‘ലുക്’ പഴയതാണെങ്കിലും സംഗതി പുതിയതാണ്; വില വെറും 48,000 രൂപ! പാരിസ് സ്നീക്കേഴ്സ് കലക്‌ഷൻ കണ്ട് ഞെട്ടി ഫാഷൻ പ്രേമികൾ
പ്രശസ്ത ബ്രാൻഡായ ബെലൻസിയാഗയുടെ പാരിസ് സ്നീക്കേഴ്സ് എന്ന പുതിയ ഷൂ കലക്‌ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ പ്രേമികൾ. പുതിയ ആഡംബര ഫാഷൻ കണ്ട് ഇത്രയും വൃത്തികെട്ട ഷൂസ് ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ ഇതുതന്നെയാണ് ബാലെൻസിയാഗ ലക്ഷ്യമിട്ടതെന്ന് ഫാഷന്‍ ലോകം

പ്രശസ്ത ബ്രാൻഡായ ബെലൻസിയാഗയുടെ പാരിസ് സ്നീക്കേഴ്സ് എന്ന പുതിയ ഷൂ കലക്‌ഷൻ കണ്ട് ഞെട്ടിയിരിക്കുകയാണ് ഫാഷൻ പ്രേമികൾ. പുതിയ ആഡംബര ഫാഷൻ കണ്ട് ഇത്രയും വൃത്തികെട്ട ഷൂസ് ഇതിനുമുന്‍പ് കണ്ടിട്ടില്ലെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. എന്നാൽ ഇതുതന്നെയാണ് ബാലെൻസിയാഗ ലക്ഷ്യമിട്ടതെന്ന് ഫാഷന്‍ ലോകം വിലയിരുത്തുന്നു.
‘കൂടുതല്‍ തവണ ഉപയോഗിച്ച് മുഷിഞ്ഞതും കീറിയതുമായ ഷൂസ്’ എന്ന ആശയത്തിലാണ് ഈ കലക്‌ഷൻ ഒരുക്കിയിട്ടുള്ളത്. 100 ജോഡി ഷൂസ് ആണ് വിൽപനയ്ക്ക് എത്തുക. ഏകദേശം 48,000 ഇന്ത്യൻ രൂപയാണ് ഷൂസിന്റെ വില (625 അമേരിക്കൻ ഡോളർ). കൂടുതൽ മോശമാകും തോറും ഷൂസിന് വിലയും കൂടും.
ഇതോടെ നിരവധി ട്രോളുകളാണ് പാരിസ് കലക്‌ഷന് നേരിടേണ്ടി വന്നത്. പുരാവസ്തു പോലെയുണ്ടെന്നും, പണക്കാര്‍ ഈ കീറിപ്പറഞ്ഞ ഷൂസ് ധരിക്കുമ്പോൾ കലാമൂല്യമുള്ളതായി മാറുമെന്നും ചിലർ അഭിപ്രായപ്പെട്ടു. ബെലൻസിയാഗയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയാണ് പുതിയ കലക്‌ഷന്റെ വിൽപന.