മിസ് അമേരിക്ക സൗന്ദര്യപട്ടം ലക്ഷ്യമിട്ട് മലയാളി പെണ്‍കുട്ടി. മിസ് ഇന്ത്യ ന്യൂയോർക്ക് കിരീടം നേടിയ മീര തങ്കം മാത്യുവാണ് മിസ് അമേരിക്ക മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. ന്യൂയോർക്കിലെ സ്റ്റാറ്റൻ ഐലൻഡിൽ താമസിക്കുന്ന പത്തനംതിട്ട കൈപ്പട്ടൂർ ചെരിവുകാലായിൽ ജോൺ മാത്യുവിന്റേയും അടൂർ സ്വദേശിനി രാജി മാത്യുവിന്റേയും മകളാണ് മീര. 

ന്യൂയോർക്ക് പൊലീസിലെ ട്രാഫിക് ഡിവിഷൻ ഉദ്യോഗസ്ഥനാണ് ജോൺ മാത്യു. ഇളയ സഹോദരി താര മാത്യു സ്‌കൂൾ വിദ്യാർഥിനിയാണ്. യുഎസിലാണ് താമസമെങ്കിലും പത്തനംതിട്ട കൈപ്പട്ടൂരിലാണ് മീര മാത്യു ജനിച്ചത്. മൂന്നാം വയസ്സിലാണ് യുഎസിലേക്കു പോയത്.

ADVERTISEMENT

മിസ് ന്യൂയോർക്ക് കിരീടം നേടിയശേഷം മീര മിസ് ഇന്ത്യ വേൾഡ് വൈഡ് എന്ന മത്സരത്തിൽ പങ്കെടുക്കുകയും ആദ്യ അഞ്ച് സ്ഥാനങ്ങളിലൊന്നിൽ എത്തുകയും ചെയ്തു. (ഇന്ത്യയ്ക്കു വെളിയിൽ ലോകമെമ്പാടുമുള്ള ഇന്ത്യൻ വംശജർക്കായി നടത്തുന്ന മത്സരമാണ് മിസ് ഇന്ത്യ വേൾഡ്‌വൈഡ്). ഇപ്പോൾ മിസ് അമേരിക്ക മത്സരത്തിനു തയാറെടുക്കുകയാണ്. ഈ വർഷം അവസാനത്തിലാണ് ആദ്യഘട്ട മത്സരം. ഇതു നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരിയാകുക എന്നതാണ് മീരയുടെ ലക്ഷ്യം.

മിസ് സ്റ്റേറ്റൻ ഐലൻഡ് എന്ന പട്ടവും മീര നേടിയിരുന്നു. 1939 നുശേഷം ആദ്യമായാണ് ഒരു തെക്കൻ ഏഷ്യൻ വംശജ ഈ പുരസ്കാരം കരസ്ഥമാക്കുന്നത്. ജോലിത്തിരക്കുകള്‍ക്കിടയിൽ മോഡലിങ്, സൗന്ദര്യമത്സരം, ഡാൻസിങ് തുടങ്ങിയ ഹോബികൾക്കും മീര സമയം കണ്ടെത്തുന്നു. 

ADVERTISEMENT
ADVERTISEMENT
ADVERTISEMENT