഭരണം കാണാതാവുകയായിരുന്നു.
ADVERTISEMENT
അരനൂറ്റാണ്ടിനു ശേഷം ഫ്രഞ്ച് ആഭരണ ബ്രാൻഡായ കാർട്ടിയയുടെ പ്രതിനിധി എറിക് നസ്ബൗം ആണ് ലണ്ടനിൽ ഈ ആഭരണം കണ്ടെത്തിയത്. എന്നാൽ അതിൽ പതിപ്പിച്ചിരുന്ന വജ്രവും മാണിക്യവും അടക്കം നെക്‌ലേസിലെ പലതും നഷ്ടമായിരുന്നു. കാർട്ടിയ പിന്നീട് അത് പുനർനിർമിക്കുകയായിരുന്നു.
ADVERTISEMENT
ADVERTISEMENT